നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • Hajj 2022 Online Application | ഹജ്ജ് തീ‍ർത്ഥാടനത്തിനുള്ള ഓൺലൈൻ അപേക്ഷ സമ‍ർപ്പിക്കുന്നത് എങ്ങനെ? അറിയേണ്ട കാര്യങ്ങൾ

    Hajj 2022 Online Application | ഹജ്ജ് തീ‍ർത്ഥാടനത്തിനുള്ള ഓൺലൈൻ അപേക്ഷ സമ‍ർപ്പിക്കുന്നത് എങ്ങനെ? അറിയേണ്ട കാര്യങ്ങൾ

    ഹജ്ജിനായുള്ള ഓൺലൈൻ അപേക്ഷ നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

    • Share this:
      മിർസ ഗനി ബെയ്ഗ്


       2022ലെ ഹജ്ജ് (Hajj 2022) തീർത്ഥാടനത്തിനുള്ള ഓൺലൈൻ അപേക്ഷാ (Online Application) നടപടികൾ തിങ്കളാഴ്ച മുതൽ ആരംഭിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയാണ് (Mukhtar Abbas Naqvi) ഹജ്ജ് തീർഥാടനം സംബന്ധിച്ച സുപ്രധാന പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. സൗത്ത് മുംബൈയിലെ ഹജ്ജ് ((Haj House) ഹൗസിൽ വച്ച് നടത്തിയ പ്രഖ്യാപനത്തിൽ 2022ലെ ഹജ്ജ് തീ‍ർത്ഥാടന അപേക്ഷ നടപടിക്രമങ്ങൾ 100 ശതമാനവും ഡിജിറ്റൽ അഥവാ ഓൺലൈനായിരിക്കുമെന്നും നഖ്‌വി പറഞ്ഞു.

      ഹജ്ജിനായുള്ള ഓൺലൈൻ അപേക്ഷ നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ കൈയെഴുത്ത് അല്ലെങ്കിൽ ടൈപ്പ് ചെയ്ത അപേക്ഷകളുടെ കോപ്പികൾ സ്വീകരിക്കില്ല. തീർഥാടകർ www.hajcommittee.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായോ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായ “HAJ COMMITTEE OF INDIA” എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയോ മാത്രമേ അപേക്ഷ സമർപ്പിക്കാവൂ.

      ഹജ്ജിനായി ഓൺലൈൻ അപേക്ഷ സമ‍ർപ്പിക്കുന്നതിന് ഇനിപ്പറയുന്ന രേഖകൾ ആവശ്യമാണ്.

      പാസ്‌പോർട്ട്: ഹജ്ജ് അപേക്ഷ സ‍മ‍ർപ്പിക്കുന്നതിന് ആവശ്യമായ സുപ്രധാന രേഖയാണ് അപേക്ഷകന്റെ പാസ്‌പോർട്ട്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ, അപേക്ഷിക്കുന്ന തീയതിക്ക് മുമ്പ് തന്നെ അപേക്ഷകന്റെ കൈവശം സാധുവായ ഇന്ത്യൻ ഇന്റർനാഷണൽ പാസ്‌പോർട്ട് ഉണ്ടായിരിക്കണം.

      ബാങ്ക് അക്കൗണ്ട്: ഹജ്ജിന് അപേക്ഷിക്കുന്നതിന് ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. എല്ലാ തീർഥാടകരും ഇതിനായി ബാങ്ക് അക്കൗണ്ട് തുറക്കുകയോ അപ്‌ഡേറ്റ് ചെയ്യുകയോ വേണം. ആവശ്യമെങ്കിൽ റീഫണ്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതാണ്.

      ആധാർ കാർഡ്: ഓരോ തീർത്ഥാടകനും നി‍ർബന്ധമായും ആധാർ കാർഡ് ഉണ്ടായിരിക്കണമെന്നും ഹജ്ജ് അപേക്ഷാ ഫോമിലെ നിർദ്ദിഷ്ട കോളത്തിൽ ആവശ്യമായ വിശദാംശങ്ങൾ രേഖപ്പെടുത്തണമെന്നും ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, ഹജ്ജ് അപേക്ഷകൾ സമർപ്പിക്കുന്നതിന് ആധാർ കാർഡ് ഒരു നിർബന്ധമല്ല.

      മൊബൈൽ നമ്പർ: എല്ലാ തീർഥാടകരും ഹജ്ജ് അപേക്ഷയിൽ അവരുടെ മൊബൈൽ നമ്പർ രേഖപ്പെടുത്തുകയും ആവശ്യമുള്ളപ്പോഴെല്ലാം അപേക്ഷകരുമായി ബന്ധപ്പെടാവുന്ന തരത്തിൽ മൊബൈൽ പ്രവർത്തനക്ഷമമായിരിക്കുകയും വേണം.

      ഹജ്ജ് അപേക്ഷാ സമർപ്പിക്കുന്നതിനുള്ള ഘട്ടം ഘട്ടമായ നടപടിക്രമങ്ങൾ

      സ്റ്റെപ് 1: ഹജ്ജ് അപേക്ഷയ്ക്കുള്ള പുതിയ രജിസ്ട്രേഷൻ നടത്തുക

      സ്റ്റെപ് 2: ഹജ്ജ് അപേക്ഷാ ഫോം പൂരിപ്പിക്കുക

      സ്റ്റെപ് 3: ഫോട്ടോയും ആവശ്യമായ രേഖകളും അപ്‌ലോഡ് ചെയ്യുക

      സ്റ്റെപ് 4: ഫീസ് അടയ്ക്കുക

      നടപടിക്രമങ്ങൾ വിശദമായി:

      സ്റ്റെപ് 1:

      hajcommittee.gov.inന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തുറന്ന് “HAJ FORM" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് "Apply" ഓപ്ഷൻ തിരഞ്ഞെടുക്കുക. തുട‍ർന്ന് ഒരു സ്ക്രീൻ തുറന്നു വരും. ഇവിടെ “NEW USER REGISTRATION" എന്നതിൽ ക്ലിക്ക് ചെയ്യുക. തുട‍ർന്ന് രജിസ്‌ട്രേഷൻ ഫോം കൃത്യമായി പൂരിപ്പിക്കുക. അപേക്ഷകർ അവരുടെ മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, പേര് എന്നിവ പൂരിപ്പിക്കണം. പാസ്‌വേഡ് തിരഞ്ഞെടുത്ത് പാസ്‌വേഡ് വീണ്ടും സ്ഥിരീകരിക്കുക. സെക്യൂരിറ്റി കോഡ് നൽകുക. വിവരങ്ങൾ ശരിയാണെങ്കിൽ, ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്ത് “Submit Details" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

      സ്റ്റെപ് 2:

      രണ്ടാം ഘട്ടം അക്കൗണ്ട് വേരിഫിക്കേഷനാണ്. ഇതിനായി ഒടിപി (OTP) നൽകി അക്കൗണ്ട് സ്ഥിരീകരിക്കുക. ഇതോടെ നിങ്ങളുടെ അക്കൗണ്ട് ആക്ടീവാകും. ഇനി നിങ്ങൾക്ക് ലോഗിൻ ചെയ്യാം.

      സ്റ്റെപ് 3: അക്കൗണ്ട് ആക്ടീവായി. സൈൻ-ഇൻ ചെയ്ത് അപേക്ഷാ

      ഫോം പൂരിപ്പിക്കാം. 2022ലെ ഓൺലൈൻ ഹജ്ജ് അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനായി ആദ്യം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പാസ്‌വേഡും നൽകി സൈൻ ഇൻ ചെയ്യുക.

      സ്റ്റെപ് 4: സൈൻ ഇൻ ചെയ്തതിന് ശേഷം ഇനിപ്പറയുന്ന സ്ക്രീൻ

      ദൃശ്യമാകും. ഇതിൽ നിന്ന് നിങ്ങൾക്ക് ഉചിതമായ ആപ്ലിക്കേഷൻ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക. ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് ആളുകളുടെ എണ്ണം തിരഞ്ഞെടുക്കുക “NEXT" ബട്ടണിൽ ക്ലിക്ക് ചെയ്യുക.

      സ്റ്റെപ് 5: അപേക്ഷാ വിഭാഗം

      അപേക്ഷകരുടെ വിശദാംശങ്ങൾ പൂരിപ്പിക്കുക:
      അപേക്ഷകന്റെ വിശദാംശങ്ങൾ (ഇന്ത്യൻ ഇന്റർനാഷണൽ പാസ്‌പോർട്ട് പ്രകാരമുള്ളത്), കോവിഡ്-19 വാക്സിനേഷൻ വിശദാംശങ്ങൾ, വ്യക്തിഗത വിശദാംശങ്ങൾ, നിലവിലെ വിലാസം, നോമിനി വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ മുതലായവ പൂരിപ്പിക്കുക. എല്ലാ വിശദാംശങ്ങളും നൽകിയ ശേഷം, ഡിക്ലറേഷനിൽ ക്ലിക്ക് ചെയ്ത് ‘SAVE & NEXT’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

      സ്റ്റെപ് 6: അപേക്ഷാ വിശദാംശങ്ങൾ

      • ഫോട്ടോയും ആവശ്യമായ രേഖകളും അപ്‌ലോഡ് ചെയ്യുക.

      • ഡ്രോപ്പ്ഡൗണിൽ നിന്ന് തീർത്ഥാടകരെ തിരഞ്ഞെടുക്കുക.

      • ഫോട്ടോയും ആവശ്യമായ രേഖകളും അപ്‌ലോഡ് ചെയ്യാൻ “Browse" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

      • എല്ലാ രേഖകളും JPG/JPEG ഫോർമാറ്റിൽ ആയിരിക്കണം.

      • ഫോട്ടോയ്ക്ക് (പാസ്‌പോർട്ട് സൈസ്) 10kbയ്ക്കും 100kbയ്ക്കും ഇടയിൽ വീതിയും 100-148 പിക്‌സലും ഉണ്ടായിരിക്കണം.

      • ആവശ്യമായ രേഖകൾ 100kbയ്ക്കും 500kbയ്ക്കും ഇടയിലും 570-795 പിക്സലിലും ആയിരിക്കണം.


      സ്റ്റെപ് 7: രേഖകൾ അപ്‌ലോഡ് ചെയ്യുക

      എല്ലാ തീർഥാടകരുടെയും ഫോട്ടോകളും രേഖകളും അപ്‌ലോഡ് ചെയ്‌ത ശേഷം, 'അപ്‌ലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഓരോ തീർത്ഥാടകനും മുകളിൽ പറഞ്ഞ നടപടിക്രമങ്ങൾ ആവർത്തിക്കേണ്ടതാണ്.

      സ്റ്റെപ് 8: ഫീസ് അടയ്ക്കുക

      ഫോട്ടോകളും രേഖകളും അപ്‌ലോഡ് ചെയ്‌ത ശേഷം, അപേക്ഷകർക്ക് ‌‌‌ഫീസ് അടയ്‌ക്കാനുള്ള ലിങ്കിലേക്ക് പോകാം.
      അപേക്ഷകർക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി ഫീസ് അടയ്ക്കാം.
      “Online Payment" തിരഞ്ഞെടുത്ത് “Click here to Pay Online." എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
      പേ ഓൺ‌ലൈനിൽ ക്ലിക്ക് ചെയ്‌ത ശേഷം, നിങ്ങളെ പേയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് തിരിച്ചുവിടുകയും അവിടെ പേയ്‌മെന്റ് നടത്താവുന്നതുമാണ്. ‌
      ട്രാൻസാക്ഷൻ വിജയകരമായി പൂർത്തിയാക്കിയാൽ, ഒരു ട്രാൻസാക്ഷൻ രസീത് ജനറേറ്റ് ചെയ്യും. പേയ്‌മെന്റിന് ശേഷം അപേക്ഷയുടെ ഫൈനൽ സബ്മിഷനായി HAFൽ വീണ്ടും ലോഗിൻ ചെയ്യുക. “FINAL SUBMISSION" എന്നതിൽ ക്ലിക്ക് ചെയ്യുക. തു‌ട‍ർന്ന് നിങ്ങൾക്ക് ഒരു അലേ‍ർട്ട് ‌മെസേജ് ലഭിക്കും. തുട‍ർന്ന് OK ക്ലിക്കുചെയ്യുക.

      സ്റ്റെപ് 9: ഫൈനൽ സബ്മിഷൻ

      ഹജ്ജ് അപേക്ഷാ ഫോം പ്രിന്റ് എടുത്ത് കൈയിൽ സൂക്ഷിക്കുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം ഒരു യുണീക്ക് സിസ്റ്റം ജനറേറ്റഡ് ഗ്രൂപ്പ് ഐഡി ലഭിക്കും. ഓൺലൈൻ ഹജ്ജ് അപേക്ഷാ ഫോം കാണാനും പ്രിന്റ് ചെയ്യാനും “Download PDF" എന്നതിൽ ക്ലിക്ക് ചെയ്യുക.

      രേഖകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ എച്ച്എഎഫിന്റെ കോപ്പിയും മറ്റ് രേഖകളും അതത് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ട ആവശ്യമില്ലെന്ന് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. രേഖകൾ അപ്‌ലോഡ് ചെയ്‌തിട്ടില്ലെങ്കിൽ, ഹജ്ജ് അപേക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 31-01-2022ന് മുമ്പ് നിങ്ങളുടെ ബന്ധപ്പെട്ട സംസ്ഥാന ഹജ് കമ്മിറ്റികളിൽ ആവശ്യമായ രേഖകൾക്കൊപ്പം ഹജ്ജ് അപേക്ഷയുടെ പകർപ്പും സമർപ്പിക്കണം.

      ഹജ്ജ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ

      ഹജ്ജ് അപേക്ഷക‍ർ താഴെ പറയുന്ന രേഖകൾ എൻക്ലോഷറായി അപ്‌ലോഡ് ചെയ്യണം.

      1) നോൺ-റീഫണ്ടബിൾ പ്രോസസിംഗ് ഫീസ് 300 രൂപയായിരിക്കും. ഇത് ഓൺലൈനായി മാത്രം നൽകുക.

      2) ഹജ്ജ് അപേക്ഷാ ഫോറം ഓൺലൈനായി പൂരിപ്പിച്ച് സമർപ്പിക്കുക.

      3) മെഷീൻ റീഡബിളായുള്ള സാധുവായ ഇന്ത്യൻ ഇന്റർനാഷണൽ പാസ്‌പോർട്ടിന്റെ ആദ്യ പേജും അവസാന പേജും അപ്‌ലോഡ് ചെയ്യണം

      4) ഏറ്റവും പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ

      5) കാൻസൽഡ് ചെക്കിന്റെ കോപ്പി

      6) വിലാസ തെളിവിന്റെ കോപ്പി അപ്‌ലോഡ് ചെയ്യുക: പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന അതേ വിലാസം തന്നെയാണെങ്കിൽ, പാസ്‌പോർട്ടിന്റെ ഒരു പകർപ്പ് മതിയാകും, മറ്റ് രേഖകൾ ആവശ്യമില്ല. മറ്റ് സന്ദർഭങ്ങളിൽ, ഹജ്ജ് അപേക്ഷാ ഫോമിന്റെ കൃത്യമായി പൂരിപ്പിച്ച ഡൗൺലോഡ് ചെയ്ത പകർപ്പിനൊപ്പം ഇനിപ്പറയുന്നവയിൽ ഏതെങ്കിലുമൊരു സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകണം.

      • ആധാർ കാർഡ്

      • ബാങ്ക് പാസ് ബുക്ക്

      • ഇലക്ഷൻ കമ്മീഷൻ ഫോട്ടോ ഐഡി കാർഡ്

      • കഴിഞ്ഞ മൂന്ന് മാസത്തെ യൂട്ടിലിറ്റി ബിൽ:

      • വൈദ്യുതി ബിൽ

      • ടെലിഫോൺ ബിൽ (ലാൻഡ്-ലൈൻ)


      എന്താണ് കവർ നമ്പർ?

      സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ ഹജ്ജ് കമ്മിറ്റികൾ തീർഥാടകരുടെ അപേക്ഷയും ആവശ്യമായ രേഖകളും പരിശോധിച്ചതിന് ശേഷം ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ഐഎച്ച്പിഎംഎസ് സോഫ്‌റ്റ്‌വെയറിൽ നിന്ന് ലഭിക്കുന്ന കമ്പ്യൂട്ടർ ജനറേറ്റഡ് നമ്പറാണ് കവർ നമ്പർ. ഭാവിയിലെ എല്ലാ കത്തിടപാടുകളിലും അപേക്ഷകർ ഈ കവർ നമ്പർ ഒരു റഫറൻസായി ഉപയോഗിക്കണം. കവർ നമ്പറില്ലാതെ ഖുറത്തിന് (ലോട്ടറി) ഒരു ഹജ്ജ് അപേക്ഷയും പരിഗണിക്കില്ല എന്നതിനാൽ അപേക്ഷകർ ഹജ്ജ് കമ്മിറ്റികളിൽ നിന്ന് കവർ നമ്പർ തീർച്ചയായും നേടിയിരിക്കണം.

      ഒരു ഗ്രൂപ്പായി ഒരുമിച്ച് അപേക്ഷിക്കുന്ന അപേക്ഷകരെയാണ് കവർ എന്ന് സൂചിപ്പിക്കുന്നത്. കുടുംബാംഗങ്ങളെയോ അടുത്ത ബന്ധുക്കളെയോ മാത്രമേ ഒരൊറ്റ കവറിൽ സൂക്ഷിക്കാവൂ. കവർ ഹെഡ് പ്രായപൂർത്തിയായ ഒരു പുരുഷൻ ആയിരിക്കണം. കവറിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ അപേക്ഷകരുടെയും പേയ്‌മെന്റുകൾക്കും അയാൾ ഉത്തരവാദിയായിരിക്കും.

      ഒരു കവറിൽ അപേക്ഷിച്ച എല്ലാ അപേക്ഷകരുടെയും താമസ വിഭാഗം ഒന്നുതന്നെയായിരിക്കണം. ഒരു കവറിലുള്ള എല്ലാ തീർത്ഥാടകരും ഒരുമിച്ച് യാത്ര ചെയ്യണം.

      എന്താണ് ഖുറ (ലോട്ടറി)?

      കംപ്യൂട്ടറൈസ്ഡ് നറുക്കെടുപ്പിനെയാണ് ഖുറ എന്ന് പറയുന്നത്. ഹജ്ജ് അപേക്ഷകൾ ലഭിക്കുന്ന സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള കവറുകളിൽ നടത്തുന്ന ഖുറയിലൂടെ തീർത്ഥാടകരെ താൽക്കാലികമായി തിരഞ്ഞെടുക്കും. ഖുറക്ക് ശേഷം, ഹജ്ജ് കമ്മിറ്റികൾ താൽക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകരെ അവരുടെ സെലക്ഷൻ സ്റ്റാറ്റസ് അറിയിക്കും. തിരഞ്ഞെടുത്ത എല്ലാ തീർത്ഥാടകരെയും അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്എംഎസ് വഴി വിവരം അറിയിക്കും. ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റിൽ തീർഥാടകർക്ക് അവരുടെ അപേക്ഷയുടെ നില പരിശോധിക്കാനും കഴിയും.

      Published by:Jayashankar AV
      First published:
      )}