ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോർട്ടുള്ള ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഹെൻലി ആൻഡ് പാർട്ണേഴ്സ് പാസ്‌പോർട്ട് ഇൻഡക്സ്. മുൻകൂർ വിസയില്ലാതെ ഒരു ടൂറിസ്റ്റിന് യാത്ര ചെയ്യാൻ പാസ്‌പോർട്ട് അനുവദിക്കുന്നത്(വിസാ ഫ്രീ സ്കോർ) ഉൾപ്പടെ പരിഗണിച്ചുകൊണ്ടാണ് പട്ടിക പുറത്തിറക്കിയത്.
കഴിഞ്ഞ മൂന്ന് വർഷമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ജപ്പാൻ വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി. ഇത് ജാപ്പനീസ് പാസ്‌പോർട്ടുകളെ ലോകത്തിലെ ഏറ്റവും കരുത്തുറ്റതാണെന്ന് വിളിച്ചോതുന്നു. കിഴക്കൻ ഏഷ്യൻ രാജ്യത്തിന് തൊട്ടുപിന്നിൽ സിംഗപ്പുർ രണ്ടാം സ്ഥാനത്തും ദക്ഷിണ കൊറിയ, ജർമ്മനി എന്നിവ മൂന്നാം സ്ഥാനത്തുമാണ്. പട്ടിക പ്രകാരം ജപ്പാന്‍റെ വിസാ ഫ്രീ സ്കോർ 191 ആണ്. സിംഗപ്പൂരിന് ഇത് 190 ഉം ജർമ്മനിക്കും ദക്ഷിണ കൊറിയയ്ക്കും 189 ഉം ആണ്.
Also Read-
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് രണ്ടുദിവസംകൊണ്ട് പാസ്പോർട്ട് പുതുക്കാൻ അവസരം
മുകളിൽ സൂചിപ്പിച്ച സ്ഥലങ്ങൾ കൂടാതെ, ആദ്യ പത്തിൽ ഇടം നേടിയ രാജ്യങ്ങൾ ഇവയാണ്, വിസാ ഫ്രീ സ്കോറും ഒപ്പം നൽകിയിരിക്കുന്നു.
4. ഫിൻലാൻഡ്, ഇറ്റലി, ലക്സംബർഗ്, സ്പെയിൻ: 188
5. ഓസ്ട്രിയ, ഡെൻമാർക്ക്: 187
6. ഫ്രാൻസ്, അയർലൻഡ്, നെതർലാന്റ്സ്, പോർച്ചുഗൽ, സ്വീഡൻ: 186
7. ബെൽജിയം, ന്യൂസിലാന്റ്, നോർവേ, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്: 185
8. ഓസ്‌ട്രേലിയ, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, മാൾട്ട: 184
9. കാനഡ: 183
10. ഹംഗറി: 182
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിസ ഫ്രീ സ്കോർ 58ഉം പാസ്പോർട്ട് റാങ്ക് 85ഉം ആണ്. ബ്രസീൽ 19-ാം റാങ്കും ദക്ഷിണാഫ്രിക്ക 54-ഉം ചൈന 70-ഉം മാലദ്വീപ് 62-ാം സ്ഥാനവും നേടി.