• HOME
  • »
  • NEWS
  • »
  • world
  • »
  • പാക് ഭീകരർ കശ്മീരിൽ ആക്രമണങ്ങൾ നടത്തുന്നുണ്ട് : സമ്മതിച്ച് ഇമ്രാൻ ഖാൻ

പാക് ഭീകരർ കശ്മീരിൽ ആക്രമണങ്ങൾ നടത്തുന്നുണ്ട് : സമ്മതിച്ച് ഇമ്രാൻ ഖാൻ

നാൽപ്പതോളം ഭീകരസംഘടനകള്‍ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് ഇമ്രാൻഖാൻ പറഞ്ഞു.

imran-khan1

imran-khan1

  • Last Updated :
  • Share this:
    വാഷിങ്‌ടൺ: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരർ ജമ്മുകശ്മീരിൽ ആക്രമണങ്ങൾ നടത്തുന്നുണ്ടെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. നാൽപ്പതോളം ഭീകരസംഘടനകളും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാഷിങ്ടണിൽ ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസി’ൽ ചൊവ്വാഴ്ച പ്രസംഗിക്കുന്നതിനിടെയാണ് ഇമ്രാൻഖാൻ ഇക്കാര്യം വ്യക്തമാക്കിയത്.

    also read: രണ്ട് പഴത്തിന് 442 രൂപ വില; ബില്ല് കണ്ട് താരത്തിന്റെ കണ്ണുതള്ളി

    രാജ്യത്ത് ഭീകരസംഘടനകൾ പ്രവർത്തിക്കുന്ന കാര്യം മുൻസർക്കാരുകൾ യുഎസ് അധികൃതരിൽനിന്ന് മറച്ചുവെക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
    30,000 മുതൽ 40,000 വരെ സായുധഭീകരർ പാകിസ്ഥാനിലുണ്ടെന്നും അഫ്ഗാനിസ്ഥാനിലോ കശ്മീരിലോ നിന്ന് പരിശീലനം നേടുകയും അവിടങ്ങളിൽ ആക്രമണം നടത്തുകയും ചെയ്തിട്ടുള്ളവരാണിവരെന്നും ഇമ്രാൻ പറയുന്നു.

    ഈ ഭീകരർക്കു പിന്നാലെ പൊലീസിനുപോകാനാവില്ലെന്നും അവരെ ഇല്ലാതാക്കാനുള്ള ചുമതല സൈന്യത്തിനാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. സൈന്യത്തിന്റെ പിന്തുണയോടെ ഭീകരപ്രവർത്തനം ഇല്ലാതാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നതിനെ അദ്ദേഹം വിമർശിച്ചു. ‘പാകിസ്ഥാൻ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഇന്ത്യയ്ക്കുനേരെ ആക്രമണങ്ങൾ നടത്തുന്നുണ്ട്. എന്നാൽ, 40 സി.ആർ.പി.എഫ്. ഭടന്മാർ മരിക്കാനിടയായ പുൽവാമ ഭീകരാക്രമണം കശ്മീരിലെ ജെയ്ഷെ ഭീകരർ നടപ്പാക്കിയതാണ്. അതിന്റെ ഉത്തരവാദിത്വവും ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ജെയ്ഷെ മുഹമ്മദ് കശ്മീരിലുമുണ്ട്. കശ്മീരി യുവാവാണ് അവിടെ ചാവേറായത്. അതിനാൽ പാകിസ്ഥാനെ അക്കാര്യത്തിൽ കുറ്റംപറയാൻ സാധിക്കില്ല. എന്നാൽ, അവിടെയും പാകിസ്ഥാൻ കുറ്റക്കാരായി- അദ്ദേഹം പറഞ്ഞു.

    സൈന്യം ഭീകരസംഘടനകളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമർശനങ്ങളെ അദ്ദേഹം തള്ളി. സൈന്യം അവരെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ ഞങ്ങളവരെ ഇല്ലാതാക്കാൻ ശ്രമിക്കേണ്ടതില്ലല്ലോയെന്ന് ഇമ്രാൻ ചോദിച്ചു. ഭീകരരെ കൈകാര്യം ചെയ്യാനുള്ള ശക്തി പൊലീസ് സംവിധാനത്തിന് ഇല്ലാത്തതിനാലാണ് അവരെ ഇതുവരെ നശിപ്പിക്കാനാകാത്തതെന്നും ഇമ്രാൻ വ്യക്തമാക്കി.

    പാകിസ്ഥാനിൽ പുതിയ സർക്കാർ അധികാരമേറ്റതു മുതൽ ഇന്ത്യയുമായി സമാധാനമാഗ്രഹിച്ചുകൊണ്ടുള്ള നയങ്ങളാണ് സ്വീകരിച്ചതെന്ന് ഇമ്രാൻഖാൻ. ഇന്ത്യൻ വൈമാനികനെ മോചിപ്പിക്കാനുള്ള തീരുമാനമെടുത്തപ്പോഴും സൈന്യം ഒപ്പംനിന്നു. പാകിസ്ഥാനിൽ സൈന്യവും സർക്കാരും തമ്മിൽ നയപരമായ ഭിന്നതയില്ലെന്നും ഇമ്രാൻ വ്യക്തമാക്കി.

    പുൽവാമ ആക്രമണത്തിനുമുമ്പുതന്നെ പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരേ നടപടിയെടുക്കണമെന്ന് സ്വന്തം താത്പര്യമനുസരിച്ച് തീരുമാനിച്ചിരുന്നതാണെന്ന് ഇമ്രാൻ പറയുന്നു. എന്നാൽ, എപ്പോഴെല്ലാം ഇന്ത്യയുമായി ശരിയായ പാതയിലേക്കെത്തുന്നോ അപ്പോഴെല്ലാം കശ്മീരെന്ന ഒറ്റവിഷയം കാരണം ദൗർഭാഗ്യകരമായ ഓരോ സംഭവങ്ങളുണ്ടാകും. അവയെല്ലാം കശ്മീരുമായി ബന്ധപ്പെട്ടതുമാകും. അതോടെ എല്ലാം വീണ്ടും മോശമാകും’’ -ഇമ്രാൻ കൂട്ടിച്ചേർത്തു.

    പാകിസ്ഥാൻ ഭീകരസംഘടനകൾക്ക് സുരക്ഷിത താവളമൊരുക്കുന്നുവെന്നും താലിബാൻ, ഹഖാനി ശൃംഖല, ജെയ്ഷെ മുഹമ്മദ്, ലഷ്‍കറെ തൊയ്ബ എന്നിവയുൾപ്പെടെയുള്ള നിരോധിത സംഘടനകൾ പാകിസ്ഥാനിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ത്യ പലതവണ ആരോപിച്ചിരുന്നു.
    First published: