നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Christmas 2021 | ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുന്നത് എങ്ങനെ? ചിത്രങ്ങൾ കാണാം

  Christmas 2021 | ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുന്നത് എങ്ങനെ? ചിത്രങ്ങൾ കാണാം

  ക്രിസ്മസ് ദിനത്തിൽ വിവിധ രാജ്യങ്ങളിൽവ്യത്യസ്ത രീതികളിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുക.

  • Share this:
   ലോകമെമ്പാടുമുള്ളജനങ്ങൾആഘോഷിക്കുന്ന ഏറ്റവും ജനപ്രിയവും മഹത്തായതുമായ ഉത്സവങ്ങളിലൊന്നാണ് (Festival) ക്രിസ്മസ് (Christmas). ഭൂമിശാസ്ത്രപരമായ അതിർവരമ്പുകൾക്ക് അതീതമായി വർഷാവസാനത്തിലെ ഈ ഉത്സവം വിവിധ സംസ്കാരങ്ങൾ തങ്ങളുടേതായ തനതായ രീതിയിലാണ് ആഘോഷിക്കാറുള്ളത്. ഡിസംബര്‍ 25ന് (December 25) ക്രിസ്മസ് ദിനത്തിൽ വിവിധ രാജ്യങ്ങളിൽവ്യത്യസ്ത രീതികളിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുക. ഈ വർഷത്തെ ക്രിസ്മസിനെ വരവേൽക്കാൻ നമ്മളെല്ലാം തയ്യാറെടുക്കുന്ന ഈ അവസരത്തിൽ ലോകമെമ്പാടുമുള്ള ക്രിസ്മസ് ആഘോഷങ്ങളെക്കുറിച്ച് അറിയാം.

   യേശുക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളും, ആവേശത്തോടെ ഉത്സവാഘോഷങ്ങളിൽ പങ്കുചേരാൻ കൊതിക്കുന്ന ക്രിസ്ത്യാനികള്‍ അല്ലാത്തവരും ഒരുപോലെ കാത്തിരിക്കുന്നസമയമാണ് ക്രിസ്മസ്.

   ഇറ്റലിയില്‍, പള്ളികളിലോ നഗര ചത്വരങ്ങളിലോ വീട്ടിലോ ഒക്കെക്രിസ്മസ് വേളയില്‍ ആളുകള്‍ അവതരിപ്പിക്കുന്ന ഒരു ആചാരമാണ് 'പ്രീസെപ്പ്'. ബാബോ നതാലെ (ക്രിസ്മസ് അപ്പൂപ്പന്‍) കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു. ആളുകള്‍ പരസ്പരം ബ്യൂണ്‍ നതാലെ ആശംസിക്കുകയും ചെയ്യും.   പോളണ്ടില്‍, ക്രിസ്മസ് ആഘോഷം ആരംഭിക്കുന്നത് ക്രിസ്മസിന്റെ തലേദിവസം രാത്രി അത്താഴം (വിജിലിയ) കഴിച്ചുകൊണ്ടോ അല്ലെങ്കിൽ ഒപ്ലേറ്റെക് (Oplatek) പങ്കുവെച്ചു കഴിച്ചോ ആണ്. അത്താഴത്തിന് മുമ്പു കഴിക്കുന്ന, ചതുരാകൃതിയിലുള്ള, പേപ്പറിനോളം കനം കുറഞ്ഞ മധുരപലഹാരമാണിത്. മാവ് കൊണ്ടാണ് ഈ വാഫര്‍ ഉണ്ടാക്കാറുള്ളത്.

   ജര്‍മ്മനിയില്‍, പല നഗരങ്ങളിലെയും പ്രധാന ചത്വരങ്ങളിൽ ഉത്സവകാല ക്രിസ്മസ് ചന്തകൾകാണാന്‍ കഴിയും. കൂടാതെ ഡിസംബര്‍ 24 ന് ക്രിസ്മസ് രാവില്‍ ക്രിസ്മസ് ട്രീകള്‍ സ്ഥാപിക്കുന്നു.   ഇംഗ്ലണ്ടില്‍ നവംബര്‍ പകുതിയോടെ ക്രിസ്മസിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. ആളുകള്‍ ചാരിറ്റിക്കായി സന്ദര്‍ശകരില്‍ നിന്ന് സംഭാവനകള്‍ ശേഖരിക്കുകയും തെരുവുകൾഅലങ്കരിക്കുകയും ചെയ്യുന്നു.

   ഇന്ത്യയും ബ്രിട്ടനും യുഎസും ഡിസംബര്‍ 24 ന് രാത്രിയില്‍ സാന്താക്ലോസിനായി കിടക്കയ്ക്കരികില്‍ സമ്മാനങ്ങള്‍ സൂക്ഷിക്കുന്ന പാരമ്പര്യം പിന്തുടരുന്നുണ്ട്.   ഓസ്ട്രേലിയയില്‍ ആളുകള്‍ ബാര്‍ബിക്യൂ കളിക്കാൻ കടല്‍ത്തീരത്തെത്തുകയും 'വൈറ്റ് ക്രിസ്മസ്' ഗാനം ആലപിക്കുകയും ചെയ്യുന്നു.

   ഗ്രീസില്‍, ക്രിസ്മസ് മരങ്ങള്‍ വെയ്ക്കുന്നത് കൂടാതെബോട്ടുകളും അലങ്കരിക്കാറുണ്ട്.   റഷ്യക്കാര്‍ ക്രിസ്മസ് രാവില്‍ ആദ്യ നക്ഷത്രം മാനത്ത് പ്രത്യക്ഷപ്പെടുന്നതു വരെയുള്ള 39 ദിവസം നോമ്പു നോറ്റും പ്രാര്‍ത്ഥിച്ചുമാണ് ക്രിസ്മസിനെ വരവേല്‍ക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ തറയില്‍ വൈക്കോല്‍ വിതറുന്നതിലൂടെ വരും വര്‍ഷങ്ങളില്‍ സമൃദ്ധമായ വിളവെടുപ്പ് നടക്കുമെന്നാണ് റഷ്യക്കാരുടെ വിശ്വാസം. ഒപ്പം കോഴികളെപ്പോലെ ഇവര്‍ കൂവുകയും ചെയ്യും. ഇങ്ങനെ ചെയ്താല്‍ അടുത്ത വര്‍ഷം കോഴി ധാരാളം മുട്ടയിടുമെന്നാണ് വിശ്വാസം.

   ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ച് നൃത്തം ചവിട്ടിയാണ് അര്‍ജന്റീനയിലെ മുതിര്‍ന്നവര്‍ ക്രിസ്മസ് ആഘോഷിക്കുന്നത്. കുട്ടികള്‍ പടക്കം പൊട്ടിച്ചാണ് ക്രിസ്തുവിന്റെ ജനനത്തെ ആഘോഷിക്കുന്നത്.
   Published by:Jayesh Krishnan
   First published:
   )}