നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Harry Potter | ഹാരി പോട്ടറിന്റെ ആദ്യ പതിപ്പ് ലേലത്തിൽ വിറ്റത് മൂന്നര കോടി രൂപയ്ക്ക്; ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വില കൂടിയ പുസ്തകം

  Harry Potter | ഹാരി പോട്ടറിന്റെ ആദ്യ പതിപ്പ് ലേലത്തിൽ വിറ്റത് മൂന്നര കോടി രൂപയ്ക്ക്; ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വില കൂടിയ പുസ്തകം

  ഹാരി പോട്ടറിന്റെ ആദ്യ പതിപ്പുകളുടെ മുൻകാല ലേല വിലകൾ ഏകദേശം 110,000 ഡോളർ മുതൽ 138,000 ഡോളർ വരെയാണ്

  • Share this:
   ഹാരി പോട്ടർ (Harry Potter) എന്ന നോവലിന്റെ ആദ്യ പതിപ്പ് വ്യാഴാഴ്ച യുഎസിൽ 471,000 ഡോളർ അഥവാ 3,56,62,942 കോടി രൂപയ്ക്ക് വിറ്റു. ഇരുപതാം നൂറ്റാണ്ടിലെ ഒരു പുസ്തകത്തിന് ലഭിക്കുന്ന റെക്കോർഡ് വിലയാണിതെന്ന് ലേലക്കാർ പറഞ്ഞു.

   1997ലെ ബ്രിട്ടീഷ് പതിപ്പായ ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്‌സ് സ്റ്റോൺ (Harry Potter and the Philosopher’s Stone) എന്ന കവർ ചിത്രത്തോട് കൂടിയ പുസ്തകമാണ് ലേലത്തിൽ വിറ്റത്. ഈ പുസ്തകം അമേരിക്കയിൽ "ഹാരി പോട്ടർ ആൻഡ് സോർസറേഴ്സ് സ്റ്റോൺ" എന്ന പേരിലാണ് നോവൽ പ്രസിദ്ധീകരിച്ചത്. ലേലത്തിൽ വിറ്റ പുസ്തകത്തിന്റെ അതേ ബൈൻഡിംഗിലുള്ള 500 കോപ്പികൾ മാത്രമേ അച്ചടിച്ചിട്ടുള്ളൂവെന്ന് ഡാളസ് ആസ്ഥാനമായുള്ള ലേല സ്ഥാപനം പറഞ്ഞു. കണക്കാക്കിയിരുന്ന 70,000 ഡോളറിന്റെ ആറിരട്ടി വിലയ്ക്കാണ് പുസ്തകം വിറ്റുപോയത്.

   ഹാരി പോട്ടറിന്റെ ആദ്യ പതിപ്പുകളുടെ മുൻകാല ലേല വിലകൾ ഏകദേശം 110,000 ഡോളർ മുതൽ 138,000 ഡോളർ വരെയാണ്. "ഇത് ഇതുവരെ വിറ്റതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ള പുസ്തകം എന്നത് മാത്രമല്ല, 20-ാം നൂറ്റാണ്ടിൽ പുറത്തിറക്കിയ ഏറ്റവും കൂടുതൽ വിലയുള്ള പുസ്തകം കൂടിയാണ് ഹാരി പോട്ടർ " ഹെറിറ്റേജ് ഓക്ഷൻസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോ മദ്ദലീന പ്രസ്താവനയിൽ പറഞ്ഞു.

   ഒരു അമേരിക്കൻ കളക്ടറാണ് ഈ പുസ്തകം വിറ്റത്. എന്നാൽ പുസ്തം ലേലത്തിൽ വാങ്ങിയ ആളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

   ലോകമെമ്പാടും 80 ഭാഷകളിലായി 500 മില്യൺ കോപ്പികൾ വിറ്റഴിച്ച ബ്രിട്ടീഷ് എഴുത്തുകാരി ജെ.കെ. റൗളിംഗിന്റെ മാന്ത്രിക നോവലാണിത്. ഈ നോവലിന്റെ ആറ് ഭാഗങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ബോക്‌സ് ഓഫീസിൽ ഹിറ്റായി മാറിയ 7.8 ബില്യൺ ഡോളർ നേട്ടമുണ്ടാക്കിയ എട്ട് സിനിമകളായും ഈ പുസ്തകങ്ങൾ മാറി.

   ഓഗസ്റ്റിൽ, യുകെയിലെ നോർത്ത് യോർക്ക്ഷെയറിൽ നടന്ന ലേലത്തിൽ ഇതേ പുസ്തകത്തിന്റെ ആദ്യ പതിപ്പ് 80,000 പൗണ്ടിന് അഥവാ 82 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു. കണക്കാക്കിയ വിലയുടെ നാലിരട്ടി വിലയ്ക്കാണ് ഈ ലേലത്തിൽ പുസ്തകം വിറ്റുപോയത്. രചയിതാവ് ജെ കെ റൗളിംഗ് ഒപ്പിട്ട 500 പുസ്തകങ്ങളിൽ ഒന്നായിരുന്നു ഇത്. നിലവിൽ 200 പുസ്തകങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ബാക്കിയെല്ലാം ലൈബ്രറികളിൽ ലഭിക്കുകയും മറ്റ് ചിലതിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

   ജെ കെ റൗളിങ് എന്ന എഴുത്തുകാരി ലോകപ്രസിദ്ധമായ ഹാരി പോട്ടർ പരമ്പരയിലെ പുസ്തകങ്ങളിൽ ചിലത് എഴുതിയ സ്കോട്ട്ലൻഡിന്റെ തലസ്ഥാന നഗരിയിലെ കഫെ കഴിഞ്ഞ ആഗസ്റ്റിൽ അഗ്നിക്കിരയായിരുന്നു.
   Published by:Karthika M
   First published: