ഇസ്ലാമാബാദ്: വിവാഹവേദിയിൽ നിന്ന് ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തി മറ്റൊരു വിവാഹം കഴിപ്പിച്ചെന്ന് റിപ്പോർട്ട്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ മഠിയാരി ജില്ലയിലെ ഹാലായിലാണ് സംഭവം. മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി കറാച്ചിയിൽ ഉണ്ടെന്ന് കണ്ടെത്തി.
അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ സംഭവമാണെന്ന് ഓൾ പാകിസ്ഥാൻ ഹിന്ദു പഞ്ചായത്ത് ജനറൽ സെക്രട്ടറി രവി ദവാനി പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. 24കാരിയായ ഭാരതി എന്ന പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടു പോയി മതപരിവർത്തനം നടത്തി മുസ്ലിം ആക്കിയത്. തുടർന്ന്, ഷാരുഖ് ഗുൾ എന്നയാൾക്ക് വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു. പൊലീസ് യൂണിഫോമിൽ എത്തിയ ആയുധധാരികളായ പുരുഷൻമാരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
CAA വിരുദ്ധ പ്രവർത്തകൻ ഷർജീൽ ഇമാം ബിഹാറിലെ ജഹനാബാദിൽ നിന്ന് രാജ്യദ്രോഹ കേസിൽ അറസ്റ്റിൽഅതേസമയം, ഷാരുഖ് ഗുൾ എന്നയാൾ തന്റെ സോഷ്യൽ മീഡിയയിൽ ഇക്കാര്യം വ്യക്തമാക്കി പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഭാരതി ഇസ്ലാമിലേക്ക് മതം മാറ്റിയെന്നും പേര് ബുഷ്റയെന്നാക്കിയെന്നും ആണ് ഇതിൽ വ്യക്തമാക്കുന്നത്. 2019 ഡിസംബറിലാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കു വെച്ചിരിക്കുന്നത്.
പാകിസ്ഥാൻ ജനസംഖ്യയിൽ രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കൾ. ഇവർ പ്രധാനമായും സിന്ധ് പ്രവിശ്യയിലാണ് താമസിച്ച് വരുന്നത്. അതേസമയം, അടുത്തിടെയായി മതം മാറ്റുന്നതിന് ശക്തമായ സമ്മർദ്ദമാണ് ഈ ഭാഗത്തെ ഹിന്ദുക്കളുടെ മേൽ ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഈ മാസമാദ്യം 15 വയസുള്ള ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മുസ്ലിം ആയി മതം മാറ്റുകയും മുസ്ലിം യുവാവുമായി വിവാഹം നടത്തുകയും ചെയ്തിരുന്നു. പിന്നീട്, കോടതി ഉത്തരവിനെ തുടർന്ന് ഈ സ്ത്രീയെ വനിതാ സംരക്ഷണ സെന്ററിൽ ഹാജരാക്കിയിരുന്നു. അതേസമയം, പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ പാകിസ്ഥാനിൽ തട്ടിക്കൊണ്ടു പോകുന്നതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.