HOME /NEWS /World / Gotabaya rajapaksa | ഗോട്ടബായ മാലദ്വീപും വിട്ടു; പ്രതിക്ഷേധം പേടിച്ച് പാലായനം

Gotabaya rajapaksa | ഗോട്ടബായ മാലദ്വീപും വിട്ടു; പ്രതിക്ഷേധം പേടിച്ച് പാലായനം

രാജിവെച്ചാൽ ഔദ്യോഗിക പരിരക്ഷ 
ലഭിക്കില്ലെന്നതിനാൽ സ്പീക്കർക്കുള്ള രാജിക്കത്ത് പോക്കറ്റിലിട്ടാണ് അദ്ദേഹം പോയത്.

രാജിവെച്ചാൽ ഔദ്യോഗിക പരിരക്ഷ ലഭിക്കില്ലെന്നതിനാൽ സ്പീക്കർക്കുള്ള രാജിക്കത്ത് പോക്കറ്റിലിട്ടാണ് അദ്ദേഹം പോയത്.

രാജിവെച്ചാൽ ഔദ്യോഗിക പരിരക്ഷ ലഭിക്കില്ലെന്നതിനാൽ സ്പീക്കർക്കുള്ള രാജിക്കത്ത് പോക്കറ്റിലിട്ടാണ് അദ്ദേഹം പോയത്.

  • Share this:

    കഴിഞ്ഞദിവസം ശ്രീലങ്ക വിട്ട പ്രസിഡൻറ് ഗോട്ടബയ രാജപക്സെ മാലദ്വീപിൽ അഭയം തേടിയിരുന്നു.

    എന്നാൽ പ്രതിക്ഷേധങ്ങളെ ഭയന്ന് അദ്ദേഹം സിങ്കപ്പൂരിലേക്ക് കടന്നുവെന്നാണ് വാർത്ത

    നമ്മുടെ നഗരത്തിൽ (കണ്ണൂർ)

    ഒരു പകൽ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഗോട്ടബായ സിങ്കപ്പൂരിൽ എത്തിയത്.

    ശനിയാഴ്ച കലാപത്തിനു മുന്നോടിയായി ഹെലിക്കോപ്ടറിൽ വടക്കൻ ലങ്കയിലെ

    കിളിനോച്ചിയിലേക്കും ഇവിടെനിന്നും വിമാനത്താവളത്തിലേക്കും എത്തിയിരുന്നെങ്കിലും അകത്ത് കടക്കുവാൻ സാധിച്ചിരുന്നില്ല.

    സഹോദരനെ ഇതിനിടയിൽ വിമാനത്താവളത്തിൽ നിന്നും മടക്കി അയച്ചതോടെ വിമാനം വഴിയുള്ള യാത്ര ഗോട്ടബായ ഉപേക്ഷിക്കുകയായിരുന്നു.

    പുതിയ സർക്കാർ വന്നാൽ അറസ്റ്റുണ്ടാകുമെന്ന് ഭയന്ന ഗോട്ടബയ അമേരിക്കൻ വീസയ്ക്കാണ് ആദ്യം ശ്രമിച്ചത്. എന്നാൽ വീസ നൽകാൻ യുഎസ് തയാറായില്ല.

    രാജിവെച്ചാൽ ഔദ്യോഗിക പരിരക്ഷ

    ലഭിക്കില്ലെന്നതിനാൽ സ്പീക്കർക്കുള്ള രാജിക്കത്ത് പോക്കറ്റിലിട്ടാണ് അദ്ദേഹം പോയത്.

    തുടർന്നാണ് അയൽരാജ്യമായ മാലദ്വീപിലേക്ക് പറന്നത്. അഭയം കൊടുത്തതിനെതിരെ മാലദ്വീപിലെ മുഖ്യപ്രതിപക്ഷമായ പ്രോഗ്രസീവ് പാർട്ടി പ്രക്ഷോഭവുമായി രംഗത്തെത്തി.

    ഗോട്ടബയയെ സ്വീകരിക്കുക വഴി അയൽരാജ്യത്തെ സഹോദരങ്ങളെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു.

    തുടർന്നാണ് ഗോട്ടബയ സിംഗപ്പൂരിലേക്കു നീങ്ങാൻ തീരുമാനിച്ചത്.

    ഗോട്ടബയ രക്ഷപ്പെട്ടെങ്കിലും സഹോദരൻമാരായ മഹിന്ദ രാജപക്സെയും ബേസിലും ഇപ്പോഴും ശ്രീലങ്കയിൽ തന്നെയുണ്ട്.

    പുതിയ സർക്കാർ വന്നാൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന ഭയമാണ് ഗോട്ടബയയെ നാടുവിടാൻ പ്രേരിപ്പിച്ചത്.

    First published:

    Tags: Gotabaya Rajapaksa, Singapore, Srilanka