• HOME
  • »
  • NEWS
  • »
  • world
  • »
  • Imran Khan | പാകിസ്ഥാനില്‍ അവിശ്വാസം പാസായി; നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഇമ്രാന്‍ ഖാന്‍ പുറത്ത്

Imran Khan | പാകിസ്ഥാനില്‍ അവിശ്വാസം പാസായി; നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഇമ്രാന്‍ ഖാന്‍ പുറത്ത്

അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി മാര്‍ച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.

  • Share this:
    ഇസ്ലാമബാദ്: പാകിസ്ഥാനില്‍(Pakistan) സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അര്‍ധരാത്രി കഴിഞ്ഞും നീണ്ട രാഷ്ട്രീയ നാടകത്തിനൊടുവില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍(Imran Khan) പുറത്ത്. ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്ന വോട്ടെടുപ്പില്‍ 174 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷണല്‍ അസംബ്ലിയില്‍ 172 വോട്ടാണു വേണ്ടിയിരുന്നത്.

    വോട്ടെടുപ്പിന് തൊട്ടുമുന്പ് സ്പീക്കര്‍ അസദ് കൈസറും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയും രാജിവെച്ചിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന അംഗം അയാസ് സാദിഖ് ആണ് നടപടികള്‍ നിയന്ത്രിച്ചത്. അവിശ്വാസ പ്രമേയ നടപടികള്‍ക്കായി ഇന്നലെ രാവിലെ പാര്‍ലമെന്റ് ചേര്‍ന്നെങ്കിലും വോട്ടെടുപ്പു നടത്താതെ സമ്മേളനം രാത്രി വരെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു.



    അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി മാര്‍ച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഏപ്രില്‍ മൂന്നിന് നടത്താനിരുന്ന അവിശ്വാസവോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി അപ്രതീക്ഷിതമായി നിരാകരിക്കുകയായിരുന്നു. ഭരണഘടനയ്ക്ക് എതിരാണ് പ്രമേയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. ഏപ്രില്‍ 25 വരെ വോട്ടെടുപ്പ് അനുവദിക്കില്ല, ദേശീയ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് തീരുമാനമെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.

    Also Read-Imran Khan| തെരഞ്ഞെടുപ്പിന് തയ്യാറാകാന്‍ ഇമ്രാന്‍ ഖാന്‍; സഭ പിരിച്ചുവിടാന്‍ ശുപാര്‍ശ; അവിശ്വാസം അനുവദിച്ചില്ല

    രാവിലെ പത്തരമുതല്‍ 14 മണിക്കൂര്‍ നീണ്ട രാഷ്ട്രീയനാടകത്തിനാണ് ഇതോടെ വിരാമമായത്. ഇതിനിതെ നാലുതവണ സഭ നിര്‍ത്തിവെച്ചു. രാത്രി എട്ടിന് ദേശീയ അസംബ്ലി വീണ്ടും ചേരുകയായിരുന്നു. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ ഇമ്രാന്‍ ശ്രമിച്ചതോട പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

    ദേശീയസഭ പുനഃസ്ഥാപിക്കുകയും അവിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിക്കുകയുമായിരുന്നു. 2018-ലാണ് ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായി അധികാരമേറ്റത്.
    Published by:Jayesh Krishnan
    First published: