നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ഒസാമ ബിന്‍ ലാദന്‍ 'രക്തസാക്ഷി' ; ഭീകരതയ്‌ക്കെതിരായ യുഎസ് യുദ്ധം പാകിസ്ഥാനെ 'ലജ്ജിപ്പിച്ചു': പാക് പ്രധാനമന്ത്രി

  ഒസാമ ബിന്‍ ലാദന്‍ 'രക്തസാക്ഷി' ; ഭീകരതയ്‌ക്കെതിരായ യുഎസ് യുദ്ധം പാകിസ്ഥാനെ 'ലജ്ജിപ്പിച്ചു': പാക് പ്രധാനമന്ത്രി

  ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് ലാദന്‍ രക്തസാക്ഷിത്വം വരിക്കുകയായിരുന്നെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

  ഇമ്രാൻ ഖാൻ

  ഇമ്രാൻ ഖാൻ

  • Share this:
   ഇസ്ലാമാബാദ്: കൊടുംഭീകരനും അല്‍ഖ്വയ്ദ തലവനുമായ ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിളിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് ലാദന്‍ രക്തസാക്ഷിത്വം വരിക്കുകയായിരുന്നെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ഭീകരവാദത്തിനെതിരായ അമേരിക്കൻ യുദ്ധം പാകിസ്ഥാനെ ലജ്ജിപ്പിച്ചുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

   അമേരിക്കക്കാര്‍ പാകിസ്ഥാനെ അറിയിക്കാതെ അബോട്ടാബാദില്‍ എത്തി ലാദനെ കൊന്നു, രക്തസാക്ഷി ആക്കി. അതിനു ശേഷം ലോകം മുഴവന്‍ നമ്മളെ കുറ്റപ്പെടുത്തി. നമ്മുടെ ഒരു സുഹൃത്ത് രാജ്യം നമ്മളെ പോലും അറിയിക്കാതെ രാജ്യത്തു വന്നു ഒരാളെ കൊന്നു. തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ 70,000 പാക്കിസ്ഥാനികള്‍ മരിച്ചെന്നും ഇമ്രാന്‍.

   ഇമ്രാൻഖാന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. ഒസാമ ബിൻലാദൻ ഭീകരവാദിയാണ്. എന്നാൽ നമ്മുടെ പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നത് രക്തസാക്ഷിയെന്നാണ്. പതിനായിരക്കണക്കിന് പേരെ കൂട്ടക്കൊല ചെയ്തതിന് പിന്നിലെ സൂത്രധാരനാണ് ഒസാമ.- പിഎംഎൽ- എൻ നേതാവ് ഖവാജ ആസിഫ് പറ‍ഞ്ഞു.

   TRENDING:മണ്ണാർക്കാട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു; യുവതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് റിപ്പോർട്ട് [NEWS]മൂന്ന് തവണ വാതിലിൽ മുട്ടുക; പിന്നെ 'അബ്രാ കഡാബ്രാ' എന്ന് ഉച്ചത്തിൽ പറയുക; സോഷ്യൽമീഡിയയിൽ ചിരി പടർത്തിയ ഓൺലൈൻ ഡെലിവറി [NEWS]Fair & Lovely | ഇനി 'ഫെയർ' ഇല്ല; വിമർശനങ്ങൾക്കൊടുവിൽ പേര് മാറ്റാൻ തയ്യാറായി യൂണിലീവർ [NEWS]

   2011 മെയ് മാസത്തിലാണ് പാകിസ്താനില്‍ അമേരിക്ക നടത്തിയ സൈനിക ഓപ്പറേഷനില്‍ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്. ഇസ്ലാമാബാദില്‍ നിന്നും 50കി.മീ. മാത്രം അകലെ അബോട്ടാബാദ് എന്ന സ്ഥലത്ത് ഒരു മൂന്നു നില ബംഗ്ലാവിലായിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്. പാക് മിലിട്ടറി അക്കാദമിയില്‍ നിന്നും 1.21കി.മീ. മാത്രം അകലെയാണ് ഈ ബംഗ്ലാവ്.
   Published by:Rajesh V
   First published:
   )}