• HOME
  • »
  • NEWS
  • »
  • world
  • »
  • കാമ്പസിൽ ബീഫ് നിരോധിച്ച് ലണ്ടനിലെ ഗോൾഡ് സ്മിത്ത് സർവകലാശാല

കാമ്പസിൽ ബീഫ് നിരോധിച്ച് ലണ്ടനിലെ ഗോൾഡ് സ്മിത്ത് സർവകലാശാല

കേംബ്രിഡ്ജ് സർവകലാശാലയിൽ 2016 മുതൽ ബീഫും ആടും കാറ്ററിംഗുകാർ നൽകുന്നില്ല.

beef

beef

  • News18
  • Last Updated :
  • Share this:
    ലണ്ടൻ: ബീഫ് ഉൽപന്നങ്ങൾ നിരോധിച്ച് ലണ്ടനിലെ ഗോൾഡ് സ്മിത്ത് സർവകലാശാല. ഗോൾഡ് സ്മിത്ത് സർവകലാശാലയുടെ മേധാവിയായി എത്തിയ പ്രൊഫസർ ഫ്രാൻസിസ് കോർണർ ആണ് ഈ നിർണായക തീരുമാനം അറിയിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിനോട് പോരാടുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ തീരുമാനമെന്ന് ഇവർ അറിയിച്ചു.

    താൻ ഗോൾഡ് സ്മിത്തിലേക്ക് എത്തിയിട്ടേ ഉള്ളൂവെന്നും എന്നാൽ, ഇവിടുത്തെ അധ്യാപകരും വിദ്യാർത്ഥികളും പരിസ്ഥിതിയുടെ ഭാവിയെക്കുറിച്ച് ശ്രദ്ധയുള്ളവരാണെന്ന് മനസിലായെന്നും അവർ പറഞ്ഞു. 2025ഓടു കൂടി ഗോൾഡ് സ്മിത്ത് കാമ്പസ് കാർബൺ ന്യൂട്രൽ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.

    'എഞ്ചിൻ ഓഫാക്കാതെ പോകരുത്'; കാർ ഡ്രൈവർമാർക്ക് ദുബായ് പൊലീസിന്‍റെ മുന്നറിയിപ്പ്

    ഇത് ആദ്യമായല്ല ഒരു വിദേശ സർവകലാശാല ഇത്തരത്തിലൊരു തീരുമാനം എടുക്കുന്നത്. കേംബ്രിഡ്ജ് സർവകലാശാലയിൽ 2016 മുതൽ ബീഫും ആടും കാറ്ററിംഗുകാർ നൽകുന്നില്ല. അതേസമയം, സർവകലാശാലയുടെ തീരുമാനത്തിന് പിന്തുണയുമായി കാലാവസ്ഥ പ്രചാരക റോസി റോജേഴ്സ്  രംഗത്തെത്തി.

    First published: