• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

യുഎഇയിൽ കടുത്ത മൂടൽ മഞ്ഞിന് സാധ്യത


Updated: December 20, 2018, 7:53 AM IST
യുഎഇയിൽ കടുത്ത മൂടൽ മഞ്ഞിന് സാധ്യത

Updated: December 20, 2018, 7:53 AM IST
അബുദാബി: യുഎഇയിൽ വരുംദിവസങ്ങളിൽ കനത്ത മൂടൽ മഞ്ഞിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതുകാരണം വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. അർദ്ധരാത്രി മുതൽ രാവിലെ വരെയുള്ള സമയത്ത് റോഡിലെ കാഴ്ച 1000 മീറ്ററിൽ താഴെയായിരിക്കുമെന്നും, അതിനാൽ ഈ സമയത്ത് വേഗം കുറച്ച് വാഹനമോടിക്കണമെന്നും നിർദേശമുണ്ട്. രാത്രി 12.30 മുതൽ രാവിലെ ഒമ്പത് മണി വരെയാണ് കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടുകയെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു.

ദുബായ് വിമാനത്താവളത്തില്‍ വ്യജരേഖ കണ്ടെത്താന്‍ 'റെട്രോ ചെക്ക്'; പിടിച്ചെടുത്തത് 1043 രേഖകള്‍

എല്ലാ വർഷവും ഈ സമയം യുഎഇയിൽ മൂടൽ മഞ്ഞ് പതിവാണ്. വിമാന സർവ്വീസുകളെയും റോഡ് ഗതാഗതത്തെയും യുഎഇയിലെ മൂടൽ മഞ്ഞ് സാരമായി ബാധിക്കാറുണ്ട്. ഏറ്റവും ശക്തമായ മൂടൽ മഞ്ഞ് അനുഭവപ്പെടുന്നത് പടിഞ്ഞാറൻ അൽ ദാഫ്ര മേഖലകളിലാണ്.
Loading...

First published: December 20, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍