• HOME
  • »
  • NEWS
  • »
  • world
  • »
  • പാകിസ്ഥാൻ ഒരു ന്യൂക്ലിയർ ബോംബ് കൊണ്ട് ആക്രമിച്ചാൽ ഇന്ത്യ 20 എണ്ണം കൊണ്ട് തിരിച്ചാക്രമിക്കും: പർവേസ് മുഷാറഫ്

പാകിസ്ഥാൻ ഒരു ന്യൂക്ലിയർ ബോംബ് കൊണ്ട് ആക്രമിച്ചാൽ ഇന്ത്യ 20 എണ്ണം കൊണ്ട് തിരിച്ചാക്രമിക്കും: പർവേസ് മുഷാറഫ്

ഇന്ത്യയെ ഒരു ആണവബോംബ് കൊണ്ട് പാകിസ്ഥാൻ ആക്രമിച്ചാൽ 20 ബോംബ് കൊണ്ട് ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ച് അവസാനിപ്പിച്ചു കളയുമെന്ന് പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷാറഫ്.

പർവേസ്  മുഷാറഫ്

പർവേസ് മുഷാറഫ്

  • Share this:
    ന്യൂഡൽഹി: ഇന്ത്യയെ ഒരു ആണവബോംബ് കൊണ്ട് പാകിസ്ഥാൻ ആക്രമിച്ചാൽ 20 ബോംബ് കൊണ്ട് ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ച് അവസാനിപ്പിച്ചു കളയുമെന്ന് പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷാറഫ്. കറാച്ചി ആസ്ഥാനമായുള്ള ഡോൺ ദിനപത്രമാണ് മുഷാറഫ് ഇങ്ങനെ പറഞ്ഞതായി റിപ്പോർട്ട് ചെയ്തത്.

    "ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വീണ്ടും അപകടകരമായ നിലയിലേക്ക് എത്തിയിരിക്കുകയാണ്. നമ്മൾ ഒരു ആണവബോംബ് കൊണ്ട് ഇന്ത്യയെ ആക്രമിച്ചാൽ ഇന്ത്യ 20 ബോംബുകൾ കൊണ്ട് നമ്മളെ തിരിച്ചാക്രമിക്കും. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള ഒരേയൊരു പരിഹാരമാർഗം ആദ്യം തന്നെ ഇന്ത്യയെ 50 ബോംബുകൾ കൊണ്ട് നമ്മൾ ആക്രമിക്കുക എന്നുള്ളതാണ്. അങ്ങനെ ചെയ്താൽ 20 ബോംബുകൾ കൊണ്ട് തിരിച്ചാക്രമിക്കാൻ ഇന്ത്യക്ക് കഴിയില്ല. ആദ്യം തന്നെ 50 ബോംബുകൾ കൊണ്ട് ഇന്ത്യയെ ആക്രമിക്കാൻ നിങ്ങൾ തയ്യാറാണോ?" - പർവേസ് മുഷാറഫ് പാകിസ്ഥാൻ ജനതയ്ക്ക് നേരെയാണ് ചോദ്യമെറിയുന്നത്.

    യു എ ഇയിൽ ഒരു പ്രസ് കോൺഫറൻസിൽ സംസാരിക്കവെയാണ് പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് ഇങ്ങനെ പറഞ്ഞത്. കശ്മീരിൽ ഇന്ത്യ എന്തെങ്കിലും അക്രമം നടത്തുകയാണെങ്കിൽ സിന്ധിലും പഞ്ചാബിലുമുള്ള മറ്റ് മേഖലകളിൽ പാകിസ്ഥാൻ പ്രതികരിക്കണമെന്നും ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കണമെന്നും മുഷാറഫ് പറയുന്നു.

    30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്പൈക് ലീക്ക് ഓസ്കർ

    പുൽവാമയിൽ ജെയ്-ഷെ-മുഹമ്മദ് ഭീകരാക്രമണത്തിൽ ഇന്ത്യയുടെ 40 സി ആർ പി എഫ് ജവാൻമാർ വീരമൃത്യു വരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് പാകിസ്ഥാൻ മുൻ പ്രസിഡന്‍റിന്‍റെ പ്രതികരണം. പാകിസ്ഥാനുമായി ബന്ധം സ്ഥാപിക്കാൻ ഇസ്രായേൽ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    പാകിസ്ഥാനിലെ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാണെങ്കിൽ പാകിസ്ഥാനിലേക്ക് മടങ്ങിവരാൻ തയ്യാറാണെന്നും നിലവിൽ യു എ ഇയിൽ കഴിയുന്ന ഓൾ പാകിസ്ഥാൻ മുസ്ലിം ലീഗ് (എ പി എം എൽ) നേതാവായ മുഷാറഫ് പറഞ്ഞു. "എന്‍റെ അഭിപ്രായത്തിൽ രാഷ്ട്രീയ കാലാവസ്ഥ നല്ലതും അനുകൂലവുമാണ്. പകുതിയോളം മന്ത്രിമാർ എന്‍റെ ആളുകളാണ്. നിയമമന്ത്രിയും അറ്റോർണി ജനറലും എന്‍റെ അഭിഭാഷകരായിരുന്നവരാണ്" - മുഷാറഫ് പറഞ്ഞു.

    പട്ടാള അട്ടിമറിയിലൂടെ 1999ലാണ് മുഷാറഫ് അധികാരത്തിലെത്തിയത്. പ്രസിഡന്‍റ് ആയിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കി ആയിരുന്നു മുഷാറഫ് അധികാരത്തിൽ എത്തിയത്. ഒമ്പതു വർഷത്തെ ഭരണത്തിനു ശേഷം അട്ടിമറിയിലൂടെ ഷെരീഫ് വീണ്ടും അധികാരത്തിൽ എത്തുകയും മുഷാറഫ് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.

    First published: