• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജനകീയ പ്രക്ഷോഭം ടെർമിനലിൽ: ഹോങ്കോങ് വിമാനത്താവളത്തിന്റെ ചെക്ക് ഇൻ നിർത്തിവെച്ചു

പുറപ്പെടേണ്ട സർവീസുകൾ റദ്ദാക്കി

news18
Updated: August 13, 2019, 5:51 PM IST
ജനകീയ പ്രക്ഷോഭം ടെർമിനലിൽ: ഹോങ്കോങ് വിമാനത്താവളത്തിന്റെ ചെക്ക് ഇൻ നിർത്തിവെച്ചു
News 18
news18
Updated: August 13, 2019, 5:51 PM IST
ഹോങ്കോങ്: സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭം ഹോങ്കോങ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. പ്രക്ഷോഭകര്‍ ടെര്‍മിനലുകളില്‍ തടിച്ചു കൂടി പ്രതിഷേധം തുടങ്ങിയതോടെ ചെക് -ഇൻ നടപടികളും നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാന സർവീസുകളും റദ്ദാക്കി.

തിങ്കളാഴ്ച മുതലാണ് ഹോങ്കോങ് വിമാനത്താവളത്തിലേക്ക് പ്രക്ഷോഭം വ്യാപിച്ചത്. ജനങ്ങള്‍ തടിച്ചുകൂടിയത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചതായും പ്രാദേശിക സമയം നാലര മുതല്‍ എല്ലാ വിമാനങ്ങളുടെയും ചെക്ക് -ഇൻ നടപടികൾ നിര്‍ത്തിവെച്ചതായുമാണ് അധികൃതര്‍ അറിയിക്കുന്നത്. പുറപ്പെടേണ്ട എത്ര വിമാനസർവീസുകൾ റദ്ദ് ചെയ്തെന്നോ, എത്തിച്ചേരുന്ന വിമാന സർവീസുകളെ ബാധിച്ചോ എന്നിങ്ങനെയുള്ള വിവരങ്ങളിൽ ഇപ്പോഴും വ്യക്തതയില്ല.

പ്രത്യേക ഭരണ പദവിയുള്ള ഹോങ്കോങിലെ കുറ്റവാളികളെ വിചാരണക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാന്‍ അനുവദിക്കുന്ന പുതിയ ബില്ലിനെതിരെയാണ് ജനങ്ങള്‍ പ്രക്ഷോഭവുമായി നിരത്തിലിറങ്ങിയത്. ചൈനക്ക് ഹോങ്കോങിന് മേല്‍ കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലാണ് ഇതെന്ന് ആരോപിച്ചാണ് പ്രക്ഷോഭം വ്യാപിക്കുന്നത്.

ഞായറാഴ്ച മാത്രം പത്തു ലക്ഷത്തോളം പേർ തെരുവിലിറങ്ങിയെന്നാണ് കണക്ക്. ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഉപയോഗിക്കാനുള്ള കരിനിയമം എന്നാണ് ഹോങ്കോങിലെ ജനാധിപത്യവാദികള്‍ ബില്ലിനെ വിശേഷിപ്പിക്കുന്നത്. അവിടത്തെ വ്യാപാര സമൂഹവും ബില്ലിനെ എതിർക്കുകയാണ്.

First published: August 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...