• HOME
 • »
 • NEWS
 • »
 • world
 • »
 • Salma Shehab | സൗദിയിൽ ഗവേഷണ വിദ്യാര്‍ത്ഥിയ്ക്ക് 34 വര്‍ഷം തടവ് ശിക്ഷ; ട്വിറ്ററും ഭരണകൂടവും തമ്മിലുള്ള ബന്ധം ചര്‍ച്ചയാകുന്നു

Salma Shehab | സൗദിയിൽ ഗവേഷണ വിദ്യാര്‍ത്ഥിയ്ക്ക് 34 വര്‍ഷം തടവ് ശിക്ഷ; ട്വിറ്ററും ഭരണകൂടവും തമ്മിലുള്ള ബന്ധം ചര്‍ച്ചയാകുന്നു

സൗദിയിലെ വീട്ടില്‍ അവധിയ്ക്കെത്തിയപ്പോഴാണ് സല്‍മ അറസ്റ്റിലായത്.

 • Last Updated :
 • Share this:
  ഗവേഷണ (phD) വിദ്യാർത്ഥിനിയ്ക്ക് 34 വര്‍ഷം തടവ് ശിക്ഷ വിധിച്ച് സൗദി ഭരണകൂടം. യുകെയിലെ (UK) ലീഡ്സ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സൗദി സ്വദേശിനിയായ സല്‍മ അല്‍-ഷെഹാബിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 34 കാരിയായ സൽമ വിമത ട്വിറ്റര്‍ (twitter) അക്കൗണ്ടുകള്‍ ഫോളോ ചെയ്യുകയും അവരുടെ പോസ്റ്റുകള്‍ റീ ട്വീറ്റ് ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് ശിക്ഷാ നടപടി.

  സൗദിയിലെ വീട്ടില്‍ അവധിക്കെത്തിയപ്പോഴാണ് സല്‍മ അറസ്റ്റിലായത്. ' സമൂഹത്തിൽ അശാന്തി സൃഷ്ടിക്കുക, ദേശീയ സുരക്ഷ തകർക്കാൻ ശ്രമിക്കുക' എന്നിവയ്ക്കായി ഇന്റര്‍നെറ്റ് ഉപയോഗിച്ചു എന്നതാണ് സൽമയ്ക്കെതിരായ കുറ്റം. ആദ്യം സല്‍മയ്ക്ക് മൂന്ന് വര്‍ഷത്തെ തടവായിരുന്നു വിധിച്ചിരുന്നത്. എന്നാല്‍, പിന്നീടത് 34 വര്‍ഷമായി ഉയര്‍ത്തുകയായിരുന്നു. 34 വര്‍ഷം സല്‍മയ്ക്ക് യാത്രാവിലക്കും ഉണ്ട്.

  സല്‍മയുടെ അറസ്റ്റ് രാജ്യത്തും ലോകത്തെമ്പാടുമുള്ള അവകാശ പ്രവര്‍ത്തകരില്‍ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. സൗദി കിരീടവകാശി വിമതരെ ഒതുക്കാന്‍ എങ്ങനെയാണ് തന്റെ അധികാരം ഉപയോഗിക്കുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സല്‍മയുടെ കേസ്.

  read also: ജനനനിരക്ക് വർദ്ധിപ്പിക്കാൻ ചൈന പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

  ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ ബയോയില്‍ ദന്ത ഡോക്ടര്‍, മെഡിക്കല്‍ അധ്യാപിക, ലീഡ്‌സ് സര്‍വ്വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥി, പ്രിൻസസ് നൗറ ബിന്‍ത് അബ്ദുല്‍ റഹ്‌മാന്‍ സര്‍വ്വകലാശാലയിലെ അധ്യാപിക, നോഹയുടെയും ആദത്തിന്റെയും അമ്മ. എന്നിങ്ങനെയാണ് സല്‍മ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.

  അനീതിയോട് സന്ധി ചെയ്യാത്ത ആളാണ് സല്‍മയെന്ന് അവരുമായി അടുപ്പമുള്ളവര്‍ അഭിപ്രായപ്പെട്ടു. സൗദിയിലെ പ്രമുഖ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റായ ലൗജൈന്‍ അല്‍-ഹത്ലൂലിന് സല്‍മ പിന്തുണ അറിയിച്ചിരുന്നതായും അവര്‍ വ്യക്തമാക്കി.

  ജയിലിനുള്ളില്‍ സല്‍മയ്ക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായതായി സംശയമുണ്ട്. തന്റെ അവസ്ഥയെക്കുറിച്ച് ജഡ്ജിമാരോട് പറയാനും സല്‍മയെ അനുവദിച്ചിരുന്നില്ല.

  see also: ആശങ്കയുയർത്തി ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടു

  ട്വിറ്ററുമായുള്ള സൗദിയുടെ ബന്ധം

  ജമാല്‍ ഖഷോഗിയുടെ മരണമാണ് ഇത്തരത്തിലുള്ള മറ്റ് കേസുകളും ചര്‍ച്ചയാകാന്‍ കാരണമായത്. എന്നാല്‍ അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി സന്ദര്‍ശിച്ചിരുന്നു. സല്‍മയുടെ അറസ്റ്റിന് പിന്നാലെ ട്വിറ്ററില്‍ സൗദി സോവറിന്‍ ഫണ്ടിനുള്ള പരോക്ഷ ഓഹരിയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് ട്വിറ്ററില്‍ ഒരു ഓഹരിയുണ്ട്. സൗദിയിലെ രാജകുമാരനായ അല്‍വലീദ് ബിന്‍ തലാലിന്റെ ഉടമസ്ഥതയിലുള്ള കിംഗ്ഡം ഹോള്‍ഡിംഗ്‌സ് വഴിയാണ് ഈ ഓഹരി നിയന്ത്രിക്കുന്നത്. കിംഗ്ഡം ഹോള്‍ഡിംഗ്‌സിന് ട്വിറ്ററില്‍ 5%ത്തിലധികം ഓഹരിയുണ്ട്. ഈ കമ്പനിയുടെ 17 ശതമാനം അടുത്തിടെ സൗദി കിരീടാവകാശി ചെയര്‍മാനായ പിഐഎഫിന് വിറ്റിരുന്നു.

  അഴിമതി തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സൗദി രാജകുടുംബത്തിന്റെ ഭാഗം തന്നെയായ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനെ അടക്കം 83 ദിവസം തടവിലാക്കിയിരുന്നു. ഇവരുടെ കമ്പനികള്‍ രാജകുടുംബം പിടിച്ചെടുത്തതിന് ശേഷമാണ് രാജകുമാരനെ പുറത്തു വിട്ടത്.

  എന്നാല്‍, സൗദി ഭരണകൂടത്തെ വിമര്‍ശിക്കുന്ന അജ്ഞാത ഉപയോക്താക്കളെക്കുച്ചുള്ള വിവരങ്ങളോ ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് രാജകുമാരന്‍, ബദര്‍ അല്‍ അസാക്കര്‍ എന്നിവര്‍ക്കെതിരായ ആരോപണങ്ങളെക്കുറിച്ചോ ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭരണകൂടം മുന്‍കൈ എടുത്ത് നിരവധി അറസ്റ്റുകളും ഇതിനോടകം നടന്നിട്ടുണ്ട്. എന്നാല്‍ ഈ വിവരങ്ങള്‍ എങ്ങനെയാണ് ലഭിച്ചതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
  Published by:Amal Surendran
  First published: