• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രാജ്യത്തിന്റെ യശസ് കാക്കാൻ വോട്ട് ചെയ്യണമെന്ന് മറിയം നവാസ് ഷെരീഫ്


Updated: July 15, 2018, 9:18 AM IST
രാജ്യത്തിന്റെ യശസ് കാക്കാൻ വോട്ട് ചെയ്യണമെന്ന് മറിയം നവാസ് ഷെരീഫ്
Maryam Nawaz, the daughter of Pakistan's former Prime Minister Nawaz Sharif, gestures as she arrives to address the social media convention of ruling Pakistan Muslim League (Nawaz) (PML-N) in Rawalpindi, Pakistan March 11, 2018. REUTERS/Faisal Mahmood

Updated: July 15, 2018, 9:18 AM IST
ലാഹോർ: തെര‍ഞ്ഞെടുപ്പിന് സജ്ജരാവാൻ അനുയായികൾക്കും പ്രവർത്തകർക്കും ജയിലിൽ കഴിയുന്ന മറിയം നവാസ് ഷെരീഫിന്റെ സന്ദേശം. ലണ്ടനിൽ വച്ച് റെക്കാർഡ് ചെയ്തെന്ന് സംശയിക്കുന്ന ശബദ സന്ദേശം പാക് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മറിയം ഷെരീഫിന്റെ വികാര നിർഭരമായ വാക്കുകൾ അടങ്ങിയ ശബ്ദ സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്. അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന അമ്മയോട് തനിക്ക് സംസാരിക്കാൻ പോലും കഴിഞ്ഞില്ല. രാജ്യത്തിന്റെ നിയമം പാലിക്കാനാണ് അമ്മ സുഖം പ്രാപിക്കുന്നതിന് മുൻപ് പാകിസ്ഥാനിലേക്ക് മടങ്ങിയതെന്നും മറിയം ശബ്ജ സന്ദേശത്തിൽ പറയുന്നു. രാജ്യത്തിന്റെ യശസ് കാത്ത് സൂക്ഷിക്കണം. അതിനായി വോട്ട് രേഖപ്പെടുത്തണം. ജയിലല്ലായിരുന്നുവെങ്കിൽ നിങ്ങൾക്കൊപ്പം ഉണ്ടാവുമായിരുന്നു.തെരഞ്ഞെടുപ്പിന് സജ്ജരാവണമെന്നുമാണ് മറിയം നവാസിന്റെ വാക്കുകൾ. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് റാവൽപിണ്ടിയിൽ ജയിലിലാണ് മറിയം നവാസ്.

അതിനിടെ നവാസ് ഷെരീഫിന് ജയിലിൽ ഒരു തടവുകാരന് നൽകേണ്ട സൗകര്യങ്ങൾ പോലും ഒരുക്കിയില്ലെന്ന വിമർശനവുമായി മകൻ ഹുസൈൻ രംഗത്തെത്തി. മുൻ പ്രധാനമന്ത്രിയായ അദ്ദേഹത്തിന് കിടക്കാൻ കട്ടിൽ പോലും നൽകിയില്ല. വൃത്തിഹീനമായ ബാത്ത് റൂമാണ് നൽകിയത്. ജനപ്രതിനിധികളോട് ഇങ്ങനെ ഒരു വിവേചനം മുൻപെങ്ങും ഉണ്ടായിട്ടില്ലെന്നും ഹുസൈൻ ട്വീറ്റ് ചെയ്തു. നവാസ് ഷെരീഫിന്റെ നിയമോപദേശകർക്ക് അദ്ദേഹവുമായി സംസാരിക്കാൻ അഞ്ച് മിനിട്ട് മാത്രമാണ് അനുവദിച്ചതെന്നും പരാതി ഉയർന്നു. കോടതി വിധിക്കെതിരെ നവാസ് ഷെരീഫ് നാളെ അപ്പീൽ നൽകും.
First published: July 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍