• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇമ്രാൻഖാൻ അമേരിക്കയിൽ; പറന്നെത്തിയത് സൗദി കിരീടാവകാശിയുടെ പ്രത്യേക വിമാനത്തിൽ

news18
Updated: September 22, 2019, 6:19 PM IST
ഇമ്രാൻഖാൻ അമേരിക്കയിൽ; പറന്നെത്തിയത് സൗദി കിരീടാവകാശിയുടെ പ്രത്യേക വിമാനത്തിൽ
ഇമ്രാൻ ഖാൻ
  • News18
  • Last Updated: September 22, 2019, 6:19 PM IST IST
  • Share this:
ഇസ്ലാമാബാദ്: യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനായി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ അമേരിക്കയിലെത്തി. സൗദി കിരീടാവകാശി നല്‍കിയ പ്രത്യേക വിമാനത്തിലാണ് ഇമ്രാൻ ഖാൻ പറന്നെത്തിയത്. യുഎന്‍ സമ്മേളനത്തിന് പോകാനായി യാത്രാവിമാനം ഉപയോഗിക്കാനായിരുന്നു ഇമ്രാന്‍ ഖാന്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തെ അതിഥിയായി കണക്കാക്കിയാണ് സൗദി കിരീടാവകാശി ഇമ്രാന്‍ ഖാന് വേണ്ടി പ്രത്യേക വിമാനം നല്‍കിയത്.

അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പായി ഇമ്രാന്‍ ഖാന്‍ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിനിടെയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാക് പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കി നൽകിയത്. ഇമ്രാൻഖാൻ തിങ്കളാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച ട്രംപുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.

Howdy, Modi: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൂസ്റ്റണിൽ എത്തി

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ചെലവ് വെട്ടിച്ചുരുക്കുന്നതിന് വേണ്ടിയാണ് വിദേശയാത്രയ്ക്ക് പ്രത്യേക വിമാനത്തിന് പകരം യാത്രാ വിമാനം ഇമ്രാന്‍ ഖാന്‍ ഉപയോഗിക്കുന്നത്. മുമ്പും അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇമ്രാന്‍ ഖാന്‍ യാത്രാ വിമാനം ഉപയോഗിച്ചത് വാര്‍ത്തയായിരുന്നു. രണ്ടുദിവസത്തെ സൗദി സന്ദര്‍ശനത്തില്‍ കശ്മീര്‍ വിഷയത്തില്‍ പിന്തുണ തേടുന്നതിനായിരുന്നു പാകിസ്ഥാന്റെ ശ്രമം. യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ കശ്മീര്‍ വിഷയം ഉയര്‍ത്താനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്.

ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്കെതിരെ പരമാവധി രാജ്യങ്ങളെ ഒപ്പം കൂട്ടാനാണ് പാകിസ്താന്റെ ശ്രമം. സെപ്റ്റംബര്‍ 27നാണ് പാക് പ്രധാനമന്ത്രി യു എന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

First published: September 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...