നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Gorillas | മനുഷ്യശബ്ദത്തിലെ വ്യത്യാസങ്ങൾ തിരിച്ചറിയാൻ ഗൊറില്ലകൾക്ക് കഴിയും; രസകരമായ നിരീക്ഷണവുമായി പഠനം

  Gorillas | മനുഷ്യശബ്ദത്തിലെ വ്യത്യാസങ്ങൾ തിരിച്ചറിയാൻ ഗൊറില്ലകൾക്ക് കഴിയും; രസകരമായ നിരീക്ഷണവുമായി പഠനം

  ഗൊറില്ലകള്‍ക്ക് മനുഷ്യരുമായി ഒരു പ്രത്യേകബന്ധം സ്ഥാപിക്കാൻ കഴിയുമെന്നാണ് ഈ ചിത്രങ്ങള്‍ കാണിച്ചുതരുന്നത്

  gorillas

  gorillas

  • Share this:
   അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ (Social Media) ഒരു പെണ്‍ഗൊറില്ലയുടെ സെൽഫി വൈറലായി പ്രചരിച്ചിരുന്നു. എന്നാല്‍ പതിനാലാം വയസ്സില്‍ ആ ഗൊറില്ല മരിച്ചു. തന്റെ സംരക്ഷകന്റെ മടിയില്‍ കിടന്നാണ് ഗൊറില്ല മരിച്ചത്. ആ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗൊറില്ലകള്‍ക്ക് മനുഷ്യരുമായി ഒരു പ്രത്യേകബന്ധം സ്ഥാപിക്കാൻ കഴിയുമെന്നാണ് ഈ ചിത്രങ്ങള്‍ നമുക്ക് കാണിച്ചുതരുന്നത്.


   എന്നാല്‍ ഈ കുരങ്ങുകള്‍ക്ക് വ്യത്യസ്തമായ ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് ജോര്‍ജിയ യൂണിവേഴ്‌സിറ്റിയിലെ (Gorgia University) ഒരു സംഘം ഗവേഷകര്‍ (Researchers) കണ്ടെത്തിയിരിക്കുന്നത്. കൂടാതെ ഈ ശബ്ദങ്ങളെ സുഖകരമായവയും അല്ലാത്തവയുമായി വേര്‍തിരിച്ചറിയാനും അവയ്ക്ക് കഴിയും. ഒരേ ഇനത്തില്‍ പെട്ട ജീവികള്‍ക്ക് അതേ ഇനത്തില്‍ പെട്ട മറ്റു ജീവികളുടെ ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചില ഇനത്തില്‍പ്പെട്ട ജീവികള്‍ക്ക് മനുഷ്യ വര്‍ഗത്തില്‍ പെട്ടവരുടെ ശബ്ദം തിരിച്ചറിയാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍. അതായത്, ഗൊറില്ലകള്‍ക്ക് (Gorillas) മറ്റു വര്‍ഗത്തില്‍പ്പെട്ടവരുടെ ശബ്ദങ്ങളിലെ വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് യുഡിഎ പഠനം വ്യക്തമാക്കുന്നത്.


   ഒരു ദിവസം അറ്റ്‌ലാന്റ മൃഗശാലയിൽ ഒരു ദിവസം കുരങ്ങുകള്‍ക്ക് മൂന്ന് വ്യത്യസ്ത ഓഡിയോകള്‍ കേൾപ്പിച്ചു കൊടുക്കുകയുണ്ടായി. മനുഷ്യരുടെ ശബ്ദമായിരുന്നു (Human Voice) ആദ്യത്തെ റെക്കോര്‍ഡിങില്‍ കുരങ്ങുകളെ കേള്‍പ്പിച്ചത്. അത് അവര്‍ക്ക് സുപരിചിതവും അവരില്‍ പോസിറ്റീവ് വികാരം ഉണ്ടാക്കുകയും ചെയ്യുന്നവയായിരുന്നു. നാല് വര്‍ഷത്തിലധികമായി ഗൊറില്ലകളെ സംരക്ഷിക്കുന്നവരുടെ ശബ്ദമായിരുന്നു അത്. രണ്ടാമത്തേത് ഗൊറില്ലകള്‍ക്ക് അത്ര സുഖകരമായ ഓര്‍മ്മകള്‍ നല്‍കുന്നത് ആയിരുന്നില്ല. വെറ്റിനറി ജോലിക്കാരുടെയും അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന ജോലിക്കാരുടെയും ശബ്ദമായിരുന്നു അത്. എന്നാല്‍ മൂന്നാമത്തേത് യാതൊരു പരിചയവുമില്ലാത്ത ആളുകളുടെ ശബ്ദമായിരുന്നു. ഹലോ, ഗുഡ് മോര്‍ണിങ് എന്നീ വാക്കുകളാണ് മൂന്ന് റെക്കോര്‍ഡുകളിലും ഉപയോഗിച്ചത്.


   "തങ്ങള്‍ക്ക് ഭീഷണിയുള്ളതും പരിചയമില്ലാത്തതുമായ ശബ്ദം കേട്ടാല്‍, ഗൊറില്ലകള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം നിര്‍ത്തിവെച്ച് ശബ്ദത്തെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങും. അത് തന്നെയാണ് നമ്മൾ മനുഷ്യരും ചെയ്യാറുള്ളത്'', പഠനത്തിന്റെ പ്രധാന രചയിതാവ് റോബര്‍ട്ട സാല്‍മി പറഞ്ഞു.ഗൊറില്ലകള്‍ അവർക്ക് തിരിച്ചറിയാൻ കഴിയുന്ന ശബ്ദത്തോട് പോസിറ്റീവായി പ്രതികരിക്കും എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഇനി അവര്‍ക്ക് സുചരിചിതമല്ലാത്ത ശബ്ദമാണ് ശ്രദ്ധയില്‍ പെട്ടതെങ്കില്‍ ആശങ്ക പ്രകടിപ്പിക്കുന്ന അടയാളങ്ങളാണ് ഗൊറില്ലകള്‍ കാണിക്കുക. അവർ ശബ്ദം കൂടുതലായി ശ്രദ്ധിക്കുകയും സ്വന്തം ശബ്ദമുയര്‍ത്തുകയും ചെയ്യും.

   മനുഷ്യരുടെ പ്രതികരണം അനുസരിച്ച് ഗൊറില്ലകള്‍ക്ക് അവരെ തിരിച്ചറിയാന്‍ കഴിയുമെന്നും പഠനം പറയുന്നു. അവര്‍ വേട്ടക്കാരാണോ അല്ലയോ എന്ന് പ്രതികരണത്തിലൂടെ തിരിച്ചറിയാന്‍ സാധിക്കും. പഠനത്തില്‍ പോസിറ്റീവ്, നെഗറ്റീവ് ഇടപെടലുകളുമായി ബന്ധപ്പെട്ട ശബ്ദങ്ങളോടുള്ള ഗോറില്ലകളുടെ പ്രതികരണങ്ങള്‍ തമ്മിലുള്ള വ്യക്തമായ വ്യത്യാസങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്. എന്നാല്‍, ഗൊറില്ലകള്‍ അപരിചിതമായ ശബ്ദങ്ങളെ ഒരു ഭീഷണിയായി കണക്കാക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഗവേഷകര്‍ക്ക് വ്യക്തത വന്നിട്ടില്ല.
   Published by:Anuraj GR
   First published:
   )}