• HOME
  • »
  • NEWS
  • »
  • world
  • »
  • Free Period Products | പൊതുവിദ്യാലയങ്ങളില്‍ ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൗജന്യമാക്കും; ബില്ലില്‍ ഒപ്പുവെച്ച് ഹവായ് ഗവര്‍ണർ

Free Period Products | പൊതുവിദ്യാലയങ്ങളില്‍ ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൗജന്യമാക്കും; ബില്ലില്‍ ഒപ്പുവെച്ച് ഹവായ് ഗവര്‍ണർ

മെഡികെയര്‍ വഴി നൂറോ അതിലധികോ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ സൗജന്യ ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിനും ഈ നിയമം ബാധകമാകും

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ഹവായിലെ (Hawaii) പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ (free sanitary products) ലഭ്യമാക്കുമെന്ന്ഗവര്‍ണര്‍ ഡേവിഡ് ഇഗെ (David ige). ആര്‍ത്തവ സമത്വവുമായി ബന്ധപ്പെട്ട SB2821 ബില്ലില്‍ ഒപ്പുവെച്ചതിനു പിന്നാലെയാണ് ഈ നീക്കം. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നത് തുടരുമെന്നും ബില്ലില്‍ (bill) ഒപ്പുവെച്ച ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ഇഗെ പറഞ്ഞു.

    '' സാനിറ്ററി ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവ് പെണ്‍കുട്ടികള്‍ നേരിടുന്ന ഒരു യഥാര്‍ത്ഥ പ്രശ്‌നമാണ്. അത് അവരുടെ വിദ്യാഭ്യാസത്തെ പല തരത്തിലും ബാധിക്കും. ആര്‍ത്തവ ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവ് കാരണം ഒരു വിദ്യാര്‍ത്ഥിക്കും വിദ്യാഭ്യാസത്തില്‍ തടസം ഉണ്ടാകരുത്'' , ഇഗെ പറഞ്ഞു. ആര്‍ത്തവ ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവ്, ആര്‍ത്തവ വിദ്യാഭ്യാസം, ശുചിത്വം, മാലിന്യ സംസ്‌കരണ സൗകര്യങ്ങള്‍ എന്നിവയെല്ലാം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്.

    ''ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കഴിയാതെ പല കുട്ടികളും ക്ലാസ് നഷ്ടപ്പെടുത്തി വീടുകളില്‍ തന്നെ തുടരുന്നുണ്ട്. അത്തരമൊരു അവസ്ഥ ആര്‍ക്കും ഉണ്ടാകാന്‍ ഇടവരരുത്,'' ഇഗെ ഒരു ട്വീറ്റില്‍ പറഞ്ഞു.

    പൊതുവിദ്യാലയങ്ങളില്‍ 50 ശതമാനം ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് വെയ്ക്കാന്‍ ആവശ്യപ്പെടുന്ന നിയമം അവതരിപ്പിക്കുന്ന മറ്റ് യു എസ് സംസ്ഥാനങ്ങളില്‍ കാലിഫോര്‍ണിയയും ഉള്‍പ്പെടുന്നുണ്ട്. ന്യൂയോര്‍ക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ഗ്രേസ് മെങ്, സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്.

    ഫെഡറല്‍, സംസ്ഥാന, പ്രാദേശിക ജയിലുകളിലെ വനിതാ തടവുകാര്‍ക്കും ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. ഫെഡറല്‍ ഗ്രാന്റ് ഫണ്ടുകള്‍ വഴിയാണ് ഇതിനുള്ള ചെലവ് കണ്ടെത്തുക. മെഡികെയര്‍ വഴി നൂറോ അതിലധികോ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ സൗജന്യ ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിനും ഈ നിയമം ബാധകമാകും. യുഎസ് കാപിറ്റോളിലെ ജീവനക്കാര്‍ക്കും ഇത് ബാധകമാകും. ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ക്ക് ടാംപണ്‍ ടാക്‌സ് എന്ന നികുതിയാണ് യുഎസ് ചുമത്തുന്നത്. മായ് മൂവ്‌മെന്റ് ഹവായ് നടത്തിയ ഒരു പഠനത്തില്‍, ഓരോ 10 വിദ്യാര്‍ത്ഥികളിലും എട്ട് പേര്‍ക്ക് ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.

    ചെന്നൈ കോര്‍പ്പറേഷന്റെ കീഴിലുള്ള സ്‌കൂളുകളില്‍ 6-12 ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യുമെന്ന് കോർപ്പറേഷൻ പ്രഖ്യാപിച്ചിരുന്നു. കോര്‍പ്പറേഷന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ആര്‍ത്തവ ശുചിത്വ പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്‌കരിച്ച 'കന്നിയം' എന്ന പദ്ധതിയ്ക്ക് നിര്‍ഭയ ഫണ്ടിന് കീഴില്‍ 4.5 കോടി രൂപ അനുവദിച്ചിരുന്നു. സാനിറ്ററി നാപ്കിനുകള്‍ ആവശ്യമുള്ള ഓരോ വിദ്യാര്‍ത്ഥിക്കും പദ്ധതി പ്രകാരം എല്ലാ മാസവും 10 നാപ്കിനുകള്‍ നല്‍കും. കോര്‍പ്പറേഷന്റെ സ്‌കൂളുകളില്‍ പഠിക്കുന്ന 25,474 പെണ്‍കുട്ടികളില്‍ 6-12 ക്ലാസുകളിലെ 20,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്നതാണ് ഈ പദ്ധതി. ആര്‍ത്തവ ശുചിത്വവും പ്രത്യുല്‍പാദന ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ നാപ്കിന്റെ സുരക്ഷിതമായ സംസ്‌കരണ രീതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
    First published: