• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു

News18 Malayalam
Updated: July 8, 2018, 10:14 AM IST
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു
News18 Malayalam
Updated: July 8, 2018, 10:14 AM IST
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു. തെലങ്കാന സ്വദേശി ശരത് കൊപ്പുവാണ് കൊല്ലപ്പെട്ടത്. കൻസാസ് സിറ്റിയിലെ റസ്റ്റോറന്റിൽ വെച്ചാണ് ശരത്തിന് വെടിയേറ്റത്. മിസൗറി സർവകലാശാലയിലെ വിദ്യാർത്ഥിയാണ് ശരത്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് ശരത്തിന് വെടിയേറ്റത്. സോഫ്റ്റ് വെയർ എഞ്ചിനിയറായ ശരത്ത് ഇക്കഴിഞ്ഞ ജനുവരിയിലാണ ഉപരിപഠനത്തിനായി അമേരിക്കയിൽ എത്തിയത്. ശരത്തിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഗോഫണ്ട്മീ എന്ന പ്രചരണത്തിലൂടെ ധനസമാഹരണം നടത്തിയിട്ടുണ്ട്. ശരത്തിന്‍റെ ബന്ധുവായ രഘു നടത്തിയ ധനസമാഹരണത്തിലൂടെ മൂന്നു മണിക്കൂറിനുള്ളിൽ 25000 ഡോളർ ലഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകാതെ ശരത്തിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.
First published: July 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...