• HOME
  • »
  • NEWS
  • »
  • world
  • »
  • HERES THE REASON WHY SATELLITE IMAGERY FOR ISRAEL AND PALESTINE ON GOOGLE EARTH SO BLURRY MM

ഗൂഗിൾ എർത്തിൽ ലഭ്യമായ ഇസ്രയേലിന്റെയും പലസ്തീന്റെയും ചിത്രങ്ങളുടെ ക്വാളിറ്റി കുറഞ്ഞിരിക്കാനുള്ള കാരണമെന്ത്?

ഉപഗ്രഹങ്ങളുടെ ഉടമസ്ഥതയുള്ള കമ്പനികളെയാണ് ഉപഗ്രഹ ചിത്രങ്ങൾക്കായി ആപ്പിൾ മാപ്‌സ്, ഗൂഗിൾ മാപ്‌സ് തുടങ്ങിയ കമ്പനികൾ ആശ്രയിക്കുന്നത്

ചിത്രം: ഗൂഗിൾ എർത്ത്

ചിത്രം: ഗൂഗിൾ എർത്ത്

  • Share this:
    സംഘർഷ ബാധിത പ്രദേശങ്ങളിൽ നടക്കുന്ന ആക്രമണങ്ങളുടെയും നാശനഷ്ടങ്ങളുടെയും ആഘാതം ശരിയായി വിലയിരുത്തുന്നതിൽ ഉപഗ്രഹ ചിത്രങ്ങൾക്കും ഡാറ്റ മാപ്പിങിനും വലിയ പങ്കുണ്ട്, ഉപഗ്രഹ ചിത്രീകരണവുമായി ബന്ധപ്പെട്ട് നമുക്ക് അത്യാധുനിക സാങ്കേതിക വിദ്യകളാണ് കൈവശമുള്ളതെങ്കിലും പൊതു മാപ്പുകളിൽ ലഭ്യമായ ഗാസയുടെ ചിത്രങ്ങൾക്കൊന്നും തന്നെ വ്യക്തതയില്ല എന്ന് കാണാം.

    ഈ ചിത്രങ്ങളിൽ നിന്ന് ഗാസ നഗരത്തിലെ കാറുകളെ തന്നെ കണ്ടെത്തുക പ്രയാസമാണ്. സാറ്റലൈറ്റ് കമ്പനികളിൽ ഉയർന്ന റെസൊല്യൂഷൻ ഉള്ള ചിത്രങ്ങൾ ലഭ്യമാണെങ്കിലും ഗൂഗിൾ എർത്തിൽ ദൃശ്യമാകുന്ന, ഇസ്രയേലിന്റെയും പലസ്തീന്റെയും പ്രദേശങ്ങളുടെ ചിത്രങ്ങൾ കുറഞ്ഞ റെസൊല്യൂഷനിൽ ഉള്ളതാണെന്നതാണ് വസ്തുത.

    ഉപഗ്രഹ ചിത്രങ്ങളുടെ പ്രാധാന്യം എന്താണ്?

    സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഉപഗ്രഹ ചിത്രങ്ങൾക്ക് വലിയ പങ്കുണ്ട്. അതേസമയം വിവരങ്ങൾ വിശദമായി കാണാൻ കഴിയുന്ന ചിത്രങ്ങൾ സുരക്ഷാ സംവിധാനത്തെ ക്ഷയിപ്പിക്കും എന്നൊരു വാദവും പ്രസക്തമാണ്, നിലവിലെ ഇസ്രായേൽ-ഗാസ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന നിരീക്ഷകർ മിസൈൽ ആക്രമണം നടക്കുന്ന പ്രദേശങ്ങളും അതിനിരയാകുന്ന കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളും സ്ഥിരീകരിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഗൂഗിൾ എർത്തിലും മറ്റു പൊതു പ്ലാറ്റ്ഫോമുകളിലും ലഭ്യമായ ഉപഗ്രഹ ചിത്രങ്ങൾ കുറഞ്ഞ റെസൊല്യൂഷനിൽ ഉള്ളവയായതിനാൽ പ്രദേശങ്ങളുടെ സ്ഥിരീകരണത്തിൽ കൃത്യത പാലിക്കാൻ കഴിയുന്നില്ല.



    ഉയർന്ന റെസൊല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമാണോ?

    1997-ൽ ഇസ്രയേലിന്റെ സുരക്ഷാ ആശങ്കകൾ അഭിസംബോധന ചെയ്തുകൊണ്ട് യു എസ് അവതരിപ്പിച്ച കൈൽ-ബിങ്മാൻ ഭേദഗതി വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാകുന്ന ഉപഗ്രഹ ചിത്രങ്ങളുടെ ക്വാളിറ്റിയുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇസ്രയേലിന്റെയും പലസ്തീന്റെയും അധീനതയിലുള്ള പ്രദേശങ്ങളിൽ ഈ നിയന്ത്രണം ബാധകമായിരുന്നു. എന്നാൽ, ഫ്രഞ്ച് കമ്പനി എയർബസ് ഉൾപ്പെടെയുള്ള യു എസ് ഇതര കമ്പനികൾ ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമാക്കാൻ തുടങ്ങിയതോടെ യു എസ് ഗവണ്മെന്റിനു മേൽ ഈ നിയന്ത്രണം പിൻവലിക്കാൻ സമ്മർദ്ദമേറി. 2020 ജൂലൈയിൽ കെ ബി എ പൂർണമായും പിൻവലിച്ചു.

    ഗാസയുടെ ചിത്രങ്ങൾക്ക് വ്യക്തത ഇല്ലാത്തത് എന്തുകൊണ്ട്?

    ഗാസയിൽ അക്രമസംഭവങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ സ്വതന്ത്ര നിരീക്ഷകർ ഗാസയുടെ ഉയർന്ന ക്വാളിറ്റി ഉള്ള ചിത്രങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും സമീപഭാവിയിൽ അവ ലഭിക്കുമെന്ന് തോന്നുന്നില്ല. വിവിധ സ്രോതസുകളിൽ നിന്നുള്ള ഉയർന്ന റെസൊല്യൂഷനുള്ള ചിത്രങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് ഉപഗ്രഹ ചിത്രങ്ങൾ റിഫ്രഷ് ചെയ്യാൻ ആലോചിക്കുന്നുണ്ടെങ്കിലും ഈ ഘട്ടത്തിൽ അവ പൊതുസമൂഹത്തിന് പങ്കുവെയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഗൂഗിൾ അധികൃതർ വ്യക്തമാക്കിയതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്ന മാപ്പിങ് ആപ്പുകളുടെ ഉടമയായ ടെക് ഭീമൻ ആപ്പിൾ തങ്ങളുടെ മാപ്പുകൾ ഉയർന്ന റെസൊല്യൂഷൻ ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് എന്ന് അറിയിച്ചിട്ടുണ്ട്.

    ആരാണ് ഈ ഉപഗ്രഹ ചിത്രങ്ങൾ എടുക്കുന്നത്?

    ഉപഗ്രഹങ്ങളുടെ ഉടമസ്ഥതയുള്ള കമ്പനികളെയാണ് ഉപഗ്രഹ ചിത്രങ്ങൾക്കായി ആപ്പിൾ മാപ്‌സ്, ഗൂഗിൾ മാപ്‌സ് തുടങ്ങിയ കമ്പനികൾ ആശ്രയിക്കുന്നത്. മാക്സർ, പ്ലാനറ്റ് ലാബ്സ് എന്നീ സാറ്റലൈറ്റ് കമ്പനികളുടെ കൈവശം ഗാസയുടെ ഉയർന്ന റെസൊല്യൂഷനുള്ള ചിത്രങ്ങൾ ഉണ്ടെന്നും അര മീറ്ററിൽ താഴെ വരെ അകലത്തിലുള്ള വിശദാംശങ്ങൾ അവയിൽ പതിഞ്ഞിട്ടുണ്ടാകും എന്നും ബി ബി സി റിപ്പോർട്ട് ചെയ്യുന്നു.

    Keywords: Gaza, Israel, Palastine, Satellite Images, US
    ഗാസ, ഇസ്രായേൽ, പലസ്തീൻ, ഉപഗ്രഹ ചിത്രങ്ങൾ, യു എസ്
    Published by:user_57
    First published:
    )}