നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Global Warming | കഴിഞ്ഞ 150 വർഷത്തിനുള്ളിൽ ആഗോള താപനിലയിലുണ്ടായത് അഭൂതപൂർവമായ വർദ്ധനവ്; നിർണായക കണ്ടെത്തലുമായി പഠനം

  Global Warming | കഴിഞ്ഞ 150 വർഷത്തിനുള്ളിൽ ആഗോള താപനിലയിലുണ്ടായത് അഭൂതപൂർവമായ വർദ്ധനവ്; നിർണായക കണ്ടെത്തലുമായി പഠനം

  കഴിഞ്ഞ 150 വര്‍ഷങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യാപ്തിയും താപനനിരക്കും, കഴിഞ്ഞ 24000 വര്‍ഷങ്ങളിലുണ്ടായ മാറ്റത്തെഅപേക്ഷിച്ച് വളരെ കൂടുതലാണ്.

  global-warming

  global-warming

  • Share this:
   കഴിഞ്ഞ ഹിമയുഗത്തെ (Ice Age) തുടര്‍ന്നുള്ള 24000 വര്‍ഷങ്ങളിൽ ഏറ്റവും കൂടിയ താപനിലയാണ് ഇപ്പോള്‍ ഭൂമിയിലുള്ളതെന്നാണ് ഒരു പുതിയ പഠനത്തില്‍ വന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അരിസോണ സര്‍വ്വകലാശാലയില്‍ (University of Arizona) നിന്നുള്ള ഒരു സംഘമാണ് പഠനം നടത്തിയത്. ഇവര്‍ കഴിഞ്ഞ 24,000 വര്‍ഷങ്ങളെയും ഓരോ 200 വര്‍ഷങ്ങളായി തരംതിരിച്ചു കൊണ്ട് ഭൂപടങ്ങളുണ്ടാക്കിയാണ് പഠനം നടത്തിയത്. ഈ കാലയളവിലുണ്ടായ താപനിലയുടെ മാറ്റങ്ങളാണ് ഇവര്‍ പഠന വിധേയമാക്കിയത്. ഈ പഠനത്തില്‍ നിന്നും ഉരുത്തിരിഞ്ഞ നിഗമനങ്ങൾ പ്രകാരം, കഴിഞ്ഞ ഹിമഗുഗം മുതലുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് മുഖ്യ പങ്ക് വഹിച്ചിരിക്കുന്നത് ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രതയും മഞ്ഞുപാളികളുടെ പിന്‍വാങ്ങലുമാണ്.

   കഴിഞ്ഞ 10000 ത്തോളം വര്‍ഷങ്ങളായി തുടരുന്ന കാലാവസ്ഥാ വ്യതിയാന പ്രവണതകളെ കുറിച്ച് ഒരു പതിറ്റാണ്ടോളമായി കാലാവസ്ഥ കൈകാര്യം ചെയ്യുന്ന ശാസ്ത്ര ശാഖയായ പാലിയോക്ലൈമറ്റോളജിമേഖലയിൽ സംവാദങ്ങള്‍ നിലനില്‍ക്കുകയാണ്. നേച്ചര്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച്, കഴിഞ്ഞ 150 വര്‍ഷങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യാപ്തിയും താപനനിരക്കും, കഴിഞ്ഞ 24000 വര്‍ഷങ്ങളിലുണ്ടായ മാറ്റത്തെഅപേക്ഷിച്ച് വളരെ കൂടുതലാണ്.

   കഴിഞ്ഞ 24000 വര്‍ഷങ്ങളിലുണ്ടായതിനെ അപേക്ഷിച്ച് ഇപ്പോഴത്തെ താപനില അഭൂതപൂർവമാണെന്നും മനുഷ്യ നിര്‍മ്മിത ആഗോളതാപനത്തിന്റെ തോത് വളരെ കൂടുതലാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും സര്‍വ്വകലാശാലയിലെ ജിയോസയന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ജെസീക്ക ടിയേര്‍ണി അഭിപ്രായപ്പെടുന്നു.

   "ഇപ്പോൾ നാം കാണുന്ന പല പ്രവർത്തനങ്ങളും സാധാരണമാണെന്നാണ് ലോകം ചിന്തിക്കുന്നത്. എന്നാൽ, ഈ സാധാരണ പ്രവർത്തനങ്ങൾ വരാൻ പോകുന്ന അപകടത്തിന്റെ കാരണമാണെന്ന വസ്തുത എല്ലാവരെയും ഞെട്ടിപ്പിക്കുന്നതാണ്", സര്‍വ്വകലാശാലയിലെ പോസ്റ്റ്‌ ഡോക്ടറല്‍ ഗവേഷകനും പഠനത്തിന്റെ മുഖ്യ രചയിതാവുമായ മാത്യൂ ഒസ്മാന്‍ കൂട്ടിച്ചേര്‍ത്തു.

   കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിരുന്ന ഊഷ്മാവ് പുനഃര്‍നിര്‍മ്മിക്കുന്നതിനായി, പഠന സംഘം രണ്ട് സ്വതന്ത്ര വിവരക്കൂട്ടായ്മകളെ സംയോജിപ്പിച്ചു. അവ സമുദ്ര അവശിഷ്ടങ്ങളില്‍ നിന്നുള്ള താപനിലയുടെ വിവരങ്ങളും കാലാവസ്ഥ സംബന്ധിച്ചുള്ള കമ്പ്യൂട്ടര്‍ സിമുലേഷനുകളുമായിരുന്നു. ഇത് അവര്‍ക്ക് കഴിഞ്ഞ കാലങ്ങളെ കുറിച്ചുള്ള കൂടുതല്‍ വ്യക്തമായ ഒരു ചിത്രം സൃഷ്ടിക്കാന്‍ സഹായകമായി.

   കഴിഞ്ഞകാല താപനിലയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിന് ഗവേഷകർ സമുദ്ര അവശിഷ്ടങ്ങളുടെ രാസ കയ്യൊപ്പുകൾ പരിശോധിച്ചു. കാലക്രമേണയുള്ള താപനില മാറ്റങ്ങൾ ഏറെക്കാലം മുൻപ് ചത്തുപോയ മൃഗത്തിന്റെ പുറംതോലിന്റെ രസതന്ത്രത്തെ ബാധിക്കുമെന്നതിനാൽ, പാലിയോക്ലിമറ്റോളജിസ്റ്റുകൾക്ക് ഒരു പ്രദേശത്തെ താപനില കണക്കാക്കാൻ ആ അളവുകൾ ഉപയോഗിക്കാൻ സാധിക്കും. ഇത് ഒരു കൃത്യമായ താപനിലാ മീറ്ററല്ലെങ്കിലും നിർണായക സൂചനകൾ നൽകും.

   നേരെ മറിച്ച്, കമ്പ്യൂട്ടർ-സിമുലേറ്റഡ് കാലാവസ്ഥാ മാതൃകകൾ, കാലാവസ്ഥാ വ്യവസ്ഥയുടെ ഭൗതികശാസ്ത്രത്തെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ മികച്ച ധാരണയെ അടിസ്ഥാനമാക്കി താപനില വിവരങ്ങൾ നൽകുന്നുണ്ട്. എന്നാൽ അതും കുറ്റമറ്റതാണന്ന് പറയാൻ സാധിക്കില്ല. ഇപ്പോൾ പഠന സംഘം അവരുടെ ഗവേഷണ രീതി ഉപയോഗിച്ച് ഇപ്പോൾ കണ്ടെത്തിയതിനും മുൻപുള്ള കാലഘട്ടങ്ങളിൽ സംഭവിച്ചിട്ടുള്ളതുമായ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് അന്വേഷണങ്ങൾ നടത്തുകയാണ്.
   Published by:Anuraj GR
   First published:
   )}