കൊളംബോ : ശ്രീലങ്കയിൽ എയർപോർട്ടിന് സമീപം ബോംബ് നിർവീര്യമാക്കി. കൊളംബോയിലെ പ്രധാന എയർപോർട്ടിന് സമീപത്ത് നിന്നാണ് പ്രാദേശിക നിർമ്മിത പൈപ്പ് ബോംബ് ശ്രീലങ്കൻ എയർഫോഴ്സ് നിര്‍വീര്യമാക്കിയത്. ഞായറാഴ്ച അർധരാത്രിയോടെയാണ് എയർപോർട്ടിന്റെ മെയിൻ ടെർമിനലിലേക്കുള്ള റോഡിന് സമീപത്തായി ബോംബ് കണ്ടെത്തിയതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ നടുക്കിയ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് ശ്രീലങ്ക. സുപ്രധാന മേഖലകളെല്ലാം കനത്ത സുരക്ഷയിലാണ്. ഈസ്റ്റർ ദിനത്തിലാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന് ശ്രീലങ്ക സാക്ഷ്യം വഹിച്ചത്. പള്ളികളും പഞ്ച നക്ഷത്രഹോട്ടലുകളും ലക്ഷ്യം വച്ച് നടന്ന ചാവേർ സ്ഫോടനങ്ങളിൽ ആക്രമണത്തിൽ 262 പേർ കൊല്ലപ്പെടുകയും അഞ്ഞൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.