• HOME
 • »
 • NEWS
 • »
 • world
 • »
 • Sri Lanka | പ്രതിസന്ധിയിൽ തകർന്ന ശ്രീലങ്കയ്ക്ക് ആശ്വാസം; 2.9 ബില്യൺ ഡോളർ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് IMF

Sri Lanka | പ്രതിസന്ധിയിൽ തകർന്ന ശ്രീലങ്കയ്ക്ക് ആശ്വാസം; 2.9 ബില്യൺ ഡോളർ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് IMF

രാജ്യത്തിൻെറ തിരിച്ചുവരവിന് ഐഎംഎഫ് വായ്പ ചെറിയ തോതിലെങ്കിലും സഹായിക്കുമെന്നാണ് കരുതുന്നത്

(File photo: AFP)

(File photo: AFP)

 • Last Updated :
 • Share this:
  സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിതാവസ്ഥയും വലയ്ക്കുന്ന ശ്രീലങ്കയ്ക്ക് (Sri Lanka) സഹായ വാഗ്ദാനവുമായി അന്താരാഷ്ട്ര നാണയനിധി (IMF). കൊളംബോയിൽ (Colombo) നടന്ന ചർച്ചകൾക്ക് ശേഷം 2.9 ബില്യൺ ഡോളർ (290 കോടി ഡോളർ) ദ്വീപ് രാഷ്ട്രത്തിന് വായ്പയായി നൽകാൻ ഐഎംഎഫ് തീരുമാനിച്ചു. 51 ബില്യൺ ഡോളർ വിദേശ കടമാണ് മൊത്തത്തിൽ ശ്രീലങ്കയ്ക്കുള്ളത്. രാജ്യത്തിൻെറ തിരിച്ചുവരവിന് ഐഎംഎഫ് വായ്പ ചെറിയ തോതിലെങ്കിലും സഹായിക്കുമെന്നാണ് കരുതുന്നത്.

  പുതിയ സാമ്പത്തിക സഹായത്തിലൂടെ ശ്രീലങ്കയുടെ മാക്രോ ഇക്കണോമിക് സ്ഥിരതയും കടം സുസ്ഥിരതയും പുനഃസ്ഥാപിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഐഎംഎഫ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കൊളംബോയിൽ ഒമ്പത് ദിവസത്തെ ചർച്ചകൾക്ക് ശേഷമാണ് ലങ്കയ്ക്ക് വായ്പ നൽകാൻ ഐഎംഎഫ് തീരുമാനിച്ചത്.

  “നിലവിലെ സ്ഥിതി പരിഗണിച്ച് ശ്രീലങ്കയുടെ സാമ്പത്തിക മേഖല അൽപമെങ്കിലും മെച്ചപ്പെടാൻ അവർക്ക് കടം നൽകിയവർ കടാശ്വാസം പ്രഖ്യാപിക്കണം. നിക്ഷേപകരിൽ നിന്ന് സാമ്പത്തിക സഹായവും കൂടി ലഭിച്ചാലേ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ലങ്കയ്ക്ക് സാധിക്കുകയുള്ളൂ,” വാർത്താക്കുറിപ്പിൽ പറയുന്നു.

  ശ്രീലങ്ക കടം വാങ്ങിയ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും ഇളവുകൾ ഉണ്ടാവുമെന്ന് ഉറപ്പ് ലഭിക്കേണ്ടതുണ്ട്. സ്വകാര്യ കടക്കാർക്ക് തിരിച്ചടവ് ഉറപ്പ് നൽകി അവരെ പൂർണമായും വിശ്വസിപ്പിച്ച് ഒരു സഹകരണ കരാറിലെത്താൻ സാധിക്കണം. ഐഎംഎഫ് സാമ്പത്തിക സഹായം നൽകുന്നതിന് മുൻപ് തന്നെ ഇത്തരം കാര്യങ്ങൾ ഉറപ്പാക്കണമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

  വരുമാനം വർധിപ്പിക്കാനും സബ്‌സിഡികൾ ഒഴിവാക്കാനും വിദേശ കരുതൽ ശേഖരം പഴയ നിലയിൽ എത്തിക്കാനും ആവശ്യത്തിന് മാറ്റം വരുത്തുന്ന തരത്തിൽ എക്‌സ്‌ചേഞ്ച് നിരക്ക് ഉറപ്പാക്കാനും പരിശ്രമിക്കുമെന്ന് ശ്രീലങ്ക ഉറപ്പ് നൽകിയതായി ഐഎംഎഫ് അറിയിച്ചു.

  ശ്രീലങ്കയിൽ അപ്രതീക്ഷിതമായുണ്ടായ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ അക്ഷരാർഥത്തിൽ ഉലച്ചിരിക്കുകയാണ്. ജനം തെരുവിലിറങ്ങി പ്രക്ഷോഭങ്ങൾ നയിച്ചതോടെ നിൽക്കക്കള്ളിയില്ലാതെ പ്രസിഡൻറ് ഗോതബായ രാജപക്സെയ്ക്ക് സ്ഥാനം രാജിവെച്ച് രാജ്യം വിടേണ്ടി വന്നു. റെനിൽ വിക്രമസിംഗെയാണ് ലങ്കയുടെ പുതിയ പ്രസിഡൻറ്.

  നിലവിൽ ശ്രീലങ്കൻ സർക്കാരിന് 51 ബില്യൺ ഡോളറിന്റെ കടബാധ്യതയുണ്ട്. വായ്പയുടെ പലിശയടക്കാൻ പോലും രാജ്യത്തിന് കഴിയുന്നില്ല. സാമ്പത്തിക വളർച്ചക്ക് പ്രധാന ചുക്കാൻ പിടിച്ചിരുന്ന ടൂറിസം രം​ഗത്തെ വളർച്ചയും മന്ദ​ഗതിയിലായി. 2019 ലെ ഭീകരാക്രമണങ്ങൾക്ക് ശേഷം രാജ്യത്തെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർന്നതും കോവിഡ് മഹാമാരിയുമാണ് ടൂറിസം രം​ഗത്തെ പ്രധാനമായും ബാധിച്ചത്. രൂപയുടെ മൂല്യം 80 ശതമാനം ഇടിഞ്ഞു. ഇറക്കുമതിയ്ക്ക് ചെലവേറി. ഗ്യാസോലിൻ, പാൽ, പാചക വാതകം, ടോയ്‌ലറ്റ് പേപ്പർ എന്നിവ പോലും ഇറക്കുമതി ചെയ്യാൻ പണമില്ലാത്ത അവസ്ഥയിലേക്ക് രാജ്യം മാറി.

  രാജ്യത്തെ ഇപ്പോഴത്തെ ഈ അവസ്ഥയിലേക്ക് എത്തിക്കുന്നതിൽ രാഷ്ട്രീയ രംഗത്തുള്ളവരുടെ അഴിമതിയും പ്രധാന കാരണം ആയെന്ന് വിദഗ്ധർ വിലയിരുത്തുന്നു. രാജ്യത്തിന്റെ സമ്പത്ത് പാഴാക്കി കളയുന്നതിൽ ഇക്കൂട്ടരും കാരണക്കാരാണ്.

  Summary: IMF aid for Sri Lanka in the face of a financial crisis
  Published by:user_57
  First published: