ഹൗഡി മോദി സംഗമത്തിന് മണിക്കൂറുകൾ ബാക്കി; നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകും

അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ഒരുക്കുന്ന സ്വീകരണ പരിപാടിയായ ഹൗഡി മോദിയിൽ അൻപതിനായിരം പേർ പങ്കെടുക്കും

news18-malayalam
Updated: September 22, 2019, 9:41 AM IST
ഹൗഡി മോദി സംഗമത്തിന് മണിക്കൂറുകൾ ബാക്കി; നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകും
modi
  • Share this:
ഹൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റൺ നഗരത്തെ ഇളക്കിമറിക്കുന്ന ഹൗഡി മോദി സംഗമം ഇന്ന്. മോദിക്കൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പരിപാടിയില്‍ സംബന്ധിക്കും. നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യുന്ന മോദി കാലാവസ്ഥാ ഉച്ചകോടിയിലും പങ്കെടുക്കും.

ഹൂസ്റ്റണിൽ ഒരാഴ്‌ചയായി നല്ല മഴയാണ്. എന്നാൽ ഹൗഡി മോദി സംഗമത്തെ അതൊന്നും ബാധിക്കില്ലെന്ന് സംഘാടകർ പറയുന്നു. ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൂസ്റ്റണിലെത്തിയിരിക്കുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ഒരുക്കുന്ന സ്വീകരണ പരിപാടിയായ ഹൗഡി മോദിയിൽ അൻപതിനായിരം പേർ പങ്കെടുക്കും.

ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഒരു പൊതു പരിപാടിയെ അഭിസംബോധന ചെയ്യുന്നത്. ചടങ്ങില്‍ സുപ്രധാനമായ ചില പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ സുപ്രധാന തീരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയ്ക്ക് നല്‍കിയിരുന്ന വ്യാപാര മുന്‍ഗണനാ പദവി പുന:സ്ഥാപിക്കുന്നത് സംബന്ധിച്ചും തീരുമാനമുണ്ടായേക്കും.

അമേരിക്കയിലെ പ്രമുഖ കമ്പനികളുടെ സി ഇ ഒമാരുമായി മോദി ചർച്ച നടത്തി. ഇന്ത്യ അമേരിക്ക പ്രകൃതിവാതക വ്യാപാര ധാരണാപത്രം ഒപ്പിട്ടു. അമേരിക്കയിലെ സിഖ് സമൂഹവുമായും മോദി കൂടിക്കാഴ്ച നടത്തി. വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികളും മോദിയെ കണ്ടു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍