• HOME
  • »
  • NEWS
  • »
  • world
  • »
  • Imran Khan | ഇമ്രാൻ ഖാനെതിരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസ്; രാജ്യത്ത് ഫാസിസ്റ്റ് ഭരണമെന്ന് ഖാൻ

Imran Khan | ഇമ്രാൻ ഖാനെതിരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസ്; രാജ്യത്ത് ഫാസിസ്റ്റ് ഭരണമെന്ന് ഖാൻ

ഇസ്‍ലാമാബാദിൽ നടന്ന റാലിയിൽ പോലീസിനെയും ജുഡീഷ്യറിയെയും മറ്റ് സർക്കാർ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തിയതിന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസെടുത്തിരുന്നു

ഇമ്രാൻ ഖാൻ

ഇമ്രാൻ ഖാൻ

  • Last Updated :
  • Share this:
    മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആഗസ്റ്റ് 25 വരെ ഇസ്‌ലാമാബാദ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇസ്‍ലാമാബാദിൽ (Islamabad) നടന്ന റാലിയിൽ പോലീസിനെയും ജുഡീഷ്യറിയെയും മറ്റ് സർക്കാർ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തിയതിന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ (Imran Khan) തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസെടുത്തിരുന്നു. ശനിയാഴ്ച രാത്രി നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ കേസെടുക്കാൻ സർക്കാർ ആലോചിക്കുന്നതായി ആഭ്യന്തര മന്ത്രി റാണ സനാഉല്ല ഞായറാഴ്ച അറിയിച്ചിരുന്നു.

    തീവ്രവാദ വിരുദ്ധ നിയമത്തിലെ സെക്ഷൻ 7 പ്രകാരം, ഇസ്ലാമാബാദിലെ മാർഗല്ല പോലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും വനിതാ അഡീഷണൽ സെഷൻസ് ജഡ്ജിയെയും ഇമ്രാൻ ഖാൻ ഭീഷണിപ്പെടുത്തിയതായി എഫ്‌ഐ‌ആറിൽ പറയുന്നു.

    ഇമ്രാൻ ഖാന്റെ പ്രസംഗം പോലീസിനും ജഡ്ജിമാർക്കും രാജ്യത്തിനും ഇടയിൽ ഭയവും അനിശ്ചിതത്വവും പടർത്തിയെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. കഴിഞ്ഞയാഴ്ച രാജ്യദ്രോഹക്കുറ്റം ചുമത്തി ഇമ്രാൻ ഖാന്റെ സഹായി ഷഹബാസ് ഗിൽ അറസ്റ്റിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ഒരു വനിതാ മജിസ്‌ട്രേറ്റ്, പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ, രാഷ്ട്രീയ എതിരാളികൾ എന്നിവർക്കെതിരെ കേസെടുക്കുമെന്ന് തന്റെ പ്രസംഗത്തിൽ അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.

    ഖാനെതിരെ കേസെടുക്കുന്നതിന് സർക്കാർ കൂടിയാലോചനകൾ നടത്തുമെന്ന് ആഭ്യന്തര മന്ത്രി സനാ ഉല്ല നേരത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. സൈന്യത്തെയും മറ്റ് സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഖാന്റെ പ്രസംഗമെന്നും അവർ പറഞ്ഞു. ആറ് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ലാസ്‌ബെല സംഭവത്തിന്റെ തുടർച്ചയായാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

    ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ തൽസമയം സംപ്രേഷണം ചെയ്യുന്നതിന് പാക്കിസ്ഥാനിൽ വിലക്കും ഏർപ്പെടുത്തി. ടിവി ചാനലുകളിൽ ഈ പ്രസംഗങ്ങൾ ഇനി കാണിക്കരുതെന്നാണ് അധികൃതരുടെ നിർദേശം. സർക്കാർ സ്ഥാപനങ്ങൾക്കെതിരായ ഉള്ളടക്കങ്ങൾ ബ്രോഡ്കാസ്റ്റ് ചെയ്യരുതെന്ന തുടർച്ചയായ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും ചാനലുകൾ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടെന്ന് പാക്കിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി പറഞ്ഞു.

    പിടിഐ വിലക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇമ്രാൻ ഖാന്റെ പാർട്ടിയും രംഗത്തെത്തി. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തുന്നത് ഫാസിസ്റ്റ് ഭരണമാണെന്ന് പാർട്ടി പ്രതികരിച്ചു. "ഫാസിസ്റ്റുകൾ ടിവിയിൽ ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ നിരോധിക്കാൻ ശ്രമിക്കുകയാണ്. അവർ യുദ്ധത്തിൽ പൂർണമായും പരാജയപ്പെട്ടു. ഇപ്പോൾ ഫാസിസ്റ്റ് മോഡൽ ഉപയോഗിക്കുന്നു. അവർ പരാജയപ്പെടും. ഫാസിസ്റ്റുകൾക്കെതിരെ ശബ്ദമുയർത്തി പാക്കിസ്ഥാനെ സഹായിക്കൂ!'', പാർട്ടി ട്വീറ്റ് ചെയ്തു.

    തന്റെ പ്രസംഗം ആളുകൾ കേൾക്കുന്നത് തടയാൻ സർക്കാർ യുട്യൂബ് താൽക്കാലികമായി ബ്ലോക്ക് ചെയ്തതായും ഖാൻ ആരോപിച്ചു. തനിക്കെതിരെ കൊണ്ടു വന്ന അവിശ്വാസ പ്രമേയം വിദേശ ​ഗൂഢാലോചനയുടെ ഫലമാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. ജനം കള്ളൻമാരുടെ സംഘത്തോടൊപ്പം നിൽക്കരുതെന്ന് ഇസ്‍ലാമബാദിൽ നടന്ന റാലിയിൽ ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തെ നിയമസംവിധാനം പക്ഷപാതം കാണിക്കുകയാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. ഇമ്രാൻ ഖാന്റെ പ്രസ്താവനയോട് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടല്ല.
    Published by:user_57
    First published: