ഹോളിവുഡ് താരം (Hollywood Star) അര്‍നോള്‍ഡ് ഷ്വാസ്നെഗറിന്റെ (Arnold Schwarzenegger) യുക്കോണ്‍ എസ്യുവി കാര്‍ (Yukon SUV Car) അപകടത്തില്‍പ്പെട്ടു. താരത്തിന്റെ എസ്യുവി ടൊയോട്ട പ്രിയസില്‍ (Toyota Prius) ഇടിച്ച് വനിതാ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം അര്‍നോള്‍ഡിന്റെ വാഹനത്തിന് വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ല. ബ്രെന്റ്വുഡിലെ അര്‍നോള്‍ഡിന്റെ വീടിന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്.
സിനിമയിലെ സംഘട്ടന രംഗം പോലെയായിരുന്നു അപകടമെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു. കൂട്ടിയിടി മാരകമായിരുന്നതിനാൽ യുകോണില്‍ എയര്‍ബാഗുകള്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്. പ്രിയസ് (Prius) ഓടിച്ചിരുന്ന സ്ത്രീയുടെ തലയില്‍ കനത്ത രക്തസ്രാവം ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് അവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.
''ഒരു വാഹനത്തിന് മുകളില്‍ മറ്റൊന്നെന്ന നിലയിൽ അർനോൾഡിന്റെ വാഹനം പ്രിയസിൽ ഇടിച്ചു കയറുകയായിരുന്നു. പ്രിയസിന്റെ ഡ്രൈവറായിരുന്ന സ്ത്രീയെ പരുക്കുകളോടെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്'', ലോസ് ഏഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് (എല്‍എപിഡി) ഓഫീസര്‍ ഡ്രേക്ക് മാഡിസണ്‍ ഫോക്സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു. പോലീസിന് മൊഴി നല്കുമ്പോള് ആര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍ തന്റെ ഐപാഡ് കൈയില്‍ പിടിച്ചിരിക്കുന്നത് ചില ചിത്രങ്ങളില്‍ കാണാം.
സംഭവം നടക്കുമ്പോള്‍ ഷ്വാര്‍സെനെഗറിന്റെ സുഹൃത്ത് ജെയ്ക് സ്റ്റെയിന്‍ഫെല്‍ഡ് കാറിലുണ്ടായിരുന്നു. അര്‍നോള്‍ഡിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഹോളിവുഡിലെ ആക്ഷന്‍ താരങ്ങളില്‍ പ്രമുഖനാണ് അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍. തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം ഒരു ബോഡി ബില്‍ഡര്‍ ആയിരുന്നു. 2003-11 കാലഘട്ടത്തില്‍ കാലിഫോര്‍ണിയ ഗവര്‍ണറായും അദ്ദേഹം പ്രവര്‍ത്തിച്ചു. 2019 ൽ പുറത്തിറങ്ങിയ 'ടെര്‍മിനേറ്റര്‍: ഡാര്‍ക്ക് ഫേറ്റ്' എന്ന ചിത്രത്തിലാണ് അദ്ദേഹത്തെ അവസാനമായി ആരാധകർ സ്ക്രീനില്‍ കണ്ടത്. ടെര്‍മിനേറ്റര്‍ സീരീസിലെ ഐതിഹാസിക വേഷമായിരുന്നു അത്. വരാനിരിക്കുന്ന ആക്ഷന്‍-കോമഡി ചിത്രമായ 'കുങ് ഫ്യൂരി 2'ല്‍ അദ്ദേഹം വേഷമിടുന്നുണ്ട്.
Pilot Refuses to Fly | ജോലി സമയം കഴിഞ്ഞു; യാത്രക്കാരെ പാതി വഴിയിലുപേക്ഷിച്ച് പൈലറ്റ്
അതേസമയം, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അര്‍നോള്‍ഡ് ഷ്വാസ്നെഗറും പത്രപ്രവര്‍ത്തക മരിയ ഷിവറും വിവാഹമോചിതരായി. 2011 മുതല്‍ ഇരുവരും പിരിഞ്ഞു ജീവിക്കുകയായിരുന്നു. 1986 ലായിരുന്നു അര്‍ണോള്‍ഡും മരിയയും വിവാഹിതരായത്. ഈ ബന്ധത്തില്‍ കാതറിന്, ക്രിസ്റ്റീന, പാട്രിക്, ക്രിസ്റ്റഫര്‍ എന്നിങ്ങനെ നാല് മക്കളുണ്ട്. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ടും സാമ്പത്തികവുമായ തര്‍ക്കങ്ങളെ തുടര്‍ന്നുമാണ് വിവാഹമോചന കേസ് പത്ത് വര്‍ഷത്തോളം നീണ്ടത്.
Thich Nhat Hanh | പ്രമുഖ ബുദ്ധസന്യാസിയും സെൻ ഗുരുവുമായ തിക് നാറ്റ് ഹാൻ അന്തരിച്ചു
നാല് മക്കള്‍ക്കും ഇപ്പോള്‍ പ്രായപൂര്‍ത്തിയായതിനാല്‍ ഇനി ഇത് സംബന്ധിച്ച് തര്‍ക്കമില്ല. സാമ്പത്തികമായ പ്രശ്നങ്ങളും ഒത്തുതീര്‍പ്പായിട്ടുണ്ട്. അര്‍നോള്‍ഡിന് തന്റെ വീട്ടുജോലിക്കാരിയായ സ്ത്രീയില്‍ വര്‍ഷങ്ങള്‍ക്കു മുന്നേ ഒരു കുഞ്ഞ് പിറന്നിരുന്നുവെന്ന വെളിപ്പെടുത്തലോടെയാണ് ഷിവര്‍ വിവാഹമോചനം ആവശ്യപ്പെടുന്നത്. ലോസ് ആഞ്ചല്‍സ് കോടതിയിലാണ് വിവാഹമോചന നടപടികള്‍ നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.