• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഹാഫിസ് സയിദിന്‍റെ വിചാരണ നിയമപരിധിയില്‍ വേണമെന്ന് അമേരിക്ക


Updated: February 28, 2018, 10:31 PM IST
ഹാഫിസ് സയിദിന്‍റെ വിചാരണ നിയമപരിധിയില്‍ വേണമെന്ന് അമേരിക്ക

Updated: February 28, 2018, 10:31 PM IST
വാഷിംഗ്ടണ്‍: ആഗോള തീവ്രവാദ പട്ടികയില്‍ ഇടം നേടിയ ഹാഫിസ് സയിദിൻ്റെ വിചാരണ നിയമത്തിൻ്റെ  ഉയര്‍ന്ന പരിധിയില്‍ നടപ്പിലാക്കണമെന്ന് യു.എസ്. ഹാഫിസിനെതിരെ ഒരു നടപടിയും കൈക്കൊള്ളില്ലെന്ന് പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് യു.എസിൻ്റെ പ്രതികരണം എത്തിയിരിക്കുന്നത്. അഭിമുഖത്തില്‍ സയിദിനെ സാഹിബ് എന്ന് വിശേഷിപ്പിച്ച പാക് പ്രധാനമന്ത്രി ഇയാള്‍ക്കെതിരെ പാകിസ്ഥാനില്‍ കേസൊന്നുമില്ലെന്നും അങ്ങനെ ഉണ്ടായാല്‍ മാത്രമേ  നടപടിയെടുക്കാനാകൂ എന്നുമാണ് അറിയിച്ചത്.

പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച യു എസ്, ഹാഫിസ് സയീദിൻ്റെ വിചാരണ നിയമത്തിൻ്റെ ഉയര്‍ന്ന പരിധിയില്‍ തന്നെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിച്ചു. യു.എസ് പൗരന്‍മാര്‍ അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരന്‍ ഹാഫിസ് തന്നെയാണ്. യു.എന്‍ ഭീകരപട്ടികയില്‍ അടക്കം ഉള്‍പ്പെട്ട ഇയാളുടെ ശിക്ഷ സംബന്ധിച്ച നിര്‍ദേശങ്ങളും ആശങ്കകളും നേരത്തെ തന്നെ പാക് സര്‍ക്കാരിനെ അറിയിച്ചതാണ്. ഇതിൻ്റെ അടിസ്ഥാനത്തില്‍ ഭീകരവാദത്തിനെതിരെ കൂടുതല്‍ നടപടികള്‍ അവര്‍ കൈക്കൊള്ളുമെന്നാണ് കരുതുന്നതെന്നും യു.എസ് വക്താവ് ഹീതര്‍ ന്യൂവര്‍ട്ട് അറിയിച്ചു.

ആഗോള ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഹാഫിസ് സയീദ്  പാകിസ്ഥാനില്‍  സ്വൈര്യവിഹാരം നടത്തുകയാണ്, അടുത്തവര്‍ഷം നടക്കുന്ന പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ജമാഅത്ത്-ഉദ്-ദാവ എന്ന പാര്‍ട്ടി പ്രഖ്യാപിച്ച ശേഷം ഇയാള്‍ അറിയിച്ചിരുന്നു.
First published: January 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍