• HOME
  • »
  • NEWS
  • »
  • world
  • »
  • Gotabaya Rajapaksa| 51 ദിവസങ്ങൾക്കു ശേഷം മുൻ പ്രസി‍ഡന്റ് ഗോതബായ രജപക്സേ ശ്രീലങ്കയിൽ തിരിച്ചെത്തി

Gotabaya Rajapaksa| 51 ദിവസങ്ങൾക്കു ശേഷം മുൻ പ്രസി‍ഡന്റ് ഗോതബായ രജപക്സേ ശ്രീലങ്കയിൽ തിരിച്ചെത്തി

ഗോതബായയെ സ്വീകരിക്കാൻ മന്ത്രിമാർ എയർപോട്ടിൽ എത്തിയിരുന്നു

(Image: Reuters)

(Image: Reuters)

  • Last Updated :
  • Share this:
    51 ദിവസങ്ങൾക്കു ശേഷം ശ്രീലങ്കൻ മുൻപ്രസിഡന്റ് ഗോതബായ രജപക്സേ (Gotabaya Rajapaksa)രാജ്യത്ത് തിരിച്ചെത്തി. സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ ജനങ്ങളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധങ്ങളാണ് ഉണ്ടായതിനെ തുടർന്നായിരുന്നു ഗോതാബായ രാജ്യം വിട്ടത്.

    കനത്ത സുരക്ഷയിലായിരുന്നു ഗോതബായയുടെ മടങ്ങി വരവെന്ന് ശ്രീലങ്കൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച രാത്രി വൈകിയാണ് അദ്ദേഹം ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. സഹോദരൻ മഹീന്ദ രജപക്സേ താമസിച്ചിരുന്ന കൊളംബോയിലെ വിജേരാമ മാവതയ്ക്ക് സമീപമുള്ള സംസ്ഥാന ബംഗ്ലാവിലാണ് ഗോതാബായ ഇപ്പോഴുള്ളത്. കനത്ത സുരക്ഷയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
    Also read: അര്‍ജന്റീന വൈസ് പ്രസിഡന്റിനു നേരേ തോക്ക് ചൂണ്ടിയ യുവാവ് അറസ്റ്റിൽ; രാജ്യത്ത് ദേശീയ അവധി

    ഗോതബായയെ സ്വീകരിക്കാൻ മന്ത്രിമാർ ബണ്ഡാരനായകെ എയർപോട്ടിൽ എത്തിയിരുന്നതായി ഡെയ്ലി മിറർ ശ്രീലങ്ക റിപ്പോർട്ട് ചെയ്യുന്നു. രാജപക്‌സെയുടെ തിരിച്ചുവരവും അദ്ദേഹത്തെ അഭിവാദ്യം ചെയ്യാൻ എത്തിയ നേതാക്കളുടെ പ്രതികരണവും ശ്രീലങ്കയിലെ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണയുടെ സൂചനയായാണ് കരുതപ്പെടുന്നത്.


    Also read: അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ഒരുങ്ങി ഗോതബയ രാജപക്സെ; ഗ്രീൻ കാർഡിന് അപേക്ഷിച്ചെന്ന് റിപ്പോർട്ട്

    ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് രാജിവെച്ച രജപക്സേ കഴിഞ്ഞ മാസമാണ് ഭാര്യയ്ക്കും മുൻ സാമ്പത്തിക മന്ത്രി ബാസിൽ രജപക്സേയ്ക്കുമൊപ്പം രാജ്യം വിട്ടത്. ആദ്യം മാലദ്വീപിലേക്കും തുടർന്ന് സിങ്കപ്പൂരിലേക്കും പോകുകയായിരുന്നു. മെഡിക്കൽ വിസയിൽ സിങ്കപ്പൂരിലെത്തിയ ഗോതബായ രണ്ട് തവണ വിസ നീട്ടുകയും ചെയ്തു..

    മൂന്നാമതും വിസ നീട്ടാൻ സിങ്കപ്പൂർ സർക്കാർ വിസമ്മതിച്ചതിനെ തുടർന്നാണ് രജപക്സേ ശ്രീലങ്കയിലേക്ക് മടങ്ങിയെത്തിയത്. യുഎസ്സിലേക്ക് ചേക്കാറാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. അമേരിക്കയിലുള്ള രാജപക്സെയുടെ അഭിഭാഷകർ ഗ്രീൻ കാർഡ് ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷാ നടപടികൾ കഴിഞ്ഞ മാസം തന്നെ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിൻെറ ഭാര്യ ഇയോമ രാജപക്സെ യുഎസ് പൗരത്വമുള്ള ആളാണ്. അതിനാൽ രാജപക്സെക്ക് ഗ്രീൻ കാർഡ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
    Published by:Naseeba TC
    First published: