ന്യൂയോര്‍ക്ക്: യുക്രെയ്നില്‍ റഷ്യ(Ukraine-Russia) നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനമായ ആര്‍ടിയെ (RT) ഉള്‍പ്പെടെയുള്ള ചാനലുകള്‍ക്ക് പരസ്യ വരുമാനം നല്‍കില്ലെന്ന് ഗൂഗിള്‍ Google). ഉക്രെയ്ന് അധിനിവേശത്തിന് ശേഷം ഫേസ്ബുക്ക് നടത്തിയ നീക്കത്തിന് സമാനമായമാണ് ഗൂഗിളിന്റെ നീക്കം.
സ്വന്തം വെബ്സൈറ്റുകളിലും ആപ്പുകളിലും വരുമാനം ഉണ്ടാക്കുന്നതിനായി തങ്ങളുടെ പരസ്യ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ നിന്ന് റഷ്യന്‍ സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന മീഡിയ സ്ഥാപനങ്ങളെ വിലക്കുന്നതായി ഗൂഗില്‍ വക്താവ് മൈക്കല്‍ അസിമാന്‍ പറഞ്ഞു.
കൂടാതെ, റഷ്യന്‍ മാധ്യമങ്ങള്‍ക്ക് ഗൂഗിള്‍ ടൂള്‍സ് വഴി പരസ്യങ്ങള്‍ വാങ്ങാനോ ജിമെയില്‍ പോലുള്ള ഗൂഗിള്‍ സേവനങ്ങളില്‍ പരസ്യങ്ങള്‍ നല്‍കാനോ കഴിയില്ലെന്ന് വക്താവ് മൈക്കല്‍ അസിമാന്‍ വ്യക്തമാക്കി.
പുതിയ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരുന്നതായും ആവശ്യ ഘട്ടത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read-Russia invading Ukraine | ഖർകീവിൽ റഷ്യൻ സൈന്യം ഗ്യാസ് പൈപ്പ് ലൈൻ തകർത്തതായി യുക്രെയ്ൻ
ആര്‍ടി ഉള്‍പ്പടെയുള്ള റഷ്യന്‍ ചാനലുകള്‍ യുക്രെയ്നില്‍ ലഭ്യമാകില്ല. യുക്രെയ്നില്‍ ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് മന്ത്രി മിഖൈലോ ഫെഡൊറോവ് ട്വിറ്റര്‍, ഗൂഗിള്‍, ആപ്പിള്‍ ഉള്‍പ്പടെയുള്ള കമ്പനികളോട് റഷ്യയ്ക്കുള്ള സേവനങ്ങള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
2018 ഡിസംബര്‍ വരെ രണ്ട് വര്‍ഷം കൊണ്ട് 26 ഓളം യൂട്യൂബ് ചാനലുകളില്‍ നിന്ന് റഷ്യ 70 ലക്ഷം മുതല്‍ 3.2 കോടി ഡോളര്‍ വരെ വരുമാനമുണ്ടാക്കിയിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേ സമയം യുക്രെയ്നില്‍ റഷ്യ നടത്തുന്ന ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പരിഹസിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താനായിരുന്നു പ്രസിഡന്റ് എങ്കില്‍ ഇത്തരമൊരു ആക്രമണം നടക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബൈഡനെ വെറും ചെണ്ട പോലെ പുടിന് കൊട്ടുന്നുവെന്ന് ട്രംപ് പരിഹസിച്ചു. ഇത് കാണാന്‍ ഒട്ടും സുഖകരമായ കാഴ്ചയല്ലെന്നും ട്രംപ് പറഞ്ഞു.
Also Read-War In Ukraine | 'ഓപ്പറേഷന് ഗംഗ'; യുക്രെയ്നില്‍ നിന്നുള്ള ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി
യുക്രെയ്ന് പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കിയെ ധീരനെന്ന് വിളിച്ചാണ് ട്രംപ് പുകഴ്ത്തിയത്. റഷ്യ നടത്തുന്നത് മാനവികതയ്ക്ക് നേരെയുള്ള അതിക്രമമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഫ്ളോറിഡയില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
റഷ്യയ്ക്കെതിരെ കൂടുതല്‍ രാജ്യങ്ങള്‍ ഉപരോധവുമായി രംഗത്തെത്തി. റഷ്യയുടെ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് ഫ്രാന്‍സ്. യൂറോപ്യന്‍ യൂണിയന് ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇംഗ്ലീഷ് ചാനലില്‍ വച്ചാണ് ബാള്‍ട്ട് ലീഡര്‍ എന്ന ചരക്കുകപ്പല്‍ ഫ്രാന്‍സ് പിടിച്ചെടുത്തത്. സംഭവത്തില്‍ റഷ്യ ഫ്രാന്‍സിനോട് വിശദീകരണം തേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.