മുടങ്ങിക്കിടക്കുന്ന വായ്പാ പദ്ധതി പുനരാരംഭിക്കുന്നതിനായി പ്രതിരോധ മേഖലയിലെ ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ പാകിസ്ഥാനോട് നിര്‍ദേശിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). പ്രതിരോധ പെന്‍ഷനുകള്‍ കുറക്കണം എന്നതുൾപ്പെടെയുള്ള സുപ്രധാന മാറ്റങ്ങള്‍ നിലവില്‍ പാകിസ്ഥാനിലുള്ള ഐഎംഎഫ് പ്രതിനിധികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥരുടെ വാര്‍ഷിക പെന്‍ഷന്‍ ചെലവ് 400 ബില്യണ്‍ രൂപയിലധികമാണ്. ജനറല്‍ പര്‍വേസ് മുഷറഫിന്റെ സര്‍ക്കാരിന് ശേഷമുള്ള ബജറ്റില്‍ ഇത് സിവില്‍ ചെലവായിട്ടാണ് കാണിച്ചിരിക്കുന്നത്. നിലവില്‍, പാക്കിസ്ഥാന്റെ ദേശീയ ബജറ്റിന്റെ 26 ശതമാനം പ്രതിരോധ രംഗത്താണ് ചെലവഴിക്കുന്നത്.
പെട്രോളിയം ലെവി വര്‍ദ്ധനവ്, ഫ്‌ലെക്‌സിബിള്‍ എക്‌സ്‌ചേഞ്ച് നിരക്ക്, റവന്യൂ കമ്മി നികത്താന്‍ പുതിയ നികുതികള്‍, കൂടുതല്‍ വൈദ്യുതി, ഗ്യാസ് താരിഫുകള്‍ എന്നിവയാണ് ഐഎംഎഫ് പ്രതിനിധികളുടെ മറ്റ് നിര്‍ദേങ്ങള്‍.
പാകിസ്ഥാന്‍ സമ്പദ്‌വ്യവസ്ഥയില്‍ വൈദ്യുതി വിലയില്‍ 30 ശതമാനം വര്‍ദ്ധനവും ഗ്യാസ് വിലയില്‍ 60%-70% വരെ കടുത്ത വര്‍ദ്ധനവും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ 35% മുതല്‍ 40% വരെയുളള പണപ്പെരുപ്പം 5% മുതല്‍ 10% വരെ വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പെട്രോള്‍, ഡീസല്‍ വിലയില്‍ 35 രൂപ സര്‍ക്കാര്‍ അടിയന്തരമായി വര്‍ധിപ്പിച്ചു.
ഫെബ്രുവരി 1 മുതല്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചതിനാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ 4.5 ബില്യണ്‍ രൂപ കൂടി സര്‍ക്കാരിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഹൈ-സ്പീഡ് ഡീസലിന് (എച്ച്എസ്ഡി) സര്‍ക്കാര്‍ പെട്രോളിയം ഡെവലപ്‌മെന്റ് ലെവി (പിഡിഎല്‍) ലിറ്ററിന് 5 രൂപ വര്‍ദ്ധിപ്പിച്ചതിനാല്‍ പിഡിഎല്‍ ഇപ്പോള്‍ ലിറ്ററിന് 40 രൂപയായി. ലീറ്ററിന് 10 രൂപ വീതം സര്‍ക്കാരിന് ഇപ്പോഴും ലഭ്യമാണ്. ഇത് വരും ആഴ്ചകളിലും മാസങ്ങളിലുമായി വര്‍ദ്ധിപ്പിക്കും, ഇത് പിഡിഎല്‍ ലിറ്ററിന് 50 രൂപയായി ഉയര്‍ത്തും.
Also read- പാകിസ്ഥാൻ ഉപതിരഞ്ഞെടുപ്പിലെ 33 സീറ്റുകളിലും ഇമ്രാൻ ഖാൻ മത്സരിക്കും
ധനമന്ത്രാലയത്തിന് എഫ്ബിആര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പെട്രോൾ വില്‍പ്പന നികുതി ചുമത്താനും ഐഎംഎഫ് സര്‍ക്കാരിനോട് ആവശ്യപ്പടാന്‍ സാധ്യതയുണ്ട്. ഐഎംഎഫ് അതിന്റെ പ്രാഥമിക വിലയിരുത്തലില്‍ 2022-23 ലെ ബജറ്റ് എസ്റ്റിമേറ്റുകളില്‍ 2,000 ബില്യണിന്റെ (2 ട്രില്യണ്‍ രൂപ) ലംഘനം നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഒരു മിനി ബജറ്റിലൂടെ 600 ബില്യണ്‍ രൂപയുടെ അധിക നികുതി നടപടികള്‍ സ്വീകരിക്കാനും ഐഎംഎഫ് നിര്‍ദ്ദേശിച്ചു.
പൊതുചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു വര്‍ഷത്തിനുള്ളില്‍ സായുധ സേനയെ വെട്ടിക്കുറയ്ക്കാൻ ശ്രീലങ്കന്‍ സര്‍ക്കാരിനോടും ഐഎംഎഫ് ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം പറയുന്നതനുസരിച്ച്, അടുത്ത വര്‍ഷത്തോടെ ശ്രീലങ്കന്‍ സൈന്യം 180,000 ല്‍ നിന്ന് 135,000 ആയി ചുരുങ്ങും. 2030 ആകുമ്പോഴേക്കും ഇത് 100,000 ആയി കുറയും. 2023 ലെ ശ്രീലങ്കയുടെ ബജറ്റില്‍ പ്രതിരോധത്തിനായി 539 ബില്യണ്‍ രൂപ അനുവദിച്ചതും ഐഎംഎഫിന്റെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.