സിഡ്നി: പറക്കലിനിടെ ആകാശത്തു ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 മരണം. ഓസ്ട്രേലിയയിലെ ഗോൾ കോസ്റ്റ് വിനോദസഞ്ചാര കേന്ദ്രത്തിലായിരുന്നു അപകടം. പരുക്കേറ്റ 3 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഹെലികോപ്റ്ററിൽ യാത്ര ചെയ്തവരാണ് മരിച്ചത്.
അപകടത്തിൽപെട്ട ഹെലികോപ്റ്ററിന്റെ റോട്ടർ താഴേക്കു പതിക്കുന്ന ദൃശ്യം പുറത്തുവന്നു. ഹെലികോപ്റ്റർ മണൽത്തിട്ടയിലേക്കു വീഴുന്നതിന്റെയും റോട്ടറുകൾ അകലെ വീണുകിടക്കുന്നതിന്റെയും ദൃശ്യങ്ങൾ കാലിഫോർണിയ ന്യൂസ് വാച്ചാണു ട്വിറ്ററിലൂടെ പുറത്തുവിട്ടത്. രണ്ട് ഹെലികോപ്റ്ററുകളിലായി ആകെ പതിമൂന്ന് പേർ ഉണ്ടായിരുന്നു. 13 പേരിൽ നാല് പേർ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആറ് യാത്രക്കാർക്ക് നിസാര പരിക്കുകൾ ഉണ്ടെന്നും ക്വീൻസ്ലാൻഡ് ആംബുലൻസ് സർവീസിലെ ജെയ്നി ഷെയർമാൻ പറഞ്ഞു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവർ പറഞ്ഞു.
#BREAKING Two helicopters collide in Southport, Australia.
3 believed to be dead, with 2 others injured as two helicopters collide near SeaWorld on the Gold Coast. Serious accident, see following tweets for updates.#Southport – #Australia@rawsalerts @IntelPointAlert pic.twitter.com/5Kjd2h33kc
— CaliforniaNewsWatch (@CANews_Watch) January 2, 2023
‘‘2 ഹെലികോപ്റ്ററുകളും ആകാശത്തു കൂട്ടിമുട്ടിയ ശേഷം തകർന്ന് സീ വേൾഡ് റിസോർട്ടിലെ മണലിൽ വീഴുകയായിരുന്നു’’– ക്വീൻസ്ലാൻഡ് പൊലീസ് ഇൻസ്പെക്ടർ ഗാരി വോറെൽ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവത്തെപ്പറ്റി ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.