• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഇന്ത്യയോടുള്ള യുദ്ധത്തിൽ പാകിസ്ഥാൻ തോറ്റുകഴിഞ്ഞു'; കശ്മീർ വിഷയം ആണവയുദ്ധത്തിന് കാരണമായേക്കാമെന്ന് ഇമ്രാൻഖാൻ

'പാകിസ്ഥാനായി ഒരിക്കലും ആണവയുദ്ധം തുങ്ങിവെയ്ക്കില്ല. യുദ്ധവിരുദ്ധ നിലപാടാണ് പാകിസ്ഥാന് ഉള്ളത്'

news18-malayalam
Updated: September 15, 2019, 12:33 PM IST
'ഇന്ത്യയോടുള്ള യുദ്ധത്തിൽ പാകിസ്ഥാൻ തോറ്റുകഴിഞ്ഞു'; കശ്മീർ വിഷയം ആണവയുദ്ധത്തിന് കാരണമായേക്കാമെന്ന് ഇമ്രാൻഖാൻ
ഇമ്രാൻ ഖാൻ
news18-malayalam
Updated: September 15, 2019, 12:33 PM IST
ഇസ്ലാമാബാദ്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ഇന്ത്യയുമായുള്ള ആണവയുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഇക്കാര്യം പറഞ്ഞത്. പരമ്പരാഗതമായ യുദ്ധത്തിൽ ഇന്ത്യയോട് പാകിസ്ഥാൻ തോറ്റുകഴിഞ്ഞു. എന്നാൽ ഇതിന്‍റെ അനന്തരഫലങ്ങൾ ഉണ്ടായേക്കാം. പാകിസ്ഥാനായി ഒരിക്കലും ആണവയുദ്ധം തുങ്ങിവെയ്ക്കില്ല. യുദ്ധവിരുദ്ധ നിലപാടാണ് പാകിസ്ഥാന് ഉള്ളതെന്നും ഇമ്രാൻഖാൻ പറഞ്ഞു.

“രണ്ട് ആണവായുധ രാജ്യങ്ങൾ തമ്മിൽ യുദ്ധം ചെയ്യുമ്പോൾ അതൊരു ആണവയുദ്ധത്തിൽ കലാശിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. പരമ്പരാഗത യുദ്ധത്തിൽ, ഞങ്ങൾ തോൽക്കുകയാണ്, ഒരു രാജ്യത്തിന് മുന്നിൽ രണ്ട് വഴികളാണ്, ഒന്നുകിൽ കീഴടങ്ങുക അല്ലെങ്കിൽ സ്വാതന്ത്ര്യത്തിനായി മരണം വരെ പോരാടുക. സ്വാതന്ത്ര്യത്തിനായി പാകിസ്ഥാൻ മരണംവരെ പോരാടുമെന്ന് എനിക്കറിയാം, ഒരു ആണവായുധ രാജ്യം ഇങ്ങനെ പോരാടുമ്പോൾ അനന്തരഫലങ്ങൾ ഉണ്ടാകും”ഇമ്രാൻ ഖാൻ പറഞ്ഞു.

വിവാഹത്തിന് മകൻ അമിതമായി ഭക്ഷണം കഴിച്ചു; വധുവിന്‍റെ അച്ഛൻ 16കാരന്‍റെ അമ്മയ്ക്ക് ബിൽ നൽകി

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 ബിജെപി സർക്കാർ അസാധുവാക്കിയതുമുതൽ ഇമ്രാൻഖാൻ ഇന്ത്യയ്‌ക്കെതിരായ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പാക് അധീന കശ്മീരിൽ നടന്ന റാലിയിൽ കശ്മീരിലെ സ്ഥിതി കൂടുതൽ മുസ്‌ലിംകളെ തീവ്രവാദത്തിലേക്ക് നയിക്കുമെന്നും ജനങ്ങൾ ഇന്ത്യയ്‌ക്കെതിരെ തിരിയുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ പ്രശ്‌നം അന്താരാഷ്ട്ര സമൂഹം പരിഹരിച്ചില്ലെങ്കിൽ അത് ലോക വ്യാപാര രംഗത്ത് പ്രതികൂലമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.
First published: September 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...