കൊളംബോ: പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ശ്രീലങ്കയിൽ വെടിവയ്പ്പ്. മുസ്ലിം വോട്ടർമാരുമായി വന്ന ബസിനു നേരെ ആയുധധാരി നിറയൊഴിച്ചു. അതേസമയം ആർക്കും പരിക്കുള്ളതായി റിപ്പോർട്ടില്ല.
also read:ശ്രീലങ്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്; പോരാട്ടം രാജപക്സെ യും സജിത് പ്രേമദാസയും തമ്മിൽ
അക്രമികള്‍ ടയറുകള്‍ കത്തിച്ചും റോഡില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചും നൂറിലധികം വാഹനങ്ങളുള്ള വ്യൂഹത്തെ തടഞ്ഞ് നിര്‍ത്താനുള്ള ശ്രമം നടത്തിയതായും പൊലീസ് പറഞ്ഞു. വെടിവെച്ചതിനു പുറമെ കല്ലേറു നടത്തുകയും ചെയ്തു.
കൊളംബോയുടെ വടക്ക് 240 കിലോമീറ്റര്‍ അകലെ തന്ത്രിമാലിയിലാണ് അക്രമം നടന്നത്. രണ്ട് ബസുകള്‍ അപകടത്തില്‍പ്പെട്ടെങ്കിലും കാര്യമായ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വോട്ട് ചെയ്യുന്നതിനായി തീരദേശ പട്ടണമായ പുത്തളത്തില്‍ നിന്ന് സമീപ ജില്ലയായ മന്നാറിലേക്ക് പോകുകയായിരുന്ന മുസ്ലിംകള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.