ഓസീസിലെ കറന്‍സിയില്‍ 'ബീഫ്'; മതവികാരം വ്രണപ്പെടുത്തുന്നെന്ന് ആരോപിച്ച് ഹിന്ദു സംഘടന

പുറത്തിറക്കാനിരിക്കുന്ന 20 ഡോളറിന്റെയും 100 ഡോളറിന്റെയും കറന്‍സികളില്‍ ടാലോയുടെ ഉപയോഗം ഒഴിവാക്കണമെന്ന് ആവശ്യം

news18
Updated: January 24, 2019, 9:10 AM IST
ഓസീസിലെ കറന്‍സിയില്‍ 'ബീഫ്'; മതവികാരം വ്രണപ്പെടുത്തുന്നെന്ന് ആരോപിച്ച് ഹിന്ദു സംഘടന
australian currency
  • News18
  • Last Updated: January 24, 2019, 9:10 AM IST
  • Share this:
സിഡ്‌നി: ഓസീസിലെ കറന്‍സി നോട്ടുകളില്‍ പശുവിറച്ചിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഘടകം ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി ഹിന്ദു സംഘനകള്‍ രംഗത്ത്. മതവികാരം വൃണപ്പെടുത്തുന്നെന്നാരോപിച്ചാണ് സംഘടനകളുടെ പ്രതിഷേധം. ഓസീസിലെ 'പോളിമര്‍' കറന്‍സി നോട്ടുകളില്‍ പശുവിറച്ചിയുടെയും ആട്ടിറച്ചിയുടെയും കൊഴുപ്പില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന 'ടാലോ' എന്ന ഘടകം അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു.

ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി സംഘടനകള്‍ രംഗത്തെത്തിയത്. നേരത്തെ ബ്രിട്ടനിലെ കറന്‍സികളിലും ടാലോ അടങ്ങിയതിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഓസീസില്‍ നിന്നുള്ള പ്രതിഷേധ വാര്‍ത്തയും പുറത്തുവരുന്നത്.

Also Read: നിപയുടെ പേരില്‍ മഖ്ബറ: പൊളിച്ചു നീക്കാന്‍ നോട്ടീസ് നൽകി പഞ്ചായത്ത്

നോട്ടുകള്‍ അടുക്കിവയ്ക്കുമ്പോള്‍ തെന്നിപ്പോകാതിരിക്കാനും ഘര്‍ഷണം കൊണ്ട് വൈദ്യുതോര്‍ജ്ജം ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ടാലോ ഉപയോഗിക്കുന്നത്. ഇനി പുറത്തിറക്കാനിരിക്കുന്ന 20 ഡോളറിന്റെയും 100 ഡോളറിന്റെയും കറന്‍സികളില്‍ ടാലോയുടെ ഉപയോഗം ഒഴിവാക്കണമെന്ന് അമേരിക്ക ആസ്ഥാനമായ യൂണിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം എന്ന സംഘടന ആവശ്യപ്പെട്ടു.

ഇക്കാര്യം ഓസ്ട്രേലിയന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറോട് യൂണിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസിഡന്റ് രാജന്‍ സെദ് ആവശ്യപ്പെട്ടിട്ടുമുണ്ട്. ബീഫ് ഉപയോഗിക്കുന്നത് ഹൈന്ദവ വിശ്വാസത്തിന് വിരുദ്ധമാണെന്നും, ഹൈന്ദവ വിശ്വാസ കേന്ദ്രങ്ങളില്‍ ഇതിന് പ്രവേശനമില്ലെന്നുമാണ് രാജന്‍ സെദ് പറയുന്നത്. ബീഫിന്റെ അംശമുള്ള ബാങ്ക് നോട്ടുകളുായി മുന്നോട്ടുപോകുന്നത് ഓസ്ട്രേലിയയുടെ ഭാഗത്തു നിന്നുള്ള നിരുത്തരവാദപരമായ നടപടിയാകുമെന്നും അദ്ദേഹം ആരോപിച്ചു.

First published: January 24, 2019, 9:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading