HOME » NEWS » World » HAPPY HOLI 2021 PAKISTAN PM IMRAN KHAN GREETS HINDU COMMUNITY ON HOLI

Happy Holi 2021 | ഹിന്ദുക്കൾക്ക് ഹോളി ആശംസകൾ അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

പാകിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമാണ് ഹിന്ദുക്കൾ. ഔദ്യോഗിക കണക്കനുസരിച്ച് 75 ലക്ഷം ഹിന്ദുക്കൾ പാകിസ്ഥാനിൽ താമസിക്കുന്നു.

News18 Malayalam | news18-malayalam
Updated: March 29, 2021, 7:30 AM IST
Happy Holi 2021 | ഹിന്ദുക്കൾക്ക് ഹോളി ആശംസകൾ അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
News18 Malayalam
  • Share this:
ലാഹോർ: ഹോളി ദിനത്തിൽ ഹൈന്ദവ സമൂഹത്തിന് ആശംസകളുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാനിൽ മാർച്ച് 28,29 തീയതികളിലായാണ് ഹോളി ആഘോഷങ്ങൾ അരങ്ങേറുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ആശംസകൾ. 'ഞങ്ങളുടെ ഹൈന്ദവസമൂഹത്തിന് നിറങ്ങളുടെ ഉത്സവമായ സന്തോഷകരമായ ഒരു ഹോളി ആശംസിക്കുന്നു' എന്നായിരുന്നു ഇമ്രാന്‍റെ ട്വീറ്റ്.



പ്രധാനമന്ത്രിക്ക് പുറമെ പാകിസ്ഥാനിലെ മറ്റ് പ്രമുഖ നേതാക്കളും ഹോളി ദിനത്തിൽ ജനങ്ങൾക്ക് ആശംസ അറിയിച്ചിട്ടുണ്ട്. ഹൈന്ദവരായ പാർലമെന്‍റ് അംഗങ്ങൾക്കും ഹൈന്ദവ സമൂഹത്തിനും മുഴുവനായും ഈ പ്രത്യേക ദിനത്തിൽ ആശംസകൾ അറിയിച്ചിട്ടുണ്ട്.

Also Read-Holi 2021: ഹോളി എന്ന വിശേഷ ദിവസത്തെ കുറിച്ച് അറിയേണ്ടതെല്ലാം

'പ്രകാശത്തിന്‍റെയും നിറങ്ങളുടെയും ഈ ഉത്സവം സന്തോഷം പങ്കുവയ്ക്കാൻ അവസരമൊരുക്കുന്നു' എന്നാണ് ദേശീയഅസംബ്ലി സ്പീക്കർ ആസാദ് ഖൈസറുടെ ആശംസ. പാകിസ്ഥാന്‍റെ ഉന്നമനത്തിൽ ഹൈന്ദവ വിഭാഗത്തിനുള്ള പങ്ക് എടുത്തുപറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ആശംസാ സന്ദേശം. എല്ലാ ന്യൂനപക്ഷ സമുദായങ്ങൾക്കും അവരവരുടെ മതപരമായ ഉത്സവങ്ങൾ പാകിസ്ഥാനിൽ പരസ്യമായി തന്നെ ആഘോഷിക്കാൻ അവകാശമുണ്ടെന്ന കാര്യവും ഖൈസർ പ്രത്യേകമായി എടുത്തു പറയുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമാണ് ഹിന്ദുക്കൾ. ഔദ്യോഗിക കണക്കനുസരിച്ച് 75 ലക്ഷം ഹിന്ദുക്കൾ പാകിസ്ഥാനിൽ താമസിക്കുന്നു.



ഇന്ത്യയിലും നേപ്പാളിലും പ്രധാനമായും ആഘോഷിക്കപ്പെടുന്ന ഒരു ഹിന്ദു വസന്ത ഉത്സവമാണ് ഹോളി, പക്ഷേ ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത് വ്യാപകമായി ആഘോഷിക്ക് വരുന്നുണ്ട്. വർണ്ണങ്ങൾ വാരി വിതറി നന്മയ്ക്ക് മേൽ തിന്മയുടെ വിജയം ആഘോഷിക്കുന്ന ഈ ഉത്സവം ഹൈന്ദവർ അല്ലാത്തവർ പോലും ആഘോഷമാക്കി വരുന്നുണ്ട്.

വൈവിധ്യമാർന്ന സംസ്കാരങ്ങളും ഭാഷകളും വംശങ്ങളും മതങ്ങളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഇന്ത്യയില്‍ ഹോളി വലിയ ഉത്സവമായി തന്നെയാണ് ആഘോഷിക്കുന്നത്. നിറങ്ങളുടെ ഉത്സവമായ ഹോളി രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ സംസ്കാര വൈവിധ്യത്തിലാണ് ആഘോഷിക്കപ്പെടുന്നത്. തിന്മയ്ക്കെതിരെ നന്മയുടെ വിജയം ആഘോഷിക്കുന്ന, രാധയുടെയും കൃഷ്ണന്‍റെയും അനശ്വര ഐക്യത്തെ പ്രതിനിധീകരിക്കുന്ന ഉത്സവമാണ് ഹോളി.
Published by: Asha Sulfiker
First published: March 29, 2021, 7:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories