• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'മരണം പതിയിരിക്കുന്ന ദ്വീപി'ൽ ട്രംപ്-കിം കൂടിക്കാഴ്ച


Updated: June 11, 2018, 1:23 PM IST
'മരണം പതിയിരിക്കുന്ന ദ്വീപി'ൽ ട്രംപ്-കിം കൂടിക്കാഴ്ച

Updated: June 11, 2018, 1:23 PM IST
സിംഗപ്പുർ: ലോകം സിംഗപ്പുരിലെ സെന്‌‍റോസ ദ്വീപിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. സിംഗപ്പൂരിലെ 63 ദ്വീപുകളിലൊന്നാണിത്. ഈ ദ്വീപിലെ കാപെല്ലാ ഹോട്ടലിലാണ് കിമ്മും ട്രംപും നേരിൽ കാണുന്നത്.

മരണം പതിയിരിക്കുന്ന ദ്വീപെന്നാണ് 18-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ സെന്റോസയെ വിളിച്ചിരുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാൻ തടവുകാരെ പാർപ്പിച്ചിരുന്നയിടം. തെക്കിന്റെ വെളിച്ചം എന്ന് ദ്വീപ് അന്ന് അറിയപ്പെട്ടു. 1970 ൽ ശാന്തിയും നിശ്ചലതയും എന്നർത്ഥം വരുന്ന സെന്റോസ എന്ന പേര് ദ്വീപിന് നൽകി. 1235 ഏക്കർ വരുന്ന ഈ ദ്വീപ് ഇന്ന് സിംഗപ്പുരിന്റെ ആകർഷണീയമായ വിനോദസഞ്ചാരകേന്ദ്രമാണ്.

ദ്വീപിലേക്കുള്ള വഴികൾ അത്രപെട്ടന്ന് കണ്ടെത്താൻ കഴിയില്ല. തൊട്ടടുത്ത് ഗോൾഫ് കോഴ്സുകൾ. സിംഗപ്പുരിലെ യൂണിവേഴ്സൽ സ്റ്റുഡിയോയും റിസോർട്ട് വേൽഡ് കാസിനോയും ഇവിടെയാണ്. 19 ലക്ഷം വിനോദ സഞ്ചാരികളാണ് ഒരു വർഷം ദ്വീപിലെത്തുന്നത്.

കിമ്മും ട്രംപും നേരിൽ കാണുന്ന കാപെല്ലാ ഹോട്ടലും ലോകപ്രശസ്തമാണ്. മുപ്പതേക്കറിലായി കോളനിവാഴ്ചക്കാലത്ത് നിർമ്മിച്ചതും പുതുതായി പണിതതും അടക്കം നൂറിലേറെ അത്യാഢംബര മുറികളും വില്ലകളും. മഡോണയും ലേഡി ഗാഗയും താമസിച്ചയിടം. ഒരു രാത്രിയ്ക്ക് അഞ്ച് ലക്ഷം രൂപ വരെ വാടക. മയിലുകൾ പീലി വിടർത്തി നൃത്തമാടുന്ന ദൃശ്യമാണ് കാപെല്ലാ ഹോട്ടലിൽ നിന്ന് നോക്കിയാൽ എപ്പോഴും കാണാൻ കഴിയുക.

ചരിത്ര കൂടിക്കാഴ്ച കഴിഞ്ഞാൽ ദ്വീപിലെ വിനോദസഞ്ചാരികളുടെ എണ്ണം കൂടുമെന്ന ഉറപ്പിലാണ് സിംഗപ്പൂരിന്റെ ടൂറിസം മേഖല. അതിനപ്പുറം കിമ്മിന്‍റെയും ട്രംപിന്റെയും പേരിൽ സമാധാനത്തിന്‍റെ ഓർക്കിഡുകൾ വിരിയുമോ എന്നും കാത്തിരുന്നു കാണാം.
First published: June 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍