HOME » NEWS » World » GUNMEN KILL FOUR FEMALE AID WORKERS IN NORTH WAZIRISTAN GH

പാക്കിസ്ഥാനിൽ വനിത സന്നദ്ധ പ്രവർത്തകർക്കെതിരെ ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു

ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തുന്ന ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന കലാപം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2014ൽ സൈന്യം വടക്കൻ വസീറിസ്ഥാനിലെ തീവ്രവാദ താവളങ്ങൾ തുടച്ചു നീക്കാനുള്ള വിപുലമായ പ്രവർത്തനം ആരംഭിച്ചു.

News18 Malayalam | news18
Updated: February 22, 2021, 6:52 PM IST
പാക്കിസ്ഥാനിൽ വനിത സന്നദ്ധ പ്രവർത്തകർക്കെതിരെ ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു
photo - AP
  • News18
  • Last Updated: February 22, 2021, 6:52 PM IST
  • Share this:
ഇസ്ലാമബാദ്: പാകിസ്ഥാനിലെ വടക്കൻ വസീറിസ്ഥാൻ ജില്ലയിൽ തോക്കുധാരികൾ നാല് വനിത സന്നദ്ധ പ്രവർത്തകരെ വെടിവച്ച് വീഴ്ത്തി. ഗ്രാമത്തിലൂടെ സന്നദ്ധ പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമികൾ നിറയൊഴിച്ചതെന്ന് പ്രാദേശിക പൊലീസ് മേധാവി ഷഫിയുല്ല ഗന്ധാപൂർ പറഞ്ഞു. ആക്രമണത്തിൽ ഒരാൾ രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല, എന്നാൽ, ഇത് ഭീകരാക്രമണം ആണെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ ഗാർഹിക തൊഴിൽ വികസിപ്പിക്കുന്നതിനായുള്ള ഒരു പ്രാദേശിക സ്ഥാപനം നടത്തുന്ന സന്നദ്ധ പ്രവർത്തകരാണ് വെടിയേറ്റ് മരിച്ചത്. ആക്രമണവും മരണസംഖ്യയും മറ്റൊരു പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥൻ റസൂൽ ഖാൻ സ്ഥിരീകരിച്ചു. ആക്രമണത്തിൽ വാഹനത്തിന്റെ ഡ്രൈവർക്കും പരിക്കേറ്റതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. You may also like:വാഹനം കയറ്റി നുറുക്കി 75കാരന്റെ മൃതദേഹം; റോഡരികിൽ നിന്ന് എല്ലിൻ കഷണം കണ്ടെടുത്ത് പൊലീസ് [NEWS] തീവ്രവാദികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജില്ലയിൽ തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷമുണ്ടായി. പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, പാകിസ്ഥാനിൽ മനുഷ്യാവകാശ കമ്മീഷൻ പ്രസ്താവന പുറത്തിറക്കി. ആക്രമണത്തെ അപലപിക്കുകയും കുറ്റവാളികൾക്ക് എതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

'ആ ഡാൻസുകാരത്തി ഇല്ലേ, അവൾക്കൊരെണ്ണം കൊടുക്കാനാ തോന്നിയത്' - ദൃശ്യം 2 കണ്ട അമ്മയുടെ നിരൂപണം [NEWS]
കുറഞ്ഞ വിലയ്ക്ക് തോക്കുകൾ, മയക്കുമരുന്ന്, കള്ളക്കടത്ത് വസ്തുക്കൾ എന്നിവയുടെ ലഭ്യതയിൽ അഫ്ഗാൻ അതിർത്തിയിലെ ഗോത്ര പ്രദേശങ്ങൾ കുപ്രസിദ്ധമാണ്. സ്വദേശികൾക്കും വിദേശ തീവ്രവാദികൾക്കും എതിരായ നിരവധി സൈനിക ആക്രമണങ്ങളെ തുടർന്ന് സമീപ വർഷങ്ങളിൽ ഇവിടെ ആക്രമണങ്ങൾ കുറഞ്ഞിരുന്നു.
'അടുത്ത ഭരണം ആരായാലും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാവട്ടെ': കര്‍ദ്ദനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മന്ത്രി തിളങ്ങുന്ന നക്ഷത്രം, ആദരിച്ച് കത്തോലിക്കാസഭ [NEWS]
ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തുന്ന ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന കലാപം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2014ൽ സൈന്യം വടക്കൻ വസീറിസ്ഥാനിലെ തീവ്രവാദ താവളങ്ങൾ തുടച്ചു നീക്കാനുള്ള വിപുലമായ പ്രവർത്തനം ആരംഭിച്ചു. എന്നാൽ, ഒറ്റപ്പെട്ട ആക്രമണങ്ങൾ നടത്താൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് ഇപ്പോഴും കഴിയുന്നുണ്ട്. അഫ്ഗാൻ അതിർത്തിയിൽ സുരക്ഷാസേനയെ ലക്ഷ്യമിട്ടുള്ള സമീപകാല ആക്രമണങ്ങളിൽ ഈ ഗ്രൂപ്പുകൾ വീണ്ടും ഉയർന്നു വന്നേക്കാമെന്ന ആശങ്ക ഉയരുന്നുണ്ട്.
Published by: Joys Joy
First published: February 22, 2021, 6:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories