• HOME
  • »
  • NEWS
  • »
  • world
  • »
  • Qari Asim| പ്രവാചകന്റെ മകളുടെ കഥ പറയുന്ന സിനിമയ്‌ക്കെതിരെ പ്രതിഷേധം: ഉപദേഷ്ടാവായ ഇമാമിനെ യുകെ സർക്കാർ നീക്കി

Qari Asim| പ്രവാചകന്റെ മകളുടെ കഥ പറയുന്ന സിനിമയ്‌ക്കെതിരെ പ്രതിഷേധം: ഉപദേഷ്ടാവായ ഇമാമിനെ യുകെ സർക്കാർ നീക്കി

മുസ്‌ലിം വിദ്വേഷം തടയാനുള്ള സർക്കാർ സമിതിയുടെ ഉപാധ്യക്ഷൻ കൂടിയാണ് ലീഡ്സ് മക്ക മസ്ജിദിലെ മുഖ്യ ഇമാമായ ഖാരി അസിം

ഖാരി അസിം/ Twitter

ഖാരി അസിം/ Twitter

  • Last Updated :
  • Share this:
    ലണ്ടൻ: പ്രവാചകന്റെ മകളുടെ കഥ പറയുന്ന സിനിമ നിരോധിക്കണമെന്ന ആവശ്യമുയർത്തിയ ഇമാം ഖാരി അസിമിനെ (Qari Asim) ബ്രിട്ടിഷ് സർക്കാരിന്റെ സ്വതന്ത്ര ഉപദേഷ്ടാവ് സ്ഥാനത്ത് നിന്നുനീക്കി. ഇസ്‌ലാം വിദ്വേഷവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് സർക്കാർ ഇമാമിന്റെ ഉപദേശം തേടിയിരുന്നത്. മുസ്‌ലിം വിദ്വേഷം തടയാനുള്ള സർക്കാർ സമിതിയുടെ ഉപാധ്യക്ഷനുമാണ് ലീഡ്സ് മക്ക മസ്ജിദിലെ മുഖ്യ ഇമാമായ ഖാരി അസിം.

    സിനിമ നിരോധിക്കണമെന്ന ആവശ്യത്തിന് പിന്തുണ നൽകിയതിലൂടെ കലാവിഷ്കാര സ്വാതന്ത്ര്യത്തിനും സമുദായ സൗഹാർദത്തിനും എതിരായ നിലപാടാണ് 44കാരനായ ഇമാം സ്വീകരിച്ചത് എന്നാരോപിച്ചാണ് പദവിയിൽ നിന്നു നീക്കം ചെയ്തത്.

    Also Read- Kuwait| പ്രവാചക നിന്ദയ്ക്കെതിരായ പ്രതിഷേധം; പങ്കെടുത്ത പ്രവാസികളെ നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം

    ഷിയ പുരോഹിതനും ചലച്ചിത്രകാരനുമായ യാസിർ അൽ ഹബീബ് സംവിധാനം ചെയ്ത ‘ലേഡി ഓഫ് ഹെവൻ’ ഈ മാസം 3നാണ് റിലീസ് ചെയ്തത്. സിനിമ ഇസ്‌ലാമിക ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണു വിവിധ സംഘടനകൾ രംഗത്തെത്തിയത്. ഇതെത്തുടർന്നു ബ്രിട്ടനിലെ തിയറ്ററുകൾ പ്രദർശനം നിർത്തിവച്ചിരുന്നു. ഈജിപ്ത്, പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, മൊറോക്കോ എന്നിവിടങ്ങളിലും പ്രതിഷേധമുയർന്നു.

    എന്നാൽ ഏതെങ്കിലും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുകയോ പ്രതിഷേധം സംഘടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ഖാരി അസിം ട്വിറ്ററിൽ പ്രതികരിച്ചു. ജനാധിപത്യ മൂല്യങ്ങളെ തകർക്കാൻ താൻ പ്രവർത്തിച്ചുവെന്ന സർക്കാരിന്റെ വാദം വസ്തുതാപരമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

    Also Read- PM Modi UAE| പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം യുഎഇ സന്ദർശിക്കാൻ സാധ്യത

    2012ലാണ് സ്വതന്ത്ര ഉപദേഷ്ടാവ് എന്ന പദവിയിൽ ഇമാമിനെ യുകെ സർക്കാർ നിയോഗിച്ചത്. സിനിമ ബ്രിട്ടീഷ് സമൂഹത്തിലെ കെട്ടുറപ്പിന് തുരങ്കം വയ്ക്കുകയും സമൂഹത്തിൽ തീവ്രവാദത്തിനും പിരിമുറുക്കത്തിനും ആക്കം കൂട്ടുകയും ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് ഇമാം പറഞ്ഞു. ‌

    English Summary: An imam has been dismissed as a government adviser after backing calls for a film about the Prophet Mohammed's daughter to be banned. Qari Asim, 44, was removed from his role as an Islamophobia consultant after protests against the film The Lady of Heaven.
    Published by:Rajesh V
    First published: