• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജിന ഹസ്‌പെല്‍ സിഐഎ തലപ്പത്തേക്ക്


Updated: June 18, 2018, 6:34 PM IST
ജിന ഹസ്‌പെല്‍ സിഐഎ തലപ്പത്തേക്ക്

Updated: June 18, 2018, 6:34 PM IST
വാഷിംഗ്ടണ്‍ : യു എസ് രഹസ്യാന്വേഷണ വിഭാഗമായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ)യുടെ തലപ്പത്തേക്ക് ആദ്യ വനിത. നിലവില്‍ സിഐഎ ഡെപ്യൂട്ടി ഡയറക്ടറായ ജിന ഹസ്‌പെല്‍ ആണ് ഏജന്‍സിയുടെ ഡയറക്ടര്‍ സ്ഥാനത്തേക്കെത്തുന്നത്. ഇവരുടെ നാമനിര്‍ദേശത്തിന് യുഎസ് സെനറ്റ് അംഗീകാരം നല്‍കി.

സിഐഎ രഹസ്വാന്വേഷണ വിഭാഗത്തില്‍ ഏറിയ കാലം പ്രവര്‍ത്തിച്ച ജിന, തടവിലാക്കപ്പെട്ട അല്‍ഖ്വായിദ ഭീകരരെ ക്രൂര പീഡന മുറകള്‍ക്കിരയാക്കിയെന്ന ആരോപണം നേരിടുന്നുണ്ട്. ആ സാഹചര്യത്തില്‍ അവരുടെ നാമനിര്‍ദേശം സെനറ്റ് അംഗീകരിക്കുമോയെന്ന ആശങ്ക ഉയര്‍ന്നിരുന്നുവെങ്കിലും 45 നെതിരെ 54 വോട്ടുകള്‍ക്കാണ് സെനറ്റ് അംഗീകാരം നല്‍കിയത്.

33 വര്‍ഷമായി സിഐഎയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ 61 കാരിയായ ജിന. റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റായിരുന്ന 1985 കാലത്താണ് ജിന ഹസ്‌പെല്‍ സിഐഎയില്‍ എത്തുന്നത്. ഇന്റലിജന്‍സ് നയതന്ത്രങ്ങളില്‍ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയ ഇടപെടല്‍ നടത്തിയ ഇവര്‍ വിവിധയിടങ്ങളിലെ സിഐഎ സങ്കേതങ്ങളുടെ തലപ്പത്തായിരുന്നു നിയോഗിക്കപ്പെട്ടിരുന്നത്.

2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം പാക്കിസ്ഥാനില്‍ നിന്ന് അല്‍ ഖായിദയുടെ മൂന്നാമത്തെ പ്രധാന നേതാവും ബിന്‍ ലാദന്റെ സഹായിയുമാണെന്നാരോപിച്ച് അബു സുബായ്ദ എന്ന സൗദി സ്വദേശിയെ സിഐഎ പിടികൂടിയിരുന്നു. കൊടുംഭീകരരെ രഹസ്യമായി ചോദ്യം ചെയ്യാനായി സിഐഎ തായ്‌ലന്‍ഡില്‍ രൂപപ്പെടുത്തിയ കേന്ദ്രത്തിലേക്കാണ് ഇയാളെ മാറ്റിയത്. കൊടുംപീഡനങ്ങള്‍ക്കാണ് ഇവിടെ ഇയാള്‍ വിധേയനായത്. ഇതിന് നേതൃത്വം നല്‍കിയത് ജിനയാണെന്നായിരുന്നു ആരോപണം. എന്നാല്‍ പുറംലോകമറിയാത്ത രഹസ്യകേന്ദ്രങ്ങളില്‍ നടന്ന ഈ പീഡനങ്ങളുടെ ഒരു ചെറു തെളിവ് പോലും പുറത്തു വരാത്തത് ജിനയ്ക്കനുകൂലമായി. ഇതൊക്കെ വെറും ആരോപണങ്ങള്‍ മാത്രമാണെന്നും തെളിഞ്ഞു.

എന്നാല്‍ സിഐഎ ക്യാംപുകളില്‍ നടന്ന പല ക്രൂരപീഡന മുറകള്‍ക്കും മേല്‍നോട്ടം വഹിച്ചിരുന്നത് ജിനയായിരുന്നുവെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ കേസുകളുടെയെല്ലാം അന്വേഷണം ജിനയുടെ തന്നെ സമര്‍ഥമായ ഇടപെടലുകളിലൂടെ ആര്‍ക്കു നേരെയും കുറ്റം ചാര്‍ത്താതെ അവസാനിച്ചു.
First published: May 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626