• HOME
  • »
  • NEWS
  • »
  • world
  • »
  • Minister Shailaja congratulates Jacinda Ardern | ന്യൂസിലൻഡിൽ അധികാരത്തിൽ തിരിച്ചത്തിയ പ്രധാനമന്ത്രി ജസിന്ത ആർഡന് മന്ത്രി ശൈലജടീച്ചറിന്റെ അഭിനന്ദനം

Minister Shailaja congratulates Jacinda Ardern | ന്യൂസിലൻഡിൽ അധികാരത്തിൽ തിരിച്ചത്തിയ പ്രധാനമന്ത്രി ജസിന്ത ആർഡന് മന്ത്രി ശൈലജടീച്ചറിന്റെ അഭിനന്ദനം

Minister Shailaja congratulates Jacinda Ardern | കഴിഞ്ഞദിവസം ന്യൂസിലൻഡിൽ കഞ്ചാവ് രാജ്യത്ത് നിയമവിധേയമാക്കണമെന്ന ആവശ്യത്തിൽ രാജ്യത്തെ ജനങ്ങളുടെ മനസ്സിലിരുപ്പ് കണ്ടെത്താൻ ജനഹിത പരിശോധന ന്യൂസിലൻസ് നടത്തിയിരുന്നു.

ജസിന്ത ആർഡന് , കെ.കെ ശൈലജ ടീച്ചർ

ജസിന്ത ആർഡന് , കെ.കെ ശൈലജ ടീച്ചർ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: ന്യൂസിലൻഡിൽ വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി ജസിന്ത ആർഡന് അഭിനന്ദനവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. ട്വിറ്ററിലൂടെയാണ് ആരോഗ്യമന്ത്രി ജസിന്ത ആർഡന് അഭിനന്ദനം അറിയിച്ചത്. പുതിയ തുടക്കത്തിന് ആശംസ നേർന്ന ആരോഗ്യമന്ത്രി കോവിഡിനെ കാര്യക്ഷമമായി നേരിട്ടതിന് ജസിന്തയെ അഭിനന്ദിക്കുകയും ചെയ്തു. ഇത് രണ്ടാം തവണയാണ് ന്യൂസിലൻഡിന്റെ പ്രധാനമന്ത്രി ആയി ജസിന്ത തെരഞ്ഞെടുക്കപ്പെടുന്നത്.

    "നിങ്ങൾ തകർപ്പൻ വിജയം ആഘോഷിക്കുമ്പോൾ ഞങ്ങൾ നിങ്ങളെ അഭിനന്ദിക്കുകയും പുതിയ തുടക്കത്തിന് ആശംസ നേരുകയും ചെയ്യുന്നു. കോവിഡ് മഹാമാരിയെ നിങ്ങൾക്ക് ഫലപ്രദമായി എങ്ങനെ നേരിടാൻ കഴിഞ്ഞുവെന്നത് കാണാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. വെല്ലുവിളികളെ വനിതാനേതാക്കൾ എങ്ങനെയാണ് മറികടക്കുന്നതെന്ന് ലോകത്തിനു മുന്നിൽ കാണിച്ചു കൊടുത്തതിന് നിങ്ങൾക്ക് നന്ദി" - ശൈലജ ടീച്ചർ പറഞ്ഞു.

    As you celebrate a landslide win we want to congratulate you @jacindaardern & wish you the best for the new innings. It is great to see how you were able to effectively fight the Covid-19 pandemic.Thank you for showing the world how women leaders succeed in overcoming challenges.



    മികച്ച വിജയത്തോടെയാണ് ജസിന്ത ആർഡൻ രണ്ടാതും ന്യൂസിലൻഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ജസിന്ത ആർഡന്റെ നേതൃത്വത്തിലുള്ള സെന്റർ - ലെഫ്റ്റ് ലേബർ പാർട്ടി 49.9 ശതമാനം വോട്ടുകൾ നേടിയാണ് വിജയിച്ചത്. 120 അംഗ പാർലമെന്റിൽ 64 സീറ്റുകൾ ജസിന്തയുടെ പാർട്ടിക്ക് ലഭിക്കും. 1996ൽ ന്യൂസിലൻഡിൽ ആനുപാതികമായ വോട്ടിംഗ് സമ്പ്രദായം സ്വീകരിച്ചതിനു ശേഷം ഒരു നേതാവിനും കേവലഭൂരിപക്ഷം നേടാനായില്ല.

    You may also like:ഇന്ത്യ- ചൈന തർക്കത്തിൽ രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ അമിത് ഷാ [NEWS]മലങ്കര മാർത്തോമ്മാ സഭാ പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രോപ്പോലീത്ത കാലം ചെയ്തു [NEWS] അപകീർത്തിപ്പെടുത്തിയതിന് മാപ്പ് ചോദിച്ച് യുവാക്കൾ; എം.ജി ശ്രീകുമാർ പങ്കുവച്ച മാപ്പ് പറച്ചിൽ‌ വീഡിയോ വൈറൽ [NEWS]

    അതേസമയം, ജസിന്തയുടെ എതിരാളിയും സെന്റർ - റൈറ്റ് നാഷണൽ പാർട്ടി നേതാവുമായ ജുഡിത്ത് കോളിൻസിന് 26 ശതമാനം വോട്ടും 34 സീറ്റുകളും മാത്രമാണ് നേടാൻ കഴിഞ്ഞത്. കഴിഞ്ഞ 20 വർഷത്തിനിടയിൽ പാർട്ടി നേരിട്ട ഏറ്റവും വലിയ പരാജയമാണിത്.

    കോവിഡ് മഹാമാരിയെ ന്യൂസിലൻഡിൽ പ്രതിരോധിച്ചതിനെ മുൻനിർത്തി ആയിരുന്നു ജസിന്തയുടെ പ്രചരണം. കോവിഡ് സമൂഹവ്യാപനം ന്യൂസിലൻഡിൽ തടയാൻ കഴിഞ്ഞത് പ്രധാന നേട്ടമായി അവർ ഉയർത്തി കാട്ടിയായിരുന്നു പ്രധാനമായും തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. ന്യൂസിലൻഡിലെ ആകെ ജനസംഖ്യ 50 ലക്ഷമാണ്. 25 പേർ മാത്രമാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്.



    അതേസമയം, കഴിഞ്ഞദിവസം ന്യൂസിലൻഡിൽ കഞ്ചാവ് രാജ്യത്ത് നിയമവിധേയമാക്കണമെന്ന ആവശ്യത്തിൽ രാജ്യത്തെ ജനങ്ങളുടെ മനസ്സിലിരുപ്പ് കണ്ടെത്താൻ ജനഹിത പരിശോധന ന്യൂസിലൻസ് നടത്തിയിരുന്നു. ഉല്ലാസങ്ങൾക്കും വിനോദ പരിപാടികൾക്കുമായി കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്നാണ് ആവശ്യം. ആദ്യമായാണ് ഒരു രാജ്യം കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുന്നത് ജനങ്ങളുടെ അഭിപ്രായത്തിനായി, ജനകീയ വോട്ടിനായി ഇടുന്നത്.

    ഇതോടൊപ്പം തന്നെ ദയാവധം നിയമവിധേയമാക്കണോ എന്ന കാര്യത്തിലും ജനഹിത പരിശോധന തേടിയിരുന്നു. അതേസമയം, ദയാവധം നിയമവിധേയമാക്കുന്നതിന് ജനഹിത പരിശോധനയിലൂടെ അംഗീകാരം ലഭിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, കഞ്ചാവ് നിയമവിധേയമാക്കുന്നത് വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഞ്ചാവ് രാജ്യത്ത് നിയമവിധേയമാക്കാനുള്ള ഹിത പരിശോധനയിൽ ചെടി വളർത്താനുള്ള അനുമതി നൽകലും ഉൾപ്പെടുന്നുണ്ട്.
    Published by:Joys Joy
    First published: