• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ അധികാരത്തിലേക്ക്


Updated: July 26, 2018, 5:50 PM IST
പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ അധികാരത്തിലേക്ക്

Updated: July 26, 2018, 5:50 PM IST
ഇസ്ലാമാബാദ്: പാകിസ്താനിൽ ഇമ്രാൻ ഖാന്റെ തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടി അധികാരത്തിലേക്ക്. ഒടുവിൽ പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് 116 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയാണ് പിടിഐ. നവാസ് ഷെരിഫിന്റെ പാകിസ്ഥാൻ മുസ്ലിം ലീഗിന് വൻ തിരിച്ചടി നേരിട്ടു. വൻ വിജയം സ്വന്തമാക്കിയ ഇമ്രാൻ ഖാന് അഭിനന്ദന പ്രവാഹമാണ്. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ നായകൻ വാസി അക്രം ഉൾപ്പടെയുള്ളവർ ഇമ്രാൻ ഖാനെ സന്ദർശിച്ചു.

പാക് ചരിത്രത്തിലാദ്യമായി തുടർച്ചയായി മൂന്നാം തവണ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. ദേശീയ അസംബ്ലിയിലേക്കുള്ള 272 സീറ്റുകളിൽ കേവലഭൂരിപക്ഷം നേടാൻ ആർക്കുമായില്ല. ഔദ്യോഗികഫലം പുറത്ത് വിട്ടിട്ടില്ലെങ്കിലും മുൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടി 116 സീറ്റുകളിൽ വിജയം ഉറപ്പിച്ചു. സ്വതന്ത്രർ 54 സീറ്റുകളിൽ വിജയിച്ചു. ഇവരിൽ ചിലരെ കൂട്ടി ഭരണം ഉറപ്പാക്കാമെന്ന പ്രതീക്ഷയിലാണ് ഇമ്രാൻഖാനും കൂട്ടരും. കഴിഞ്ഞ തവണത്തെ 182 സീറ്റുകളിൽ നിന്ന് 59 സീറ്റുകളിലൊതുങ്ങി നവാസ് ഷെരിഫിന്റെ പാകിസ്താൻ മുസ്ലിം ലീഗ്. ബേനസീർ ഭൂട്ടോയുടെ മകൻ ബിലാവൽ ഭൂട്ടോ നയിക്കുന്ന പാകിസ്താൻ പീപ്പിൾസ് പാർട്ടിയ്ക്കും നിലമെച്ചപ്പെടാനായില്ല. 37 സീറ്റുകളിൽ മാത്രമാണ് അവർക്ക് ജയിക്കാനായത്.

തീവ്രനിലപാടുകളുള്ള ചെറുപാർട്ടികളുമായി ചേർന്ന് ഇമ്രാൻ ഖാൻ സർക്കാർ രൂപീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും വ്യാപക അട്ടിമറി നടന്നെന്നും ആരോപിച്ച് പാകിസ്താൻ മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. അണികളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാനാണ് ആഹ്വാനം. എന്നാൽ സാങ്കേതിക തകരാറാണ് ഫലം വൈകാൻ കാരണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. തെരഞ്ഞെടുപ്പിൽ സംശയം പ്രകടിപ്പിച്ച് അമേരിക്ക രംഗത്തെത്തി. പാകിസ്താൻ ആര് ഭരിച്ചാലും അതിർത്തിയിലെ വെല്ലുവിളി നേരിടാൻ തയ്യാറെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി.

ഇമ്രാൻ ഖാന് അനുകൂലമായി പാക് പട്ടാളവും ജുഡീഷ്യറിയും തെരഞ്ഞെടുപ്പിൽ ഇടപെട്ടെന്ന് ആരോപണമുയർന്നിരുന്നു. സ്ഫോടനങ്ങൾക്കും അക്രമങ്ങൾക്കും ഇടയിലാണ് പാകിസ്താനിൽ ഇന്നലെ വോട്ടെടുപ്പ് നടന്നത്. ഔദ്യോഗിക ഫലം പുറത്തുവന്നില്ലെങ്കിലും ഇമ്രാൻ ഖാനും കൂട്ടരും വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു.
First published: July 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626