കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റായി ഗോതാബായ രാജപക്സെ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനാണ്. പ്രതിരോധ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ഗോതാബായ രാജപക്സെ 48.2 ശതമാനം വോട്ടിനാണ് വിജയിച്ചത്. ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് ഗോതാബായ ജനവിധി തേടിയത്.
ഗോതാബായയുടെ പ്രധാന എതിരാളിയായിരുന്ന യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ (യു.പി.ഐ.) സ്ഥാനാർഥി സജിത്ത് പ്രേമദാസ 45.3 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. ഇടതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ അണുര കുമാര ദിസ്സനായകെയാണ് മൂന്നാം സ്ഥാനത്തുള്ളത്.
രാജ്യത്ത് 26 വർഷം നീണ്ട തമിഴ് പുലികളുടെ അപ്രമാധിത്യം തകർത്തത് ഗോതാബായ ആഭ്യന്തര സെക്രട്ടറിയായിരുന്ന കാലത്താണ്. മുന്‍ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനാണ് തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ സജിത്ത് പ്രേമദാസ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Election, Srilanka, Srilanka attack