നാം നിത്യജീവതത്തിൽ പലതരത്തിലുള്ള മദ്യപരെ കാണാറുണ്ട്. വെള്ളം ചേര്‍ക്കാതെ കഴിക്കുന്നവരും, മദ്യത്തിന്റെ കൂടെ ശീതള പാനീയങ്ങളോ സോഡയോ ഒക്കെ ചേര്‍ത്ത് കുടിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇംഗ്ലണ്ടിലെ എസെക്സില്‍ താമസിക്കുന്ന മില്ലിയും ഇത്തരത്തിന് മദ്യം മറ്റു പാനീയങ്ങളുമായി ചേര്‍ത്ത് കുടിക്കുന്ന കൂട്ടത്തിലാണ്. അവര്‍ കഴിഞ്ഞ ദിവസം ഒരു നിശാക്ലബ് സന്ദര്‍ശിക്കുകയും നാരങ്ങനീര് കലര്‍ത്തി വോഡ്ക കഴിക്കുകയും ചെയ്തു. എന്നാല്‍ അസ്വാഭാവിക ശാരീരിക പ്രതികരണമാണ് ഇതവരില്‍ ഉളവാക്കിയത്. കഴിച്ച ഉടനെ തന്നെ മില്ലി പക്ഷാഘാതം വന്ന് തളര്‍ന്നു വീഴുകയായിരുന്നു.
മില്ലിയുടെ അമ്മ പറയുന്നത് തന്റെ മകളുടെ അവസ്ഥ കണ്ട് താന്‍ പേടിച്ചു പോയി എന്നാണ്. കാരണം അവളെ ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ പ്രേതബാധ ഏറ്റതു പോലെയാണ് തോന്നുക.
മില്ലിയുടെ അമ്മ ക്ലെയര്‍ ടാപ്ലിന്‍ മില്ലിയുടെ അനുഭവത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ പങ്ക് വെയ്ച്ചതിങ്ങനെയാണ്: “മില്ലിയ്ക്ക് 18 വയസ്സ് തികഞ്ഞതിന് ശേഷം ജീവിതത്തിൽ ആദ്യത്തെ തവണയാണ് മില്ലി പ്രസ്തുത നിശാക്ലബ് സനദര്ശിക്കുന്നത്. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് സൗത്ത്എന്ഡിലുള്ള മോ മോ എന്ന നിശാക്ലബില്‍ പോകുന്നത്. അവിടെ വെച്ചാണ് ലെമനേഡ് ചേര്‍ത്ത മദ്യ പദാര്‍ത്ഥം കഴിച്ചതും പക്ഷാഘാതം ബാധിച്ച് അവള് ബോധരഹിതയായി വീണതും.”
“മില്ലിയില്‍ രണ്ട് തരം മരുന്നുകള്‍ ചെന്നതായി ഡോക്ടര്‍മാര്‍ സംശയിക്കുന്നു. ഒന്ന് പക്ഷാഘാതം വരുന്നതിനുള്ളതും, രണ്ട് ബോധം മറയുന്നതിനുള്ളതും,” ക്ലയര്‍ കുറിച്ചു.
ആശുപത്രി കിടക്കയില്‍ നിന്നുള്ള മകളുടെ ഒരു വീഡിയോയും ക്ലെയര്‍ പങ്കിട്ടിട്ടുണ്ട്. ഈ വീഡിയോയില്‍, ആശുപത്രി കട്ടിലില്‍ കണ്ണുകള്‍ വിശാലമായി തുറന്ന്, താടിയെല്ലുകള്‍ അമര്‍ത്തി കടിച്ചു പിടിച്ച്, നഖങ്ങളും വിരലുകളും വളച്ച് പിടിച്ചു, സാധാരണ രീതിയില്‍ ചലിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കിടക്കുന്ന മില്ലിയെയാണ് കാണാന്‍ സാധിക്കുന്നത്. “ഈ അവസ്ഥ തീര്‍ക്കും ഭയാനകമാണ്, ഇതിന് മുന്‍പ് ഞാന്‍ ഇത്തരത്തില്‍ ഒരു കാഴ്ച കണ്ടിട്ടേയില്ല,” ക്ലയര്‍ പറയുന്നു.
Also Read-
Sehwag Twitter| വീരേന്ദർ സേവാഗ് ഫോൺ നമ്പർ ട്വിറ്ററിൽ പങ്കുവച്ചു; ആശയക്കുഴപ്പത്തിലായി ആരാധകര്‍, വിളിച്ചവർക്ക് ലഭിച്ച മറുപടി
ഭാഗ്യവശാല്‍, മില്ലി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം, പൂര്‍വ്വ സ്ഥിതിയിലേക്ക് തിരികെ വന്നിരുന്നു. അവള് പറയുന്നത്, ആ അവസ്ഥയില്‍ ചലിക്കാനോ സംസാരിക്കാനോ കഴിയുന്നില്ലായിരുന്നു. എങ്കിലും, തനിക്ക് ചുറ്റും നടക്കുന്നതൊക്കെ കാണാനും കേള്‍ക്കാനും മനസ്സിലാക്കാനും സാധിച്ചിരുന്നു എന്നാണ് മില്ലി പറയുന്നത്. എന്നാല്‍ അതിനോട് തനിക്ക് പ്രതികരിക്കാന്‍ മാത്രം കഴിഞ്ഞില്ല എന്നാണ് അവൾ പറയുന്നത്. അവള്‍ക്ക് ആ മദ്യ പദാര്‍ത്ഥം നല്കിയ വ്യക്തിയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മില്ലി പറയുന്നത്, അവള്‍ക്ക് ലഭിച്ച മദ്യം രണ്ടോ മൂന്നോ സിപ്പ് ഇറക്കിയതിന് ശേഷം, പുക വലിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തേക്ക് പോയി എന്നാണ്. തിരികെ വന്നപ്പോഴേക്കും അമിതമായി മദ്യപിച്ചതു പോലെ തോന്നുകയും, അവിടുന്ന് പുറത്തെത്തിയപ്പോഴേക്ക് വയ്യാതാവുകയുമായിരുന്നു. ലെമനേഡ് ചേര്‍ത്ത മദ്യ പദാര്‍ത്ഥം മില്ലിയ്ക്ക് കൊടുത്തത് അവള്‍ക്ക് അറിയാവുന്ന ഒരു കൂട്ടം ആളുകളില്‍ ഒരാളായിരുന്നു.
“ഈ അനുഭവത്തില്‍ ഭയന്ന് അവള് പുറത്ത് പോകാതെ ഇരിക്കില്ല എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കൂടാതെ, തങ്ങളെ കാത്തിരിക്കുന്ന ഇര പിടിയന്മാരില് നിന്ന് സ്ത്രീകള്‍ക്ക് സ്വയം സംരക്ഷിക്കാന്‍ സാധിക്കണം,” ക്ലയര്‍ കൂട്ടി ചേര്‍ക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.