• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അമേരിക്കയില്‍ തോക്ക് നിയന്ത്രണത്തിന് സമ്മര്‍ദ്ദമേറുന്നു

ഫ്‌ലോറിഡയിലെ സ്‌കൂളില്‍ ഉണ്ടായ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് തോക്ക് നിയന്ത്രണത്തിന് അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഒരുങ്ങുന്നത്

news18
Updated: February 19, 2018, 4:34 PM IST
അമേരിക്കയില്‍ തോക്ക് നിയന്ത്രണത്തിന് സമ്മര്‍ദ്ദമേറുന്നു
ഫ്‌ലോറിഡയിലെ സ്‌കൂളില്‍ ഉണ്ടായ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് തോക്ക് നിയന്ത്രണത്തിന് അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഒരുങ്ങുന്നത്
news18
Updated: February 19, 2018, 4:34 PM IST
 

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ തോക്ക് നിയന്ത്രണത്തിന് സമ്മര്‍ദ്ദേമേറുന്നു. ഫ്‌ലോറിഡയിലെ സ്‌കൂളില്‍ ഉണ്ടായ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് തോക്ക് നിയന്ത്രണത്തിന് അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഒരുങ്ങുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇതിനായി പ്രചരണം ശക്തമാണ്. വരുംദിവസങ്ങളില്‍ കടുത്ത പ്രതിഷേധ പരിപാടികള്‍ വിഷയവുമായി ബന്ധപ്പെട്ട് ഉയരുമെന്നാണ് സൂചന. പ്രതിഷേധങ്ങളുടെ ഭാഗമായി ഫ്‌ലോറിഡയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ആദരവര്‍പ്പിച്ച് കൊണ്ട് മാര്‍ച്ച് 14 ന് 17 മിനിറ്റ് നേരം രാജ്യവ്യാപകമായി വോക്കൗട്ട് നടത്താന്‍ അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും വിമണ്‍സ് മാര്‍ച്ച് എന്ന സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഫ്‌ലോറിഡയിലെ പാര്‍ക് ലാന്‍ഡിലെ ഒരു സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി നടത്തിയ വെടിവെയ്പില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും അടക്കം 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് തോക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ആവശ്യത്തിന് സമ്മര്‍ദ്ദമേറിയത്.

 

 

 
First published: February 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍