മുസ്ലീം സ്ത്രീയോട് മുഖാവരണം മാറ്റാൻ ആവശ്യപ്പെട്ടു; ഡോക്ടറുടെ ജോലി തെറിച്ചു
മുസ്ലീം സ്ത്രീയോട് മുഖാവരണം മാറ്റാൻ ആവശ്യപ്പെട്ടു; ഡോക്ടറുടെ ജോലി തെറിച്ചു
നിഖാബ് മാറ്റാൻ തുടർച്ചയായി ആവശ്യപ്പെട്ടപ്പോൾ മതപരമായ കാരണങ്ങളാൽ അത് സാധിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നുവെന്ന് മകളെ ഡോക്ടറെ കാണിക്കാനെത്തിയ യുവതി പറയുന്നു...
അസുഖബാധിതനായ കുട്ടിയെ കാണിക്കാനെത്തിയ മുസ്ലീം സ്ത്രീയോട് മുഖാവരണം മാറ്റാൻ ആവശ്യപ്പെട്ടതിന് ഡോക്ടറുടെ പണി പോയി. ലണ്ടനിലെ റോയൽ സ്റ്റോക്ക് സർവകലാശാല ആശുപത്രിയിലെ ഡോ. കീത്ത് വോൾവേഴ്സണിനെയാണ് ജോലിയിൽനിന്ന് പുറത്താക്കിയത്. എന്നാൽ താൻ വ്യക്തമായാണ് രോഗവിവരങ്ങൾ പറഞ്ഞതെന്നും കേൾക്കാൻ സാധിക്കാത്ത പ്രശ്നം ഉണ്ടായിരുന്നില്ലെന്നും രോഗിയായ കുട്ടിയുടെ അമ്മ പറയുന്നു. വീണ്ടും വീണ്ടും നിഖാബ് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ മതപരമായ കാരണങ്ങളാൽ അത് സാധിക്കില്ലെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുകയായിരുന്നുവെന്നും അവർ വിശദീകരിക്കുന്നു. മകളെ കാണിക്കാനെത്തിയ താൻ ഇരയാക്കപ്പെട്ടതായും മതപരമായ വിവേചനം നേരിട്ടതായും അവർ വ്യക്തമാക്കി. എന്നാൽ കുട്ടിയുടെ അസുഖത്തെക്കുറിച്ച് അമ്മ പറയുന്നത് വ്യക്തമല്ലാത്തതുകൊണ്ടാണ് മുഖാവരണം മാറ്റാൻ ആവശ്യപ്പെട്ടതെന്നാണ് ഡോക്ടറുടെ വിശദീകരണം. തന്‍റെ ആവശ്യപ്രകാരം മുഖാവരണം മാറ്റാൻ അവർ തയ്യാറായതുമാണ്. എന്നാൽ പിന്നീട് അവിടേക്ക് എത്തിയ അവരുടെ ഭർത്താവ് പ്രശ്നമുണ്ടാക്കുകയും ആശുപത്രി അധികൃതർക്ക് പരാതി നൽകുകയുമായിരുന്നുവെന്ന് ഡോക്ടർ പറയുന്നു.
REPOLLING: ബൂത്തിൽ സ്ത്രീ വോട്ടർമാർ മുഖപടം മാറ്റണമെന്ന നിയമം തെരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായി നടപ്പാക്കണം: പി കെ ശ്രീമതി കൃത്യതയോടെ ജോലി ചെയ്യാനാണ് താൻ ശ്രമിച്ചതെന്ന് വോൾവേഴ്സൺ പറയുന്നു. മകളുടെ അസുഖത്തെക്കുറിച്ച് ആ സ്ത്രീ പറഞ്ഞത് വ്യക്തമായിരുന്നില്ല. മുഖാവരണം ഉണ്ടായിരുന്നതുകൊണ്ട് അവർ പറഞ്ഞത് മനസിലായില്ല. അതുകൊണ്ടുതന്നെ വിനീതമായാണ് മുഖാവരണം മാറ്റാമോയെന്ന് ആവശ്യപ്പെട്ടതെന്നും ഡോക്ടർ പറയുന്നു. അല്ലാതെ താൻ വിവേചനപരമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മതത്തിന്‍റെയോ വർണത്തിന്‍റെയോ പേരിൽ വിവേചനപരമായി പെരുമാറുന്ന രീതി തനിക്ക് ഇല്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നു. നിരവധി മുസ്ലീം സ്ത്രീകളെ ചികിത്സിച്ചിട്ടുണ്ടെന്നും, പലപ്പോഴും ചികിത്സയുടെ ഭാഗമായി മുഖാവരണം മാറ്റാൻ അപേക്ഷിച്ചിട്ടുണ്ടെന്നും ഡോക്ടർ പറയുന്നു. അപ്പോഴൊന്നും ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഡോക്ടർ വോൾവേഴ്സണിനെതിരെ ദമ്പതികൾ ജനറൽ മെഡിക്കൽ കൌൺസിലിന് പരാതി നൽകുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഡോക്ടർ വിവേചനപരമായി പെരുമാറിയെന്ന അന്തിമ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡോക്ടറെ ജോലിയിൽനിന്ന് പുറത്താക്കിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.