ഇസ്ലാമാബാദ്: യുഎസ് ഡ്രോണ്‍ ആക്രണത്തില്‍ ഐഎസ് കമാന്‍ഡര്‍ ഹുസൈഫ അല്‍ ബാകിസ്താനി കൊല്ലപ്പെട്ടു. ഭീകര സംഘടനകളിലേക്ക് കശ്മീരില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നത് ഹുസൈഫയായിരുന്നു. പാക് അഫ്ഗാന് അതിര്‍ത്തി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഐഎസ് വിഭാഗത്തിന്റെ തലവനായ ഹുസൈഫ, നംഗര്‍ഹാര്‍ പ്രവിശ്യയില്ലാണ് കൊല്ലപ്പെട്ടത്.
എന്‍ജിനീയറിങ് ബിരുദധാരിയായ ഹുസൈഫ ബാകിസ്താനി ഭീകര സംഘടനയായ ലഷ്കറെ ത്വയിബെയില് നിന്നാണ് ഐഎസില്‍ ചേര്‍ന്നത്. പാക്- അഫ്ഗാന് അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ കശ്മീരില്‍ നിന്നും യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു.
'ഇന്ത്യന്‍ സൈന്യത്തിന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചയാള്‍' എന്നാണ് ഐഎസ് ഓണ്‍ലൈന്‍ മാധ്യമം ഹുസൈഫയെ വിശേഷിപ്പിച്ചത്. ഭാര്യാ പിതാവുമായി ചേര്‍ന്നായിരുന്നു ഹുസൈഫ ജമ്മു കശ്മീരിലെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.
ശ്രീനഗറില്‍ നിന്നെത്തി പാക് ഭീകരസംഘടനകളില്‍ പ്രവര്‍ത്തിച്ച ശേഷം അഫ്ഗാനിസ്ഥാനിലെ ഐഎസ് ഖൊറാസാന്‍ സംഘത്തിന്റെ ചുമതല വഹിച്ചിരുന്നയാളാണ് ഹുസൈഫയുടെ ഭാര്യാപിതാവ് ഇജാസ് അഹന്‍ഗര്‍.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.