• HOME
 • »
 • NEWS
 • »
 • world
 • »
 • Terrorist Attack | ആശുപത്രിയിലെ കാർ സ്‌ഫോടനം ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി പോലീസ്; ഹീറോയായി മാറി ടാക്സി ഡ്രൈവർ

Terrorist Attack | ആശുപത്രിയിലെ കാർ സ്‌ഫോടനം ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി പോലീസ്; ഹീറോയായി മാറി ടാക്സി ഡ്രൈവർ

ടാക്സിക്ക് തീപിടിക്കുന്നതിന് തൊട്ടുമുമ്പ് ഡ്രൈവർ പുറത്തേക്ക് ചാടി. വാഹനത്തിലുണ്ടായിരുന്ന ഭീകരൻ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.

hospital-explosion

hospital-explosion

 • Last Updated :
 • Share this:
  ലണ്ടൻ: നോർത്തേൺ ഇംഗ്ലണ്ട് നഗരമായ ലിവർപൂളിൽ ഞായറാഴ്ച്ച നടന്ന സ്ഫോടനം ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി പോലീസ്. വലിയ ദുരന്തം ഒഴിവാക്കിയത് ടാക്സി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ബ്രിട്ടീഷ് നഗരത്തിലെ ഒരു ആശുപത്രിയിലേക്ക് കാർ പാഞ്ഞു വരുന്നതും ഉടൻ തന്നെ പൊട്ടിത്തെറിയോട് കൂടി കാറിന് തീപിടിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ ടാക്സി ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് കൂടുതൽ ഗുരുതരമായ ദുരന്തം ഒഴിവാക്കിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

  സിബിഎസ് ന്യൂസ് ലേഖകൻ ഹോളി വില്യംസിന്റെ റിപ്പോർട്ട് അനുസരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച ടാക്‌സി ഡ്രൈവറുടെ ധീരതയെയും മനസ്സാന്നിധ്യത്തെയും പ്രശംസിച്ചു. യാത്രക്കാരന്റെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് ഓടിച്ച് കയറ്റിയശേഷം യാത്രക്കാരനെ കാറിൽ തന്നെ ലോക്ക് ചെയ്ത് ഡ്രൈവർ പുറത്തിറങ്ങുകയായിരുന്നു.

  ടാക്സി ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സെക്യൂരിറ്റി ക്യാമറ വീഡിയോയിലെ ദൃശ്യങ്ങൾ അനുസരിച്ച് കാറിനുള്ളിൽ ഒരു വലിയ സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ലിവർപൂൾ വിമൻസ് ഹോസ്പിറ്റലിന് പുറത്ത് ടാക്സി എത്തിയിരുന്നു. ടാക്സിക്ക് തീപിടിക്കുന്നതിന് തൊട്ടുമുമ്പ് ഡ്രൈവർ പുറത്തേക്ക് ചാടുന്നതും കാണാം. വാഹനത്തിലുണ്ടായിരുന്ന ഭീകരൻ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.

  എന്നാൽ ഇങ്ങനെ ഒരു ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്‌ഫോടകവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. "ഇത് യാത്രക്കാരൻ നിർമ്മിച്ചതാണെന്നാണ്" അനുമാനമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

  സ്‌ഫോടനത്തിന് ശേഷം തിങ്കളാഴ്ച രാജ്യത്തെ ദേശീയ ഭീഷണിയുടെ തോത് തീവ്രവാദത്തിൽ നിന്ന് ഗുരുതരമായ നിലയിലേക്ക് ബ്രിട്ടീഷ് സർക്കാർ ഉയർത്തി. അതായത് വീണ്ടും ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഭീഷണി നിലയിലെ മാറ്റം സ്ഥിരീകരിച്ചു.

  Also Read- Cobra | മരത്തില്‍ ചുറ്റിപ്പിണഞ്ഞ് ഒരേ സമയം പത്തി വിരിച്ച് കരിമൂര്‍ഖന്മാര്‍; വൈറലായി ചിത്രങ്ങള്‍

  വലിയ ദുരന്തം ഒഴിവാക്കിയ ടാക്സി ഡ്രൈവറുടെ പേര് ഡേവിഡ് പെറി എന്നാണ്. സ്‌ഫോടനത്തിൽ ഡ്രൈവർക്ക് ചെറിയ മുറിവുകളും ചെവിയ്ക്കുണ്ടായ നിസ്സാര പരിക്കുകളും മാത്രമേ ഉള്ളൂ.

  രണ്ടാം ലോകമഹായുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിക്കുന്ന ചടങ്ങ് നടന്ന ലിവർപൂളിലെ കത്തീഡ്രലിന് സമീപമാണ് സംഭവം. 1,000ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ സ്മാരകത്തിന് നേരെ ഭീകരാക്രമണം ആസൂത്രണം ചെയ്തതാകാമെന്ന് സംശയിക്കുന്ന റിപ്പോർട്ടുകൾ ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

  ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടന്റെ ദേശീയ കൗണ്ടർ ഇന്റലിജൻസ് ഏജൻസിയായ MI5 അന്വേഷണത്തിൽ സഹായിച്ചു. അറസ്റ്റിലായ നാല് പേരെയും കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചതായി തിങ്കളാഴ്ച രാത്രി പോലീസ് അറിയിച്ചു.

  അറസ്റ്റിലായവരിൽ നിന്ന് ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചില്ലെന്നും അവരെ പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചതായും അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ റസ് ജാക്‌സൺ പ്രസ്താവനയിൽ പറഞ്ഞു.
  Published by:Anuraj GR
  First published: