നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ഓഫീസിൽ നിന്നും 'രണ്ട് മിനിറ്റ്' നേരത്തെ ഇറങ്ങി; സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ജപ്പാൻ

  ഓഫീസിൽ നിന്നും 'രണ്ട് മിനിറ്റ്' നേരത്തെ ഇറങ്ങി; സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ജപ്പാൻ

  2018ൽ കോബെയിലെ വാട്ടർവർക്ക്സ് ബ്യൂറോ ജീവനക്കാരനായ 64കാരനും സമാനമായ തരത്തിൽ ശിക്ഷാ നടപടി നേരിടേണ്ടി വന്നിരുന്നു. ഉച്ചഭക്ഷണത്തിന് അനുവദിച്ചിട്ടുള്ള സമയത്തിന് മൂന്ന് മിനിറ്റ് മുമ്പ് ഭക്ഷണം കഴിക്കാൻ പോയി എന്നാരോപിച്ചായിരുന്നു ഇയാൾക്കെതിരെ നടപടി.

  പ്രതീകാത്മ ചിത്രം

  പ്രതീകാത്മ ചിത്രം

  • Share this:
   എട്ടും ഒമ്പതും മണിക്കൂർ നീളുന്ന ജോലിസമയങ്ങളിൽ ഓഫീസിൽ നിന്നും കുറച്ച് നേരത്തെ ഇറങ്ങുന്നത് വലിയ കുറ്റം ഒന്നുമല്ല. ചെയ്യാനുള്ള ജോലി സമയത്തിനുള്ളിൽ പൂർത്തിയാക്കിയാൽ ഈ നേരത്തെ പോക്ക് പരക്കെ അനുവദനീയമായ ഒരു കാര്യം കൂടിയാണ്. എന്നാൽ ഓഫീസിൽ നിന്നും ജോലി സമയം കഴിയുന്നതിന് മുൻപ് തന്നെയിറങ്ങിയ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചെന്ന വാര്‍ത്തയാണ് ജപ്പാനിൽ നിന്നും വരുന്നത്.

   ചിബ പ്രിഫെക്വറിലെ ഫൻബാഷി സിറ്റിബോര്‍ഡ് എഡ്യുക്കേഷൻ ജീവനക്കാര്‍ക്കാണ് ഓഫീസ് സമയം തീരുന്നതിന് മുമ്പെ ഇറങ്ങിയെന്ന പേരിൽ നടപടി നേരിടേണ്ടി വന്നത്. ഇതിലൊരു സ്ത്രീ ഓഫീസ് സമയം തീരുന്നതിന് രണ്ട് മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഇറങ്ങിയതിനാണ് ശമ്പളം വെട്ടിക്കുറച്ചിരിക്കുന്നത്. 5.17നുള്ള ബസ് കിട്ടുന്നതിനായാണ് ലോഗ് ഔട്ട് സമയത്തിന് രണ്ട് മിനിറ്റ് മുമ്പെ ഇവർ ഓഫീസിൽ നിന്നിറങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

   Also Read-ജപ്പാന്‍കാരുടെ ആയുസ്സിന് പിന്നിലെ രഹസ്യം; ദീര്‍ഘായുസ്സിനായി ചെയ്യേണ്ട 9 കാര്യങ്ങള്‍

   മെയ് 2019 നും ജനുവരി 2021നും ഇടയിലുള്ള സമയത്ത് ഇത്തരത്തിൽ 316 സംഭവങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതായാണ് സാങ്കെയി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ നിസാരമായി കണക്കാക്കിയതുമില്ല. ഈ 316 സംഭവങ്ങളിലും കാർഡുകളിൽ തെറ്റായ സമയം രേഖപ്പെടുത്തിയാണ് ജീവനക്കാര്‍ നേരത്തെ ഇറങ്ങിയതെന്നും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ലൈഫ് ലേണിംഗ് ഡിപ്പാര്‍ട്മെന്‍റ് അസിസ്റ്റന്‍റെ സെക്ഷൻ ചീഫായ ഒരു 59കാരിയുടെ സഹായത്തോടെയാണ് ജീവനക്കാർ പലരും ഈ തട്ടിപ്പ് നടത്തുന്നതെന്നും കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഇതേ തുടർന്ന് അവരുടെ ശമ്പളത്തിന്‍റെ പത്തിലൊരു ഭാഗം വെട്ടിക്കുറച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്കാണ് ഈ ശിക്ഷ നടപടി.

   ഇതിനൊപ്പം മറ്റ് രണ്ട് ജീവനക്കാർക്ക് മുന്നറിയിപ്പും രണ്ട് പേർക്ക് കർശന മുന്നറിയിപ്പോടെ നോട്ടീസും നൽകിയിട്ടുണ്ട്. ശിക്ഷാനടപടി സംബന്ധിച്ച് വാർത്ത വൈറലായതോടെ സോഷ്യല്‍ മീഡിയയിൽ ചർച്ചകളും സജീവമായി. യുക്തിരഹിതമായ കാരണങ്ങൾക്കാണ് അധികൃതർ ജീവനക്കാരോട് പരുഷമായി പെരുമാറുന്നെന്നാണ് മുഖ്യവിമർശനം.

   Also Read-ക്രെഡിറ്റ് കാർഡ് നിങ്ങളെ 'ഹൈ' ആക്കും; ക്രെഡിറ്റ് കാർഡ് കൊക്കേയ്ൻ ഉപയോഗം പോലെയെന്ന് പഠനം

   ഇതാദ്യമായല്ല ജപ്പാനിൽ നിന്നും ഇത്തരമൊരു വാർത്തയെത്തുന്നത്. 2018ൽ കോബെയിലെ വാട്ടർവർക്ക്സ് ബ്യൂറോ ജീവനക്കാരനായ 64കാരനും സമാനമായ തരത്തിൽ ശിക്ഷാ നടപടി നേരിടേണ്ടി വന്നിരുന്നു. ഉച്ചഭക്ഷണത്തിന് അനുവദിച്ചിട്ടുള്ള സമയത്തിന് മൂന്ന് മിനിറ്റ് മുമ്പ് ഭക്ഷണം കഴിക്കാൻ പോയി എന്നാരോപിച്ചായിരുന്നു ഇയാൾക്കെതിരെ നടപടി.
   Published by:Asha Sulfiker
   First published:
   )}