• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അഗ്നി പർവത സ്ഫോടനം; ഹവായി ദ്വീപിൽ അടിയന്തരാവസ്ഥ

news18
Updated: May 5, 2018, 1:02 PM IST
അഗ്നി പർവത സ്ഫോടനം; ഹവായി ദ്വീപിൽ അടിയന്തരാവസ്ഥ
Hawaii Volcanoes National Park : In this photo provided by the U.S. Geological Survey, red ash rises from the Puu Oo vent on Hawaii's Kilauea Volcano after a magnitude-5.0 earthquake struck the Big Island, Thursday, May 3, 2018 in Hawaii Volcanoes National Park. The temblor Thursday is the latest and largest in a series of hundreds of small earthquakes to shake the island's active volcano since the Puu Oo vent crater floor collapsed and caused magma to rush into new underground chambers on Monday. Scientists say a new eruption in the region is possible. AP/PTI Photo(AP5_4_2018_000015B)
news18
Updated: May 5, 2018, 1:02 PM IST
അഗ്നി പർവത സ്ഫോടനത്തെ തുടർന്ന് അമേരിക്കയിലെ ഹവായി ദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദ്വീപിലെ മുഴുവൻ ജനങ്ങളോടും മാറി താമസിക്കാൻ സർക്കാർ നിർദേശം നൽകി.

ഹവായ് ദ്വീപിലെ അഗ്നിപർവതങ്ങളിലൊന്നായ കിലവെയ്യ ആണ് പൊട്ടിത്തെറിച്ചത്. റിക്ടർ സ്കെയിലിൽ തീവ്രത 5 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്നായിരുന്നു അഗ്നിപർവതത്തിലെ സ്ഫോടനം. സ്ഫോടനത്തിന് പിന്നാലെ ലാവ 38 മീറ്റർ ഉയരത്തിൽ പുറത്തേക്ക് വന്നെന്നും നിരവധി വീടുകൾ നശിച്ചെന്നും റിപ്പോർട്ട് ഉണ്ട്. ലാവാ പ്രവാഹത്തിനൊപ്പം വിഷവാതകമായ സൾഫർ ഡയോക്സൈഡിന്റെ സാന്നിധ്യം അന്തരീക്ഷത്തിൽ വർധിച്ചത് സ്ഥിതി ഗൂരുതരമാക്കുന്നു.

ഹവായി ദ്വീപിൽ നിന്നും 1500 ലധികം ആളുകളെ ഇതിനകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മറ്റുളളവരോടും സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കാൻ അധികൃതർ നിർദേശം നൽകി. ഹവായ് നാഷണൽ ഗാർഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. രണ്ട് കമ്മ്യൂണിറ്റി സെന്ററുകളിലായി ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്. അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ ആളപായമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

 
First published: May 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍