മോസ്ക്കോ: ഫോണിൽനിന്ന് ഷോക്കേറ്റ് യുവതി മരിച്ചു. ചാർജ് ചെയ്യുന്നതിനിടെ ഫോൺ ഉപയോഗിച്ചപ്പോഴാണ് റഷ്യയിൽ അക്കൌണ്ടന്‍റായ എവ്ഗെനിയ ഷുല്യാത്തേവ ഷോക്കേറ്റ് മരിച്ചത്. മോസ്ക്കോയിൽനിന്ന് 500 മൈൽ അകലെയുള്ള കിറോവോ-ചെപെറ്റ്സ്ക് സ്വദേശിയാണ് എവ്ഗെനിയ.
ബാത്ത് ടബിൽ കിടന്നുകൊണ്ട് ചാർജ് ചെയ്യുകയായിരുന്ന ഫോൺ എടുത്തപ്പോഴാണ് അപകടമുണ്ടായത്. വെള്ളത്തിലൂടെ വൈദ്യുതാഘാതമേറ്റതാണ് പെട്ടെന്ന് മരണത്തിന് ഇടയാക്കിയതെന്ന് പൊലീസ് അപറയുന്നു. സംഭവത്തെക്കുറിച്ച് റഷ്യൻ അന്വേഷണ ഏജൻസി പരിശോധന തുടങ്ങി. ഫോറൻസിക് പരിശോധനയിലൂടെ മരണകാരണം സ്ഥിരീകരിക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
റഷ്യയിൽ ഈ വർഷം ചാർജിങിനിടെ മൊബൈൽ ഉപയോഗിച്ച് മരണപ്പെടുന്ന എട്ടാമത്തെയാളാണ് എവ്ഗെനിയ. ഇതുസംബന്ധിച്ച് അവിടുത്തെ സർക്കാർ നിരന്തരം മുന്നറിയിപ്പുകൾ നൽകിവരുന്നതിനിടെയാണ് പുതിയൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Electrocuted, Mobile phone, Mobile phone using, Russia